Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻകൂർ ജാമ്യം തള്ളിയതോടെ ഭാഗ്യലക്ഷ്മി ഒളിവിലുള്ളത് ചെന്നൈയിലെ ഫ്‌ളാറ്റിലെന്ന് സൂചന; മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് അന്വേഷണ സംഘം; പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണമെന്നും ഗുണ്ടാ പശ്ചാത്തലമുള്ള ശ്യാമുമായുള്ള ബന്ധം അന്വേഷിക്കണമെന്നും, പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തണമെന്നും ഹർജിക്കാർ; ഹൈക്കോടതിയിൽ കക്ഷി ചേരാനും ഉറപ്പിച്ച് മെൻസ് റൈറ്റ്‌സ് കൂട്ടായ്മ

പി നാഗരാജ്

തിരുവനന്തപുരം:യൂട്യൂബറെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ ഭാഗ്യലക്ഷ്മിയടക്കമുള്ള 3 പ്രതികൾ ഒളിവിൽ പോയി. ഫോണുകൾ സ്വിച്ച്് ഓഫാക്കിയ മൂവരും ഭാഗ്യലക്ഷിക്ക് ചെന്നൈയിലുള്ള ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുന്നതായാണ് സൂചന. ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ഒന്നര ലക്ഷം രൂപ മുടക്കിയിട്ടും ജാമ്യം കിട്ടാതായതോടെ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനുള്ള വക്കാലത്ത് വക്കീലിന് ഒപ്പിട്ട് നൽകിയ ശേഷമാണ് മൂവർ സംഘം ഒളിവിൽ പോയത്.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മെൻസ് റൈറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്യാത്ത പക്ഷം വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് ഹർജി സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്ന പക്ഷം ഹർജിയിൽ കക്ഷി ചേർന്ന് ഹർജിയെ എതിർക്കുമെന്നും അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം.പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത ശ്യാം ആന്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി.സി.ടി.വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയിൽ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കണം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കുന്നത്.

അതേ സമയം വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസിൽ പ്രതികളായ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഉടൻ അറസ്റ്റ് ചെയ്യെണ്ടെന്ന് പൊലീസിന് ഉന്നതതല നിർദ്ദേശം. അന്വേഷണവും തെളിവ് ശേഖരണവും പൂർത്തിയാക്കിയ ശേഷം തുടർനടപടി മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ പുനഃപരിശോധിക്കാൻ നിയമോപദേശം തേടാനും തീരുമാനമുണ്ട്. കേസിൽ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി

ഇന്നലെ തള്ളിയതോടെ മൂന്ന് പേരുടെയും അറസ്റ്റുടനുണ്ടാകുമെന്നായിരുന്നു സൂചന. പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ച് തമ്ബാനൂർ പൊലീസ് തെരച്ചിലും ഊർജ്ജിതമാക്കുകയും ഒളിവിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അറസ്റ്റിലേക്ക് ഉടൻ നീങ്ങേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയത്. അന്വേഷണവും തെളിവ് ശേഖരണവും പൂർത്തിയാക്കിയ ശേഷം തുടർനടപടി മതി. പ്രതികൾക്കെതിരെ ചുമത്തിയ മോഷണക്കുറ്റം നിലനിൽക്കുമോ എന്ന് വ്യക്തത വരുത്താൻ നിയമോപദേശവും തേടും.

പൊലീസിന് കോവിഡ് ഡ്യൂട്ടിയടക്കം നിലനിൽക്കുന്നതിനാൽ കൂടിയാണ് തിടുക്കത്തിലുള്ള അറസ്റ്റ് വേണ്ടെന്ന് നിർദ്ദേശം നൽകിയതെന്ന് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ വിശദീകരിച്ചു. വിജയ് പി. നായരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ തന്നെ പ്രതികൾ ഒളിവിൽ പോയെന്ന് പ്രോസിക്യൂഷൻകോടതിയെ അറിയിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. കേസിൽ മുൻകൂർ ജാമ്യം തേടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും നീക്കം.

ഇവർക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. എല്ലാവരുടേയും ഫോണും സ്വിച്ച് ഓഫാണ്. സുരക്ഷിത കേന്ദ്രത്തിൽ ഇവർ ഒളിവിലാണെന്നാണ് സൂചന.

അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്.

ഇവരെ വീടിന്റെ പരിസരത്ത് പോയി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും സൂചനയുണ്ട്. ഫോണിൽ വിളിക്കുമ്പോൾ ഉത്തരം ലഭിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവമായതിനാൽ കേസിൽ തിരക്കിട്ട് നടപടികളിലേക്ക് കടക്കേണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നിയമം കൈയിലെടുക്കാനുള്ള നീക്കം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇവരുടെ ജാമ്യാപേക്ഷയിൽ എതിർപ്പ് അറിയിച്ചിരുന്നു. ഇതോടെ ജാമ്യം നിഷേധിച്ചിരുന്നു.

വിജയ് പി നായർക്കെതിരെ അതിക്രമം ഉണ്ടായപ്പോൾ തന്നെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസിൽ നിന്നും ഒളിച്ചോടില്ലെന്നും അഴിക്കുള്ളിൽ പോകാൻ തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ കേസ് കടുത്തതോടെ മൂവരും രക്ഷ നേടുകയായിരുന്നു. കോടതി നിലപാട് എതിരായതോടെയാണ് ഇതിന് കാരണം. ഹൈക്കോടതിയിൽ പ്രതികൾ ജാമ്യ ഹർജി നൽകുമെന്നാണ് സൂചന. എന്നാൽ ഇതും കോടതി തള്ളുമെന്നാണ് വിലയിരുത്തൽ.

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയ വിജയ് പി. നായരെ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവർത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടർന്നായിരുന്നു ഇവർ നേരിട്ട് പ്രതിഷേധവുമായെത്തിയത്. ഈ സംഭവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മന്ത്രി കെകെ ഷൈലജ പോലും രംഗത്തെത്തി. എന്നാൽ കോടതി അതിശക്തമായ നിലപാടാണ് എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP