Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഗ് ബില്യൺ ഡേയ്സ്; ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ഓഫറുകൾ ലഭ്യമാക്കി ഫ്ളിപ്കാർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണന കേന്ദ്രമായ ഫ്ളിപ്കാർട്ട് ഉത്സവ സീസണിനായി ഒരുങ്ങുന്നു. ഒക്ടോബർ 16ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ദിനാഘോഷങ്ങൾക്ക് ലക്ഷക്കണക്കിന് വിൽപ്പനക്കാരെയും കരകൗശലത്തൊഴിലാളികളെയും ബ്രാൻഡുകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ആഘോഷങ്ങൾക്ക് മുന്നോടിയായി, ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ പ്രത്യേക അവസരം നൽകുന്നു.

ഒക്ടോബർ 11 മുതൽ 14 വരെ തത്സമയം പ്രിവ്യൂ ചെയ്യുന്ന പ്രീ-ബുക്ക് സ്റ്റോർ വഴി ഉപയോക്താക്കൾക്ക് ഒരു രൂപ നിരക്കിൽ ഓർഡറുകൾ നൽകാനാകും. സ്റ്റോക്ക് തീരുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങളും ഓഫറുകളും നേടാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ദി ബിഗ് ബില്യൺ ദിവസത്തിന്റെ ആദ്യ ദിവസത്തിൽ പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങിവന്ന് ബാക്കി പേമെന്റ് ചെയ്യാം. അതായത് ഒക്ടോബർ 16 മുതൽ വിവിധ പേമെന്റ് ഓപ്ഷൻ വഴിയോ ക്യാഷ് ഓൺ ഡെലിവറി വഴിയോ ബാക്കി തുക അടക്കാം.

ഈ ബിഗ് ബില്യൺ ദിനങ്ങളിൽ ഞങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നു. പ്രീ-ബുക്ക് സ്റ്റോർ സൗകര്യം ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതൽ മികച്ചതാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉപയോക്താക്കൾക്ക് ബിഗ് ബില്യൺ ഡെയ്‌സ് ഓഫറുകളിലേക്ക് നേരത്തേ പ്രവേശനം നൽകി വെറും ഒരു രൂപയ്ക്ക് പ്രീ ബുക്കിങ് ചെയ്യാൻ കഴിയുന്നു. അതുവഴി സ്റ്റോക്ക് കഴിഞ്ഞുപോയേക്കാനുള്ള സാധ്യതയെക്കുറിച്ച് അവർക്ക് ആശങ്കപ്പെടേണ്ടി വരില്ല-ഫ്ളിപ്കാർട് ഇവന്റ്സ്, എൻഗേജ്മെന്റ് ആൻഡ് മെർക്കൻഡൈസിങ് വൈസ് പ്രസിഡന്റ് നന്ദിത സിൻഹ പറഞ്ഞു.

ഉപഭോക്താക്കൾക്ക് പ്രീ-ബുക്കിങിന്റെ ഭാഗമായി ഹോം, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ബേബി കെയർ, ഇലക്ട്രോണിക് ആക്സസറീസ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം വൈവിധ്യമാർന്ന ഒരു ദശലക്ഷം ഉൽപ്പന്നങ്ങൾ ലഭ്യമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP