Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഴിക്കോട്ടെ കണ്ടെയ്ന്മെന്റ് സോണിൽ കടകൾ തുറക്കാൻ ശ്രമം; വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പത്ത് കടകൾക്കെതിരെ കേസെടുത്തു; ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കും

കോഴിക്കോട്ടെ കണ്ടെയ്ന്മെന്റ് സോണിൽ കടകൾ തുറക്കാൻ ശ്രമം; വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പത്ത് കടകൾക്കെതിരെ കേസെടുത്തു; ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണമാണ് കോഴിക്കോട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് നഗരത്തിൽ കണ്ടെയ്ന്മെന്റ് സോണിൽ കടകൾ തുറക്കാൻ വ്യാപാരികളുടെ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് സ്ഥലത്തെത്തിയതോടെ വ്യാപാരികളും പൊലീസും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും സംഘർഷ സാധ്യത ഉടലെടുക്കുകയുമായിരുന്നു.

കണ്ടെയ്ന്മെന്റ് സോണുകളിലെ കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികളെയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഏഴോളം പേരെയാണ് കോഴിക്കോട് ടൗൺ പൊലീസ് സിഐ ഉമേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന കടകൾ തുറക്കാൻ കട ഉടമകളോട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികളെയും നേതാക്കളെയും പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. വലിയങ്ങാടി, കമ്മത്ത് ലൈൻ തുടങ്ങിയ ഭാഗങ്ങൾ ആഴ്ചകളായി കണ്ടെയ്ന്മെന്റ് സോണാണ്. ഇവിടങ്ങളിലാണ് കടകൾ തുറക്കാൻ ശ്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ സേതുമാധവൻ ഉൾപ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു. 10 കടകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിന് കോർപറേഷനിൽ റിപ്പോർട്ട് നൽകും .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP