Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ പകുതിയിലേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വപദവി നൽകി; ദ്രവ-വാതക മാലിന്യ സംസ്കരണ മാർഗങ്ങൾ കൂടി പ്രാവർത്തികമാക്കിയ ശേഷം സമ്പൂർണ്ണ ശുചിത്വ പദവി

കേരളത്തിലെ പകുതിയിലേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വപദവി നൽകി; ദ്രവ-വാതക മാലിന്യ സംസ്കരണ മാർഗങ്ങൾ കൂടി പ്രാവർത്തികമാക്കിയ ശേഷം സമ്പൂർണ്ണ ശുചിത്വ പദവി

സിന്ധു പ്രഭാകരൻ

ഒട്ടേറെ ചുമതലകൾ ഉള്ളപ്പോഴും ശുചിത്വ പരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാഥമികമായ ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തുപറഞ്ഞു. ഖരമാലിന്യ സംസ്കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയ 589 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ശുചിത്വപദവി പ്രഖ്യാപനം നിർവഹിച്ചു കൊണ്ട് ഇന്ന് രാവിലെ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാടിന്റെ വികസനം അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് ശുചിത്വം. നാട് എത്ര വികസിച്ചാലും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ വന്നാൽ അത് വികസനത്തിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ശാരദാ മുരളീധരൻ ഐ എ എസ് ശുചിത്വപദവി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടി എൻ സീമ സ്വാഗതവും ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദലി ഐഎ എസ് നന്ദിയും പറഞ്ഞു.

501 ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്കുപഞ്ചായത്തുകളും 58 നഗരസഭകളുമാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്ക്കരിച്ച നടപടിക്രമങ്ങളിലടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവുതെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്. ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്.

100 ൽ 60 മാർക്കിനു മുകളിൽ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അർഹത നേടിയത്.സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ-വാതക മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളുൾപ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവർത്തികമാക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ശുചിത്വ പദവി നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ പകുതിയിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം വികേന്ദ്രീകൃത മാർഗ്ഗത്തിലൂടെ പരമാവധി പ്രാവർത്തികമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP