Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പദവിയിലൂടെ മുന്നേറ്റം; ഏഴു ഭാവി വാഗ്ദാനങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടീമിലേക്ക് സ്ഥാനക്കയറ്റം

പദവിയിലൂടെ മുന്നേറ്റം; ഏഴു ഭാവി വാഗ്ദാനങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടീമിലേക്ക് സ്ഥാനക്കയറ്റം

സ്വന്തം ലേഖകൻ

കൊച്ചി: യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുകയും അവരുടെ പാടവം മിനുക്കുകയും ചെയ്യുന്നതിൽ ശക്തമായി വിശ്വസിക്കുന്ന ക്ലബ്ബ് എന്ന നിലയിൽ കെബിഎഫ്സി റിസർവ് ടീമിലെ ഏഴ് യുവപ്രതിഭകളെ ഗോവയിൽ പ്രീസീസൺ പരിശീലനത്തിനായുള്ള ആദ്യടീമിലേക്ക് തെരഞ്ഞെടുത്തതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ശ്രദ്ധേയമായ സീസൺ പൂർത്തിയാക്കിയ മുഹീത് ഷാബിർ, ഗോട്ടിമയൂം മുക്താസന, ആയുഷ് അധികാരി, നോങ്ഡംബ നഒരേം, ഷെയ്ബോർലങ് ഖാർപൻ, കെൻസ്റ്റാർ ഖർഷോങ്, നഒരേം മഹേഷ് എന്നിവർക്കാണ് ക്ലബ്ബിന്റെ ആദ്യ ടീമിൽ ഇടം നേടാൻ യോഗ്യരാണെന്ന് തെളിയിക്കാനുള്ള അവസരം ഇപ്പോൾ ലഭിക്കുക. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും തത്വവും പാലിച്ച് മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന യുവതാരങ്ങൾക്ക്, പ്രശസ്തമായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിക്കുന്ന ടീമിൽ അംഗമാകാൻ അവസരം നൽകും.

യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നത് പ്രധാന അജണ്ടയാണെങ്കിലും, കളിക്കാരുടെ ഗുണനിലവാരം പ്രധാനഘടകമായി തന്നെ ക്ലബ്ബ് കണക്കാക്കുന്നുണ്ട്. ഇന്ത്യൻ ആരോസിൽ നിന്ന് വായ്പ അടിസ്ഥാനത്തിൽ എത്തിയ 19കാരനായ ആയുഷ് അധികാരി ഐ ലീഗിലെ കഴിഞ്ഞ സീസണിൽ ഒട്ടും നിരാശപ്പെടുത്തിയിരുന്നില്ല. 2019-20 സീസണിൽ 13 മത്സരങ്ങൾ കളിച്ച താരം 12 മത്സരങ്ങളിലും ആദ്യഇലവനിൽ ഇറങ്ങി മികച്ച ആക്രമണോത്സുക പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ 1-0ന് വിജയം നേടിയ കളിയിലായിരുന്നു കഴിഞ്ഞ സീസണിൽ താരത്തിന്റെ മികച്ച പ്രകടനം. അതേ നിരയിൽ തന്നെ, വിങിലെ വിദഗ്ധനായ നോങ്ഡംബ നഒരേം 2019-20 ഐ ലീഗ് ജേതാക്കളായ മോഹൻ ബഗാനൊപ്പം രണ്ടു ഗോളുകളും അഞ്ച് അസിസ്റ്റുമായി ശ്രദ്ധേയമായ സീസണാണ് കൈവരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ മുഖ്യ പരിശീലകൻ കിബു വികുനയക്ക് കീഴിൽ അനായാസ പദചലനവും വിസ്ഫോടനം സൃഷ്ടിക്കുന്ന വേഗതയും കൊണ്ട് ഇടത് വിങിൽ നോങ്ഡാംബക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു.

അതേസമയം, ഷെയ്ബോർലങ് ഖാർപൻ, ഗോട്ടിമയൂം മുക്താസന, മുഹീത് ഷാബിർ എന്നിവർ കഴിഞ്ഞ കുറച്ച വർഷങ്ങളായി റിസർവ് ടീമിനൊപ്പമുണ്ട്. നഒരേം മഹേഷ്, കെൻസ്റ്റാർ ഖർഷോങ് എന്നിവർ വായ്പ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണിൽ ഷില്ലോങ് ലജോങ് എഫ്സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടർന്ന് ഇരുവരെയും റിസർവ് ടീമിന്റെ ഭാഗമാക്കി ക്ലബ്ബ് സ്ഥിരം കരാർ ഒപ്പുവെയ്ക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ചാമ്പ്യൻ ടീമായി മാറിയ 2019-20 കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് ഈ അഞ്ചു താരങ്ങളും നടത്തിയത്.

ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങളുടെ (കേരള ബ്ലാസ്റ്റേഴ്സ്) യുവ സന്നാഹത്തിൽ ഞങ്ങൾക്ക് വളരെ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീഖ് പറഞ്ഞു. ക്ലബ്ബിന് വേണ്ടി മാത്രമല്ല, രാജ്യത്തിന് കൂടി നിരവധി നേട്ടങ്ങൾ സമ്മാനിക്കുന്ന തരത്തിൽ ഭാവി താരങ്ങളെ പരിപോഷിപ്പിക്കാനാണ് എല്ലായ്‌പ്പോഴും കെബിഎഫ്സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിവും നിലാരവുമുള്ള യുവതാരങ്ങൾക്ക് അവരുടെ കഴിവുകൾ രാജ്യത്തെ ഫുട്ബോൾ സമൂഹത്തിന് മുന്നിൽ കാണിക്കാനുള്ള ഒരു വേദി നൽകാൻ ഞങ്ങൾ ദൃഢ നിശ്ചയത്തിലാണ്. കഴിഞ്ഞ ആറു ഐഎസ്എൽ സീസണുകളിൽ മൂന്നു സീസണിലും ലീഗിലെ എമർജിങ് പ്ലയർ നേട്ടം സ്വന്തമാക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിലും പുരോഗതിയിലും ക്ലബ്ബിനുള്ള പ്രതിബദ്ധതയുടെ തെളിവാണിത്. ഈ മഹത്തായ അവസരം വിനിയോഗിച്ച് അവരുടെ ശരിയായ സ്ഥാനത്തിനായി പോരാടാനും ഉയർന്ന തലത്തിൽ കളിക്കാൻ തയ്യാറാണെന്ന് കാണിക്കാനും യുവതാരങ്ങൾക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മുഹമ്മദ് റഫീഖ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP