Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശീത സമരം നിർത്തി സജീവമാകൻ ശോഭാ സുരേന്ദ്രന് അമിത് ഷായുടെ നിർദ്ദേശം; ടിവി ചർച്ചകളിൽ ഉൾപ്പെടെ വീണ്ടും എത്താമെന്ന് വനിതാ നേതാവും സമ്മിച്ചെന്ന് സൂചന; മുരളീധരൻ-സ്മിതാ മേനോൻ വിവാദം പാർട്ടി കേരള ഘടകത്തെ വിനാശകരമായി ബാധിക്കാതിരിക്കാൻ കരുതലുകൾ എടുത്ത് കേന്ദ്ര നേതൃത്വം; പൊതുപ്രശ്‌നങ്ങളിൽ ഇടപെട്ട് വീണ്ടും സ്ത്രീകളെ പാർട്ടിയോട് അടുപ്പിക്കേണ്ട ചുമതല ഇനി ശോഭാ സുരേന്ദ്രന്; കേരള ബിജെപിയിൽ വീണ്ടും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ

ശീത സമരം നിർത്തി സജീവമാകൻ ശോഭാ സുരേന്ദ്രന് അമിത് ഷായുടെ നിർദ്ദേശം; ടിവി ചർച്ചകളിൽ ഉൾപ്പെടെ വീണ്ടും എത്താമെന്ന് വനിതാ നേതാവും സമ്മിച്ചെന്ന് സൂചന; മുരളീധരൻ-സ്മിതാ മേനോൻ വിവാദം പാർട്ടി കേരള ഘടകത്തെ വിനാശകരമായി ബാധിക്കാതിരിക്കാൻ കരുതലുകൾ എടുത്ത് കേന്ദ്ര നേതൃത്വം; പൊതുപ്രശ്‌നങ്ങളിൽ ഇടപെട്ട് വീണ്ടും സ്ത്രീകളെ പാർട്ടിയോട് അടുപ്പിക്കേണ്ട ചുമതല ഇനി ശോഭാ സുരേന്ദ്രന്; കേരള ബിജെപിയിൽ വീണ്ടും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ

എം മനോജ് കുമാർ

തിരുവനന്തപുരം: വി.മുരളീധരൻ പക്ഷവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ശീതസമരത്തിൽ തുടരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശോഭാ സുരേന്ദ്രനോട് അടിയന്തിരമായ പൊതുരംഗത്ത് സജീവമാകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന താൻ സജീവമാകാമെന്ന് ശോഭാ സുരേന്ദ്രൻ അമിത് ഷായെ അറിയിച്ചതായാണ് സൂചന. വി.മുരളീധരൻ-സ്മിതാ മേനോൻ വിവാദം പാർട്ടി കേരള ഘടകത്തെ വിനാശകരമായി ബാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവിലാണ് ശോഭയോട് സജീവമായി പ്രവർത്തന രംഗത്ത് എത്താനുള്ള നിർദ്ദേശം നൽകിയത്.

ബിജെപിയോട് ആഭിമുഖ്യം പുലർത്തുകയും ബിജെപി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന വനിതകളെ പിന്നോട്ടടിപ്പിക്കാൻ വിവാദം ഇടവരുത്തിയേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ശോഭാ സുരേന്ദ്രനെ നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തനങ്ങളിൽ സജീവമാകാൻ അമിത് ഷാ നിർദ്ദേശം നൽകിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖയായ ശോഭാ സുരേന്ദ്രൻ മാറി നിൽക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നു കേന്ദ്ര നേതൃത്വം മുൻപ് തന്നെ വിലയിരുത്തിയിരുന്നു. പക്ഷെ ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വിട്ടു നിൽക്കൽ സംഘടനാ പരമായ അടിത്തറയെ തന്നെ ബാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ശോഭയോട് സജീവമാകാൻ അമിത് ഷാ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ഉടൻ തന്നെ ശോഭ സജീവമാകും.

പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിന്റെ പുറമേ ടിവി ചർച്ചകളിലും സജീവമാകാൻ ശോഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഞ്ഞുനാറുന്ന അപവാദകഥകൾ ബിജെപിയെ ലക്ഷ്യമാക്കി വീണ്ടും സിപിഎം പ്രചരിപ്പിക്കാനും ഇടയുണ്ടെന്ന സൂചനകളും കേന്ദ്രനേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങൾ. ശോഭ മാറി നിന്നാൽ ബിജെപി സംഘടനാ സംവിധാനത്തിൽ ഒരു ചുക്കും സംഭവിക്കില്ലെന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചവർക്ക് ശോഭ നൽകിയ മറുപടി കൂടിയായി അമിത് ഷായുടെ നിർദ്ദേശം.

വി.മുരളീധരൻ -സ്മിതാ മേനോൻ വിവാദം വന്നപ്പോൾ പൊതുവെ വനിതകൾക്കിടയിൽ ബിജെപി ഇമേജ് മോശമായിട്ടുണ്ട്. പ്രവർത്തന രംഗത്ത് നിന്നും വനിതകൾ പിന്മാറാൻ സാധ്യതകൾ കേന്ദ്ര നേതൃത്വം മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ടാണ് പൊതുരംഗത്ത് പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് ആഞ്ഞടിക്കാൻ ശോഭയ്ക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. വി.മുരളീധരൻ-സ്മിതാ മേനോൻ വിവാദം കത്തുമ്പോൾ ശോഭയെപോലുള്ള ജനപിന്തുണയുള്ള ഒരു നേതാവ് മാറി നിൽക്കുന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടവയ്ക്കും. ശോഭ സുരേന്ദ്രൻ സജീവമായാൽ നിലവിൽ ബിജെപി നേരിടുന്ന പ്രതിസന്ധിയിൽ ഒരയവ് വരുത്താൻ ശോഭയ്ക്ക് കഴിയും. അതിനാണ് ശോഭയോട് സജീവമാകാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്.

വി.മുരളീധരൻ ഗ്രൂപ്പുമായി ഇടഞ്ഞതോടെയാണ് ശോഭ ശീതസമരം തുടങ്ങിയത്. തുടർന്ന് പൊതുരംഗത്ത് നിന്നും ശോഭ നിഷ്‌ക്രമിക്കുകയായിരുന്നു. ഇടത് മാധ്യമങ്ങൾ ശോഭയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വാർത്ത നൽകുകയും ബിജെപി ഗ്രൂപ്പ് പോരുകളുടെ പിടിയിലാണെന്ന് സ്ഥാപിക്കുകയും ചെയ്തിരുന്നു. നിശബ്ദയായിരുന്നു ഈ വാർത്തകൾ ശരിയായെന്ന സൂചനയാണ് ശോഭയും നൽകിയത്. ശോഭയുടെ അസാന്നിധ്യത്തിൽ ഗ്രൂപ്പ് പോരുകൾ ശക്തമാവുകയും ശോഭയോട് അടുപ്പമുള്ള നേതാക്കൾ വേറെ ഗ്രൂപ്പ് യോഗം ചേർന്നതായി വാർത്തകൾ വരുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് വി.മുരളീധരൻ സ്മിതാ മേനോൻ വിവാദം കയറി കത്തിയത്. ഇത് തിരിച്ചടിയാകുമെന്നു മനസിലാക്കിയാണ് ശോഭാ സുരേന്ദ്രനോട് അടിയന്തിരമായി സജീവമാകാൻ നിർദ്ദേശം നൽകിയത്.

കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭയെ വൈസ് പ്രസിഡന്റ് ആയി മാറ്റിയിരുന്നു. സംസ്ഥാന പ്രസിഡന്റ് പദവി പ്രതീക്ഷിച്ചിരുന്ന ശോഭയെ സംബന്ധിച്ചിടത്തോളം ഈ നീക്കങ്ങൾ അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് പൊതുരംഗത്ത് നിന്നും ചാനൽ ചർച്ചകളിൽ നിന്നും പിൻവലിഞ്ഞു നേതൃത്വത്തിന്നെതിരെ ശീതസമരവുമായി ശോഭ രംഗത്ത് വന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ ശോഭ മത്സരിച്ചാൽ ജയിക്കാൻ സാധ്യതകൾ ഏറെയായിരുന്നു. പാലക്കാട് നിന്നും വി.മുരളീധരൻ ഗ്രൂപ്പാണ് ശോഭയുടെ പേര് വെട്ടിയത്. ശോഭയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാലക്കാട് സീറ്റ് ഒഴിവാക്കി ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത ആറ്റിങ്ങൽ ലോക്‌സഭാ സീറ്റ് പാർട്ടി നേതൃത്വം ശോഭയ്ക്ക് വച്ച് നീട്ടിയത്.

തീരുമാനം എടുത്തവരെ ഞെട്ടിച്ച് ശക്തമായ പോരാട്ടമാണ് ശോഭ ആറ്റിങ്ങലിൽ നടത്തിയത്. ആറ്റിങ്ങലിൽ ട്രിപ്പിൾ വിജയം നേടിയിരുന്ന എ.സമ്പത്ത് 342748 വോട്ടു നേടിയപ്പോൾ 248081 വോട്ടു നേടിയാണ് തന്നെ വെട്ടിയവരെ ശോഭ ഞെട്ടിച്ചത്. ആറ്റിങ്ങലിൽ വിജയം അടൂർ പ്രകാശിനൊപ്പം നിന്നപ്പോൾ 25 ശതമാനത്തോളം വോട്ടാണ് ശോഭ മണ്ഡലത്തിൽ നേടിയത്. ഇത് തന്നെ വെട്ടിയവർക്കുള്ള ശോഭയുടെ മറുപടിയായിരുന്നു. ഇതിനു ശേഷമാണ് മുരളീധരൻ ഗ്രൂപ്പ് ഒതുക്കൽ തന്ത്രം ശക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ശോഭ വിട്ടു നിന്നത്. വിട്ടു നില്ക്കലിനെ കുറിച്ച് ചോദിച്ചപ്പോൾ ശോഭ പറഞ്ഞത് ആറ്റിങ്ങലിൽ താൻ സജീവമായിരിക്കും എന്ന് തന്നെയായിരുന്നു.

പി.എസ്.ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ അത് ശോഭയുടെ പുഷ്‌ക്കലകാലമായിരുന്നു. ബിജെപിയുടെ ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ കമ്മറ്റി കൺവീനർ സ്ഥാനത്ത് ശോഭ എത്തിയത് ശ്രീധരൻ പിള്ളയുടെ കാലത്തായിരുന്നു. അഞ്ചംഗ ക്യാമ്പയിൻ കമ്മറ്റിയുടെ കൺവീനർ പോസ്റ്റാണ് അന്ന് ശോഭയ്ക്ക് ലഭിച്ചത്. ഇത്രയും ഉയരത്തിൽ ഉള്ള നേതാവിനെയാണ് സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നപ്പോൾ മുരളീധരൻ ഗ്രൂപ്പ് നിഷ്‌ക്കരുണം വെട്ടിയത്. ഇതിനെ തുടർന്നുള്ള ശീതസമരത്തിൽ ഇരിക്കെയാണ് ശോഭയുടെ പ്രാധാന്യം വിളിച്ചറിയിച്ച് വി.മുരളീധരൻ-സ്മിതാ മേനോൻ വിവാദം വന്നത്. ഇത് സംഘടനാ സംവിധാനത്തിൽ കരിപുരളാൻ ഇടയാക്കും എന്ന് ഭയന്നാണ് അടിയന്തിരമായി ശോഭയുടെ സജീവമാകാൻ നിർദ്ദേശം നൽകിയത്.

തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ജനീകയ അടിത്തറ ശക്തിപ്പെടുത്താനുള്ള നടപടികൾക്കും കേന്ദ്ര നേതൃത്വം രൂപം നൽകിയിട്ടുണ്ട്. മുരളീധരൻ-സ്മിത മേനോൻ വിഷയം കൃഷ്ണദാസ് പക്ഷം പാർട്ടിക്കുള്ളിൽ സജീവമാക്കിയിട്ടുണ്ട്. പൊതു രംഗത്ത് കമന്റുകൾ നടത്തുന്നില്ലെങ്കിലും ശക്തമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ സ്മിതാ മേനോൻ പ്രശ്‌നത്തിൽ കൃഷ്ണദാസ് പക്ഷം തുടങ്ങിയിട്ടുണ്ട്. സ്മിതാ മേനോൻ വിവാദത്തിൽ ഊന്നി മുരളീധരൻ പക്ഷത്തെ പ്രഹരിക്കാനുള്ള നീക്കമാണ് കൃഷണദാസ് പക്ഷം നടത്തുന്നത്. ശോഭയുടെ കടന്നു വരവും ഈ ഘട്ടത്തിൽ കൃഷ്ണദാസ പക്ഷത്തെ തുണയ്ക്കുന്ന തീരുമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP