Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തറിന് ആശ്വസിക്കാം; കോവിഡ്19ന്റെ രണ്ടാം വരവ് ഉണ്ടാകുകയില്ല; രാജ്യത്തെ അവസ്ഥ സ്ഥിരതയുള്ളതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തറിന് ആശ്വസിക്കാം; കോവിഡ്19ന്റെ രണ്ടാം വരവ് ഉണ്ടാകുകയില്ല; രാജ്യത്തെ അവസ്ഥ സ്ഥിരതയുള്ളതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ കോവിഡ്-19ന്റെ രണ്ടാം വരവ് ഉണ്ടാകുകയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ കോവിഡ് ബാധ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ദേശീയ പകർച്ചവ്യാധി തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷൻ ഡോ.അബ്ദുലത്തീഫ് അൽ ഖാൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച രോഗികളുടെ എണ്ണം അതിന്റെ മുന്നിലുള്ള ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ടെക്‌സാസ് എ.എം യൂണിവേഴ്‌സിറ്റിയിൽ നടന്ന 'അൽ മആരിഫ' പൊതു സെമിനാർ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ്‌ അവസാനത്തിലും ജൂൺ ആദ്യവും രാജ്യത്തെ കോവിഡ്-19 കേസുകളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ശേഷം വന്ന ബലി പെരുന്നാൾ ദിവസങ്ങളിൽ വീണ്ടും രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തവണ രാജ്യത്തെ പൗരന്മാർക്കിടയിലും വൈറ്റ്‌കോളർ ജീവനക്കാർക്കിടയിലുമാണ് രോഗവ്യാപനമുണ്ടായത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുതിയ രോഗികളുടെ എണ്ണം ഏറെ കുറഞ്ഞു.

ഫെബ്രുവരിയിൽ ഇറാനിൽ നിന്നും തിരിച്ചെത്തിയ ഖത്തറി യുവാവിനാണ് രാജ്യത്താദ്യമായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് രാജ്യത്ത് കോവിഡ്-19 ന്റെ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തു. പ്രതിദിനം 5000 പരിശോധനയാണ് നിലവിൽ നടത്തിവരുന്നത്. പ്രതിദിനം 25000 പരിശോധന നടത്താൻ നാം പ്രാപ്തരാണ്. രോഗവ്യാപനം ഉയർന്ന ഘട്ടത്തിലായ ആഴ്ചയിൽ ശരാശരി 141 പേർ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആഴ്ചയിൽ ശരാശരി 40 പേർ മാത്രമാണ് ഐ സി യുവിൽ പ്രവേശിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP