Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെണ്ട വിദ്വാൻ കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു; വിടപറഞ്ഞത് മേളപ്രമാണിമാരിലെ കേമൻ; ആദരാഞജലി അർപ്പിച്ച് സാംസ്‌കാരിക കേരളം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചെണ്ട വിദ്വാൻ കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു. ആർഎൽവി കോളജിൽ കഥകളിവിഭാഗം ചെണ്ട അദ്ധ്യാപകനായിരുന്നു. കേരളത്തിനകത്തും വിദേശങ്ങളിലും പരിപാടികൾ അവതരിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

കുറ്റിപ്പുറം മലമക്കാവിൽ അച്യുത പൊതുവാളിന്റേയും കോങ്ങാട്ടിൽ കുഞ്ഞിക്കുട്ടി പൊതുവാൾസ്യാരുടേയും മകനായി 1931 മെയ്‌ 15-നായിരുന്നു ജനനം. നാലാം ക്ലാസ് പഠനത്തിനു ശേഷം ചെണ്ട അഭ്യസനം തുടങ്ങി. തായമ്പക വിദ്വാനായിരുന്ന അച്ഛൻ തന്നെയായിരുന്നു ചെണ്ടയിൽ ആദ്യഗുരു. 12-ാം വയസ്സിൽ കൂടലിൽ വാമനമൂർത്തി ക്ഷേത്രത്തിലായിരുന്നു തായമ്പക അരങ്ങേറ്റം.

തുടർന്ന് കാട്ടാമ്പല കൃഷ്ണൻകുട്ടി മാരാരുടെ കീഴിൽ പഞ്ചവാദ്യവും പഠിച്ചു. 15-ാം വയസ്സിൽ പഞ്ചവാദ്യ അരങ്ങേറ്റം നടത്തി. പിന്നീട് ഒട്ടേറെ ഉത്സവങ്ങളിലടക്കം തായമ്പകയിലും പഞ്ചവാദ്യത്തിലും പങ്കെടുത്തു.അതിനിടെ, 1957-ൽ ആണ് കഥകളിച്ചെണ്ട പഠിക്കാനായി കേരള കലാമണ്ഡലത്തിൽ എത്തിയത്. അത് ജീവിതവഴിത്തിരിവായി. കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ എന്നിവരായിരുന്നു ഗുരുക്കന്മാർ.

1961ൽ പഠനം പൂർത്തിക്കിയ ശേഷം കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിൽ കഥകളിച്ചെണ്ട വിഭാഗത്തിൽ നേതൃത്വം നൽകിപ്പോരവെ, 1963-ൽ തൃപ്പൂണിത്തുറയിൽ 'രാധ ലക്ഷ്മി വിലാസം' സ്‌കൂളിൽ (ഇന്നത്തെ 'ആർ.എൽ.വി.' കോളേജ്.) കഥകളിച്ചെണ്ട
അദ്ധ്യാപകനായി എത്തിയതോടെ തൃപ്പൂണിത്തുറക്കാരനായി മാറുകയായിരുന്നു.

കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, തൃപ്പൂണിത്തുറ പൂർണത്രയീശ പുരസ്‌കാരം, കലാമണ്ഡലം കൃഷ്ണൻ നായർ സുവർണ ജൂബിലി പുരസ്‌കാരം, മേളാചാര്യ പുരസ്‌കാരം, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പുരസ്‌കാരം, ഉണ്ണായി വാരിയർ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.രാധ പൊതുവാൾസ്യാർ ആണ് ഭാര്യ. ചിത്ര രാജൻ, മദ്ദളവിദ്വാൻ പരേതനായ കലാമണ്ഡലം ശശി എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP