Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഷിപ്പിങ് രംഗത്തെ ആദ്യ ഹരിത കമ്പനിയായി കൊച്ചി കപ്പൽശാല

സ്വന്തം ലേഖകൻ

കൊച്ചി: ഷിപ്പിങ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ ഹരിത കമ്പനിയെന്ന പേര് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിനു സ്വന്തം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ഗ്രീൻകോ സിൽവർ റേറ്റിങ് സർട്ടിഫിക്കറ്റ് കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചു. വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പിലാക്കുകയും പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തുന്നതിന് അടക്കമുള്ള സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കമ്പനികളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയാണ് ഗ്രീൻകോ റേറ്റിങ് നൽകുന്നത്. ആദ്യ തവണ തന്നെ കൊച്ചി കപ്പൽശാലയ്ക്ക് ഉയർന്ന നിലവാരമുള്ള ലെവർ-3 സിൽവർ റേറ്റിങ് ആണ് ലഭിച്ചത്.

ഈ ഹരിത പുരസ്‌ക്കാരം ഒക്ടോബർ ഏഴിനു നടന്ന സിഐഐയുടെ ഒമ്പതാമത് ഗ്രീൻകോ സമ്മിറ്റ് 2020 ഓൺലൈൻ പരിപാടിയിൽ കൊച്ചിൻ ഷിപ്യാർഡ് സ്വീകരിച്ചു. ഊർജ്ജ ക്ഷമത, ജല സംരക്ഷണം, സോളാർ അടക്കമുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ, കാർബൺ പുറന്തള്ളലിന്റെ തോത്, മാലിന്യ സംസ്‌ക്കരണം, ഹരിത വൽക്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള നവീന പദ്ധതികൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഗ്രീൻകോ റേറ്റിങ്. കൊച്ചി കപ്പൽശാലയുടെ ഹരിത പ്രതിച്ഛായ വർധിപ്പിക്കാനും ലോകോത്തര മത്സരക്ഷമത കൈവരിക്കാനും പുതിയ അവസരങ്ങൾ ഗ്രീൻകോ സിൽവർ റേറ്റിങ് സഹായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP