Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലിടങ്ങളിലെ അപകടങ്ങൾ 24 മണിക്കൂറിനകം അറിയിക്കണം; ചെലവ് വഹിക്കേണ്ടത് തൊഴിലുടമ; തൊഴിലാളി മരിച്ചാൽ നഷ്ടപരിഹാരവും നൽകണം; ദുബായിലെ പുതിയ നിയമം ഇങ്ങനെ

തൊഴിലിടങ്ങളിലെ അപകടങ്ങൾ 24 മണിക്കൂറിനകം അറിയിക്കണം; ചെലവ് വഹിക്കേണ്ടത് തൊഴിലുടമ; തൊഴിലാളി മരിച്ചാൽ നഷ്ടപരിഹാരവും നൽകണം; ദുബായിലെ പുതിയ നിയമം ഇങ്ങനെ

സ്വന്തം ലേഖകൻ

ദുബായ്: ജീവൻ പോലും പണയപ്പെടുത്തി വൻ കെട്ടിടങ്ങൾക്കു മുകളിൽ നിന്നു ജോലി ചെയ്യുന്നവരാണ് പ്രവാസി മലയാളികളിൽ ഭൂരിഭാഗം പേരും. നിർഭാഗ്യവശാൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ തൊഴിലുടമ തിരിഞ്ഞു പോലും നോക്കാതെ കൈകഴുകുന്ന സംഭവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പുതിയതല്ല. എന്നാൽ, ദുബായിൽ കാര്യങ്ങൾ ഇനി മാറിമറിയും. അത്തരത്തിൽ തൊഴിലാളികൾക്ക് സുരക്ഷിതത്വം നൽകുന്നതാണ് പുതിയ നിയമം.

ഇതനുസരിച്ച് തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. പൂർണവിവരങ്ങളും നൽകണം. അപകട മരണങ്ങൾ, തീപിടിത്തം, സ്‌ഫോടനങ്ങൾ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

അപകടത്തിൽ തൊഴിലാളിക്ക് പരുക്കുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം അറിയിക്കണം. തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയിൽ വരും. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് അപകടമുണ്ടാകുകയോ രോഗം ബാധിക്കുകയോ ചെയ്താൽ തൊഴിലുടമ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. ചികിത്സാ ചെലവുകൾ സ്‌പോൺസർ വഹിക്കണം. ശസ്ത്രക്രിയയുടെ ഉൾപ്പെടെ ചെലവ് ഇതിൽ ഉൾപ്പെടും. വെന്റിലേറ്റർ സഹായം ആവശ്യമെങ്കിൽ അതും ഉറപ്പുവരുത്തണം.

ജീവനക്കാർക്ക് രോഗം ബാധിച്ചാലും മറച്ചുവയ്ക്കരുത്. മരണ കാരണമാകുന്ന രോഗങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണം. ഫെഡറൽ തൊഴിൽ നിയമപ്രകാരം അപകട വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ഗുരുതര വീഴ്ചയാണ്. ഇതിന് 10,000 ദിർഹമാണു പിഴ. സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ നിർത്തിവയ്ക്കുകയും ചെയ്യും.

അപകടങ്ങൾ സംഭവിച്ചാൽ പരുക്ക് പൂർണമായി സുഖപ്പെടും വരെ ചികിത്സ നൽകണം. അല്ലെങ്കിൽ ആറു മാസം വരെ ചികിത്സിക്കുകയോ അതിനു സാമ്പത്തിക സഹായം നൽകുകയോ വേണം. ആറു മാസത്തിലേറെ നീളുന്ന ചികിത്സയാണെങ്കിൽ ഇളവ് ലഭിക്കും. തുടർന്നുള്ള ആറു മാസം പകുതി സഹായമെങ്കിലും തൊഴിലുടമയുടെ ബാധ്യതയാണ്.

തൊഴിലാളി മരിച്ചാൽ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഭാര്യ, കുട്ടികൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കാണു നഷ്ടപരിഹാരത്തുക കൈമാറേണ്ടത്. 24 മാസത്തെ വേതനം കണക്കാക്കി 18,000 മുതൽ 35,000 ദിർഹം വരെ നൽകാം. സേവന കാലത്ത് തൊഴിലാളിക്ക് ലഭിച്ചിരുന്ന അടിസ്ഥാന വേതനവും അനുബന്ധ അലവൻസുകളും നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനു പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP