Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേസെടുത്തപ്പോൾ അഴിക്കുള്ളിൽ പോകാൻ തയ്യാറെന്ന പറഞ്ഞവരെല്ലാം ഒളിവിൽ; ഭാഗ്യലക്ഷ്മിയുടേയും സംഘത്തിന്റെ വീട്ടിൽ പരിശോധിച്ചെങ്കിലും ആരേയും കിട്ടിയില്ലെന്ന് പൊലീസ്; ഫോണിൽ വിളിക്കുമ്പോഴും ഉത്തരം കിട്ടുന്നില്ലെന്ന് അന്വേഷകർ; വിജയ് പി നായരെ താമസ സ്ഥലത്ത് കയറി മർദ്ദിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദ്ദേശം; പ്രതികൾ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചന; ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പിടികിട്ടാപുള്ളികളാകുമ്പോൾ

കേസെടുത്തപ്പോൾ അഴിക്കുള്ളിൽ പോകാൻ തയ്യാറെന്ന പറഞ്ഞവരെല്ലാം ഒളിവിൽ; ഭാഗ്യലക്ഷ്മിയുടേയും സംഘത്തിന്റെ വീട്ടിൽ പരിശോധിച്ചെങ്കിലും ആരേയും കിട്ടിയില്ലെന്ന് പൊലീസ്; ഫോണിൽ വിളിക്കുമ്പോഴും ഉത്തരം കിട്ടുന്നില്ലെന്ന് അന്വേഷകർ; വിജയ് പി നായരെ താമസ സ്ഥലത്ത് കയറി മർദ്ദിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദ്ദേശം; പ്രതികൾ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചന; ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പിടികിട്ടാപുള്ളികളാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്. ഇവർക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. എല്ലാവരുടേയും ഫോണും സ്വിച്ച് ഓഫാണ്. സുരക്ഷിത കേന്ദ്രത്തിൽ ഇവർ ഒളിവിലാണെന്നാണ് സൂചന.

അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്.

ഇവരെ വീടിന്റെ പരിസരത്ത് പോയി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും സൂചനയുണ്ട്. ഫോണിൽ വിളിക്കുമ്പോൾ ഉത്തരം ലഭിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവമായതിനാൽ കേസിൽ തിരക്കിട്ട് നടപടികളിലേക്ക് കടക്കേണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നിയമം കൈയിലെടുക്കാനുള്ള നീക്കം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇവരുടെ ജാമ്യാപേക്ഷയിൽ എതിർപ്പ് അറിയിച്ചിരുന്നു. ഇതോടെ ജാമ്യം നിഷേധിച്ചിരുന്നു.

വിജയ് പി നായർക്കെതിരെ അതിക്രമം ഉണ്ടായപ്പോൾ തന്നെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസിൽ നിന്നും ഒളിച്ചോടില്ലെന്നും അഴിക്കുള്ളിൽ പോകാൻ തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ കേസ് കടുത്തതോടെ മൂവരും രക്ഷ നേടുകയായിരുന്നു. കോടതി നിലപാട് എതിരായതോടെയാണ് ഇതിന് കാരണം. ഹൈക്കോടതിയിൽ പ്രതികൾ ജാമ്യ ഹർജി നൽകുമെന്നാണ് സൂചന. എന്നാൽ ഇതും കോടതി തള്ളുമെന്നാണ് വിലയിരുത്തൽ.

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയ വിജയ് പി. നായരെ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവർത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടർന്നായിരുന്നു ഇവർ നേരിട്ട് പ്രതിഷേധവുമായെത്തിയത്. ഈ സംഭവത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മന്ത്രി കെകെ ഷൈലജ പോലും രംഗത്തെത്തി. എന്നാൽ കോടതി അതിശക്തമായ നിലപാടാണ് എടുത്തത്.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയിൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വിജയ് പി നായരെ കൈയേറ്റം ചെയ്ത വീഡിയോ യു ട്യൂബിൽ ഇട്ടതാണ് ഇവർക്ക് കൂടുതൽ പ്രതികൂലമാകുന്നത്. ഈ യൂ ട്യൂബ് കേസിൽ ഭാഗ്യലക്ഷമിക്കും കൂട്ടർക്കും അതിശക്തമായ തെളിവായി മാറും.

മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങിയ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവർക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. ഈ വിഷയത്തിൽ മന്ത്രിമാർ പോലും ഭാഗ്യലക്ഷ്മിയെ പിന്തുണച്ചിരുന്നു.

ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത് അതിരൂക്ഷമായ വിമർശനത്തോടെ ആയിരുന്നു. ഇതോടെ ഈ കേസിൽ ഭാഗ്യലക്ഷ്മി ശിക്ഷക്കെപ്പാനുള്ള സാധ്യത കൂടിയെന്നാണ് വിലയിരുത്തൽ. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയിൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വിജയ് പി നായരെ കൈയേറ്റം ചെയ്ത വീഡിയോ യു ട്യൂബിൽ ഇട്ടതാണ് ഇവർക്ക് കൂടുതൽ പ്രതികൂലമാകുന്നത്. ഈ യൂ ട്യൂബ് കേസിൽ ഭാഗ്യലക്ഷമിക്കും കൂട്ടർക്കും അതിശക്തമായ തെളിവായി മാറും.

മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങിയ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവർക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. ഈ വിഷയത്തിൽ മന്ത്രിമാർ പോലും ഭാഗ്യലക്ഷ്മിയെ പിന്തുണച്ചിരുന്നു. എന്നാൽ കോടതിയിൽ ജാമ്യത്തെ അനുകൂലിച്ചാൽ അത് തിരിച്ചടിയാകുമെന്ന ഉപദേശമാണ് പ്രോസിക്യൂഷന് കിട്ടിയത്. ഈ സാഹചര്യത്തിലാണ് ജാമ്യത്തെ എതിർത്തത്. അതിശക്തമായ വാദങ്ങളും ഉയർത്തി.

ഫെമിനിസ്റ്റുകളെ മോശമായ രീതിയിൽ ചിത്രീകരിച്ച് വീഡിയോ ഇറക്കിയെന്ന് ആരോപിച്ചാണ് യുട്യൂബറെ ആക്ടിവിസ്റ്റുകൾ കായികമായി അക്രമിത്. യുട്യൂബറെ ആക്രമിക്കുന്ന വീഡിയോ ദിയ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. യുട്യൂബറെ അസഭ്യമായ രീതിയിൽ ഫെമിനിസ്റ്റുകളെ ചിത്രീകരിച്ചതിനുള്ള പ്രതികരണമാണിതെന്ന് ഇവർ പറയുന്നു. ഡോക്ടർ വിജയ് പി നായർ എന്നയാൾ പ്രഥമ വനിതാ കമ്മീഷൻ അധ്യക്ഷ സുഗതകുമാരിയെയും ഡബ്ബിങ്ങ് ആർടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെയും മോശമായ രീതിയിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഫെമിസ്റ്റുകൾക്കെതിരെയും ആർക്കും അംഗീകരിക്കാൻ പറ്റാത്ത അശ്ലീല പരാമർശം ഇയാൾ വീഡിയോയിൽ നടത്തിയിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയ ഭാഗ്യലക്ഷ്മിയും ദിയ സനയും യുട്യൂബറെ കായികമായി കൈകാര്യം ചെയ്യുകയും കരിയോയിൽ തലവഴി ഒഴിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ രൂക്ഷമായ രീതിയിൽ അസഭ്യവർഷം ഇവർ നടത്തി. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. വിജയ് പി നായർ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മി അറയ്ക്കൽ സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിലും കേസെടുത്തു.

എന്നാൽ, പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കായികമായ അക്രമം നടത്തിയതെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇനി ആക്രമണം നടത്തിയില്ലെന്ന് കോടതിയിൽ വാദിക്കാനും ആകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP