Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ ആദ്യ വെർച്വൽ വെഡ്ഡിങ് എക്സ്പോയ്ക്ക് തുടക്കമായി

സംസ്ഥാനത്തെ ആദ്യ വെർച്വൽ വെഡ്ഡിങ് എക്സ്പോയ്ക്ക് തുടക്കമായി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ആദ്യ വെർച്വൽ വെഡ്ഡിങ് എക്സ്പോയ്ക്ക് തുടക്കമായി. ചലച്ചിത്രതാരം ശ്രിന്ദാ ശിവദാസും അവരുടെ സോഷ്യൽ മീഡിയാ പേജ് വഴിയാണ് വെർച്വൽ വെഡ്ഡിങ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. ബുക്ക് മൈ ഡേയുടെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനവും ചലച്ചിത്രതാരം വീണാ നന്ദകുമാർ നിർവഹിക്കും.

മൂന്നുദിവസങ്ങളിലായി നടക്കുന്ന വെർച്വൽ വെഡ്ഡിങ് എക്സ്പോയിൽ എല്ലാദിവസവും രാവിലെ ഒമ്പതുമണിമുതൽ രാത്രി ഒമ്പതുമണിവരെ ഉപഭോക്താക്കൾക്ക് സന്ദർശിക്കാം.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്ക് മൈഡേ എന്ന സ്റ്റാർട്ടപ്പാണ് വിവാഹാവശ്യങ്ങൾക്കായുള്ള സംസ്ഥാനത്തെ ആദ്യ വെർച്വൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് ഇവന്റ് പ്ലാനിംഗും എക്സിക്യൂഷനുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാനാകുന്ന ഒരു സംവിധാനമാണ് ആണ് ബുക്ക് മൈ ഡേ ആപ്പ്.

വെണ്ടർമാർക്കും സന്ദർശകർക്കും പരസ്പരം പ്രയോജനകരമായ ഒരു പ്ലാറ്റ്ഫോം എന്നതിലുപരി ബിസിനസ്സിലെ സുതാര്യതയെ ഉയർത്തിപ്പിടിക്കുന്നതാണ് വെർച്വൽ വെഡ്ഡിങ് എക്സ്പോ. ലിസ്റ്റ് ചെയ്ത വെണ്ടർമാർക്ക് എക്സ്പോ വലിയൊരു വിവാഹ മാർക്കറ്റ് തുറക്കുകയും ഓൺലൈനിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. അതേസമയം, സന്ദർശകർക്ക് അവരുടെ പ്രദേശത്തെ നിരവധി വെണ്ടർമാരുടെ പ്രൊഫൈലുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കാനും അവസരം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP