Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കോവിഡ് പോരാട്ടത്തിന് ഒപ്പം; നഴ്‌സിങ് കുപ്പായമണിഞ്ഞ് ജോലി ചെയ്തത് ആറ് മാസം; ഒടുവിൽ കോവിഡും

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വ്യാപനം രൂക്ഷമായതോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് പഴയ നേഴ്‌സിങ് കുപ്പായം എടുത്തണിഞ്ഞ് കയ്യടി നേടിയ നടിയാണ് ശിഖ മൽഹോത്ര. മഹാരാഷ്ട്രയിൽ കോവിഡ് പടർന്നു പിടിച്ചതിന് പിന്നാലെയാണ് ജനങ്ങളെ സേവിക്കാൻ താരം ഇറങ്ങിയത്. ആറ് മാസം നീണ്ട കോവിഡ് പോരാട്ടത്തിനൊടുവിൽ ശിഖയും കോവിഡിന് പിടിയിലായിരിക്കുകയാണ്. താരം തന്നെയാണ് രോ?ഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.

ശ്വസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വന്നതിൽ തനിക്ക് ദുഃഖമില്ലെന്നും ഉടൻ തന്നെ രോ?ഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു. നടിക്ക് ആശംസകളുമായി ഒട്ടനവധി പേർ രം?ഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടെന്നുമാണ് ആരാധകർ കുറിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP