Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം പോലും തിരിഞ്ഞു നോക്കാത്ത കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ഇറങ്ങിയ പിടി തോമസാണ് യഥാർഥ ഇരട്ടച്ചങ്കൻ: പാർട്ടി ഏതെന്നു പോലും നോക്കാതെ പാവപ്പെട്ടവനെ സഹായിക്കാനുള്ള പിടിയുടെ നന്മയെയാണ് സഖാക്കൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്: എസ്എഫ്ഐക്കാർ വെട്ടി അരിഞ്ഞു ഓടയിൽ ഉപേക്ഷിച്ചു പോയിടത്തു നിന്നും ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയാണ് പിടിയെന്ന് ഓർമ വേണമെന്നും ലോയേഴ്സ് കോൺഗ്രസ് മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ കെ ജോസ്

സിപിഎം പോലും തിരിഞ്ഞു നോക്കാത്ത കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ഇറങ്ങിയ പിടി തോമസാണ് യഥാർഥ ഇരട്ടച്ചങ്കൻ: പാർട്ടി ഏതെന്നു പോലും നോക്കാതെ പാവപ്പെട്ടവനെ സഹായിക്കാനുള്ള പിടിയുടെ നന്മയെയാണ് സഖാക്കൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്: എസ്എഫ്ഐക്കാർ വെട്ടി അരിഞ്ഞു ഓടയിൽ ഉപേക്ഷിച്ചു പോയിടത്തു നിന്നും ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയാണ് പിടിയെന്ന് ഓർമ വേണമെന്നും ലോയേഴ്സ് കോൺഗ്രസ് മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ കെ ജോസ്

ശ്രീലാൽ വാസുദേവൻ

കൊച്ചി: കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് പിടി തോമസ് എംഎൽഎയെ താറടിച്ചു കാണിക്കാൻ സിപിഎമ്മും സൈബർ സഖാക്കളും നടത്തുന്ന ശ്രമങ്ങൾക്കെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ലോയേഴ്സ് കോൺഗ്രസ് മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ കെ ജോസ് രംഗത്ത്.

കമ്യൂണിസ്റ്റുകാർ പോലും തിരിഞ്ഞു നോക്കാതിരുന്ന നിരാലംബരായ ഒരു കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പിടി തന്നെയാണ് യഥാർത്ഥത്തിൽ ഇരട്ടച്ചങ്കൻ. പാർട്ടി ഏതെന്നു പോലും നോക്കാതെ പാവപ്പെട്ടവനെ സഹായിക്കാനുള്ള പിടിയുടെ നന്മയെയാണ് സഖാക്കൾ വ്യാജ ആരോപണത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അഡ്വ. സെബാസ്റ്റ്യൻ പറയുന്നു. എസ്എഫ്ഐക്കാർ വെട്ടി അരിഞ്ഞു ഓടയിൽ ഉപേക്ഷിച്ചു പോയിടത്തു നിന്നും ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയാണ് പിടിയെന്ന് സഖാക്കൾ മറക്കരുത്.

കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ പിടി തോമസ് ഓടിരക്ഷപ്പെട്ടുവെന്നായിരുന്നു പ്രചാരണം. ഇടതു എംഎൽഎമാരും സൈബർ സഖാക്കളും അടക്കമുള്ളവർ ഇത് ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ മലയാളികളിൽ നിന്നും സത്യം മറച്ചുപിടിക്കാനും വിഷയം തിരിച്ചുവിടാനുമുള്ള സഖാക്കളുടെ പുതിയ നാടകമാണ് പിടിക്കെതിരായ ആരോപണമെന്ന് അദ്ദേഹവുമായി നാൽപ്പത് വർഷത്തോളം പരിചയമുള്ള സെബാസ്റ്റ്യൻ കെ ജോസ് വ്യക്തമാക്കി.

നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കുന്നതിനായി ഒത്തുതീർപ്പു ചർച്ചയ്ക്കായാണ് താൻ അവിടെ പോയതെന്ന് പിടി തോമസ് പറഞ്ഞിരുന്നു. കുടികിടപ്പു തർക്കത്തിൽ ആയിരുന്നു മധ്യസ്ഥ ചർച്ച. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചർച്ചയ്ക്കുണ്ടായിരുന്നു. വസ്തു ഒഴിഞ്ഞുകൊടുക്കുന്നതിന് ബാങ്കു വഴി പണം നൽകാനായിരുന്നു കരാർ. കരാർ ഉണ്ടാക്കി ആരെങ്കിലും കള്ളപ്പണം കൈമാറുമോയെന്നാണ് പിടി തോമസിന്റെ ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP