Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക മാനസികാരോഗ്യ ദിനത്തിൽ ഫ്യൂച്ചർ ജനറലി ഇൻഷുറൻസ് അവതരിപ്പിക്കുന്നു 'ടോട്ടൽ ഹെൽത്ത് സ്‌കോർ'

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വർധന കണക്കിലെടുത്ത്, പ്രത്യേകിച്ച് ഈ പകർച്ചവ്യാധി കാലത്ത്, ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ഓൺലൈനായി മാനസികാരോഗ്യ വിലയിരുത്തലിന് അവസരം ഒരുക്കുന്നു. 'ടോട്ടൽ ഹെൽത്ത് സ്‌കോർ' എന്ന പരിപാടിയിലൂടെ ഒരു വ്യക്തിയുടെ മാനസിക നില കണക്കാക്കാൻ സാധിക്കും. ഒരാളുടെ മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാന്യമുള്ളതാണെന്നതിനാൽ എല്ലാവരും മാനസിക ആരോഗ്യത്തെ ഗൗരവമായി കാണാൻ ഫ്യൂച്ചർ ജനറലി പ്രോൽസാഹിപ്പിക്കുന്നു.

ചോദ്യാവലിയെയും എപിഐ അധിഷ്ഠിതവുമായ പരിശോധനയാണ് ടോട്ടൽ ഹെൽത്ത് സ്‌കോർ. മാനസിക പ്രശ്നങ്ങളുടെ സൂചനകൾ മനസിലാകുന്ന തെറാപിസ്റ്റുകളും കൗൺസിലർമാരും ചേർന്നാണ് ഇതിന് രൂപം നൽകിയത്. വ്യക്തി പരിശോധന പൂർത്തിയാക്കി കഴിയുമ്പോൾ നിലവിലെ ആയാളുടെ അല്ലെങ്കിൽ അവളുടെ മാനസിക സ്ഥിതി അനുസരിച്ച് സ്‌കോർ നൽകും. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ സ്വയം മനസിലാക്കി പരിപാലിക്കുന്നതിന് വ്യക്തിക്ക് അവസരമുണ്ടാകും. സ്വയം സംരക്ഷണ ഉള്ളടക്കം ഫ്യൂച്ചർ ജനറലിക്കായി മാനസികാരോഗ്യ വിദഗ്ദ്ധർ വികസിപ്പിച്ചെടുക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് ആജീവനാന്ത പങ്കാളിയാകുക, മാനുഷിക സ്പർശത്തിലൂടെ വൈദഗ്ധ്യം പ്രകടിപ്പിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇന്ത്യയുടെ സാംസ്‌കാരിക മാനദണ്ഡങ്ങളും പരിമിതികളും ശരിയായി മനസിലാക്കുകയും ബുദ്ധിമുട്ടുള്ള സംഭാഷങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ മാത്രമേ ഇത് സാധ്യമാകൂവെന്നും മാനസിക ആരോഗ്യം എല്ലാവരും അവഗണിക്കുന്നു, ഒരു ബ്രാൻഡ് എന്ന നിലയിൽ ആരോഗ്യപരമായ സംഭാഷണങ്ങൾക്ക് ഉണർവു നൽകണമെന്നും അതുവഴി ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും ആഗ്രഹിക്കുന്നു, ഇതിന് ആദ്യം ആവരുടെ മാനസിക അവസ്ഥകൾ മനസിലാക്കണം ഇതിനുള്ള ലളിതമായ മാർഗമാണ് ടോട്ടൽ ഹെൽത്ത് സ്‌കോറെന്നും ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് എംഡിയും സിഇഒയുമായ അനുപ് റാവു പറഞ്ഞു.

താൽപര്യമുള്ളവർക്ക് ഫ്യൂച്ചർ ജനറലിയുടെ വെബ്സൈറ്റിൽ കയറി ഹെൽത്ത് സ്‌കോർ പരിശോധിക്കാം. ഫ്യൂച്ചർ ജനറലി ഇൻഷുറൻസ് ആപ്പൂം ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP