Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടത്താണിയിൽ അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നിൽ ലോറി ഇടിച്ചത് മനഃപൂർവമല്ല; മഴയത്ത് ബ്രേക്ക് കിട്ടാത്തതാണ് അപകടകാരണം; പൊലീസ് പറഞ്ഞപ്പോളാണ് കാറിലുണ്ടായിരുന്നത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനാണെന്ന് അറിഞ്ഞത്; വെളിയങ്കോട്ട് ഹോട്ടലിൽ ചായ കുടിക്കാൻ കയറിയപ്പോൾ അബ്ദുള്ളക്കുട്ടിയെ അപമാനിച്ച സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ലോറി ഡ്രൈവർ മുഹമ്മദ് സുഹൈൽ

രണ്ടത്താണിയിൽ അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നിൽ ലോറി ഇടിച്ചത് മനഃപൂർവമല്ല; മഴയത്ത് ബ്രേക്ക് കിട്ടാത്തതാണ് അപകടകാരണം; പൊലീസ് പറഞ്ഞപ്പോളാണ് കാറിലുണ്ടായിരുന്നത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനാണെന്ന് അറിഞ്ഞത്; വെളിയങ്കോട്ട് ഹോട്ടലിൽ ചായ കുടിക്കാൻ കയറിയപ്പോൾ അബ്ദുള്ളക്കുട്ടിയെ അപമാനിച്ച സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ലോറി ഡ്രൈവർ മുഹമ്മദ് സുഹൈൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം രണ്ടത്താണിയിൽവെച്ച് ബിജെപി.ദേശീയ വൈസ് പ്രസഡന്റ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ വിശദീകരണവുമായി ഡ്രൈവർ മുഹമ്മദ് സുഹൈൽ. അപകടം മനഃപൂർവമല്ലെന്നും വാഹനത്തിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടി ആണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മഴയത്ത് ബ്രേക്ക് കിട്ടാഞ്ഞതാണ് അപകടകാരണം. പൊലീസ് പറഞ്ഞപ്പോഴാണ് കാറിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടിയാണെന്ന് മനസിലായത്. അബ്ദുള്ളക്കുട്ടിയുമായി പ്രശ്നമുണ്ടായ ഹോട്ടലിൽ താൻ പോയിട്ടില്ലെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.പൊതുമരാമത്ത് റോഡിന്റെ പണിക്കുള്ള പാറമക്ക് (ക്വാറി വേസ്റ്റ് ) ആലത്തിയൂരിൽ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോൾ മുൻപിൽ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകൾ പെട്ടെന്ന് നിർത്തി. കണ്ടയുടൻ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുൻപിലെ കാറിൽ ഇടിക്കുകയായിരുന്നു സുഹൈൽ പറഞ്ഞു.
അപകടമുണ്ടായ ഉടൻ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാൽ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനിൽ ചെന്നതും. അപകട സ്ഥലത്തു നടന്ന സംസാരങ്ങൾക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ല.

വെളിയങ്കോട്ടെ സംഭവത്തെക്കുറിച്ച് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാർഗമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈൽ പറഞ്ഞു.

ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ടോറസ് ലോറി രണ്ട് തവണ വാഹനത്തിന് പിറകിൽ ഇടിച്ചതായി പൊലീസ് പറയുന്നു. അപകടത്തിൽ അബ്ദുള്ളക്കുട്ടിക്ക് പരുക്കളൊന്നും ഇല്ല. പൊന്നാനി വെളിയങ്കോട് നിന്നും ചായ കുടിക്കാൻ കയറിയപ്പോൾ ചിലർ തന്നെ അപമാനിക്കാൻ ശ്രമിച്ചതായും തുടർന്ന് വാഹനത്തിൽ കയറി യാത്ര തുടങ്ങിയ ഉടൻ വാഹനത്തിന് നേരെ കല്ലേറുമുണ്ടായതായും അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടിരുന്നു. വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലിൽ വെച്ചും ഇദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി ബിജെപി ആരോപിച്ചിരുന്നു.

സംഭവത്തിൽ രണ്ട് കേസുകൾ ആണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച് കാടാമ്പുഴ സ്റ്റേഷനിലും വെളിയം കോട് വച്ച് ഒരു സംഘം തടഞ്ഞു വെച്ച് അതിക്രമം നടത്തി എന്ന പരാതിയിൽ പൊന്നാനി സ്റ്റേഷനിലും. ' ഈ രണ്ട് സംഭവവും തമ്മിൽ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്.

. വെളിയംകോട് വച്ച് അബ്ദുള്ളക്കുട്ടിയോട് ഒരു സംഘം തടഞ്ഞു വെച്ച് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതായി പൊന്നാനി സ്റ്റേഷനിൽ ലഭിച്ച മറ്റൊരു പരാതിയിൽ പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്. 'ഹോട്ടലിൽ വച്ചോ പുറത്ത് വച്ചോ ആരും മോശമായി പെരുമാറിയത് കണ്ടില്ല' അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിച്ച വെളിയംകോട്ടെ ഹോട്ടൽ ഉടമ റഫീഖ് പറഞ്ഞു. ' നല്ല രീതിയിൽ ആണ് പെരുമാറിയത്. ഹോട്ടലിന് കുറച്ച് അകലെ ആയിരുന്നു കാർ നിർത്തിയത്. അവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല' അദ്ദേഹം പറഞ്ഞു.

രണ്ടത്താണിയിൽ അപകടം നടന്ന സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. വാഹനങ്ങൾ നിരയായി നീങ്ങുകയായിരുന്നു. മുൻപിൽ പോയ ഒരു ഓട്ടോറിക്ഷ ഇടത്തോട്ട് തിരിച്ച സമയത്ത് വാഹനങ്ങൾ ബ്രേക്ക് ചെയ്യുക ആയിരുന്നു. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് ആണ് ഏറ്റവും അധികം കേട് പറ്റിയത്. വാഹനത്തിന്റെ മുൻ ഭാഗവും പിൻ ഭാഗവും തകർന്നു. കാർ മുൻപിലെ മറ്റൊരു കാറിൽ തട്ടിയപ്പോൾ പിന്നിൽ ലോറി വന്ന് ഇടിക്കുക ആയിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ ആണ് അബ്ദുള്ള ക്കുട്ടി കോഴിക്കോട്ടേക്ക് പോയത്.

കാടാമ്പുഴ പൊലീസ് കേസെടുത്തത് 279 എം വി ആക്ട് പ്രകാരം ആണ്. അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു. ഒരു സംഘം ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസ്. ഐപിസി 506, 341 വകുപ്പുകൾ പ്രകാരമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP