Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് പേര് അനാവശ്യമായി പരാമർശിച്ചു; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് പേര് അനാവശ്യമായി പരാമർശിച്ചു; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പരാമർശിച്ചതിനെതിരെ നടപടി സ്വീകരിക്കുമെന്ന് റിയാസ് ഫേയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വൈസ് ചാൻസലറായി മുബാറക് പാഷയെ നിയമിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അതിനുപിന്നിൽ മുഹമ്മദ് റിയാസ് അടക്കമുള്ള മുഖ്യമന്ത്രിയുടെ കുടുംബമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് റിയാസിന്റെ പ്രതികരണം.

മുഹമ്മദ് റിയാസിന്റെ പോസ്റ്റ് ഇങ്ങനെ..

'കൊല്ലം ലോകസഭാ അംഗം ശ്രീ എൻ.കെ . പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ.കെ. പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു."

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP