Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയോട് പിണങ്ങി 11 വർഷമായി താമസിച്ചിരുന്നത് ഉറ്റകൂട്ടുകാരനൊപ്പം; കയ്യിൽ പേരു പച്ചകുത്തിയ കൂട്ടുകാരൻ ഒടുവിൽ കാലനായി; രാജേഷിനെ അരുൺ കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ചും; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ തർക്കവും

ഭാര്യയോട് പിണങ്ങി 11 വർഷമായി താമസിച്ചിരുന്നത് ഉറ്റകൂട്ടുകാരനൊപ്പം; കയ്യിൽ പേരു പച്ചകുത്തിയ കൂട്ടുകാരൻ ഒടുവിൽ കാലനായി; രാജേഷിനെ അരുൺ കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ചും; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ തർക്കവും

മറുനാടൻ ഡെസ്‌ക്‌

കൊടുങ്ങല്ലൂർ: സുഹൃത്തിന്റെ പേര് പച്ചകുത്തിയിരുന്നത് കയ്യിലായിരുന്നു എങ്കിലും ഇരുവരും ഒരു മനസ്സായിരുന്നു. ഒടുവിൽ ആ സുഹൃത്ത് തന്നെ കാലനായത് മദ്യ ലഹരിയിലും. ശ്രീനാരായണപുരം പൊരി ബസാറിൽ വാടക വീട്ടിൽ അഴീക്കോട് കൊട്ടിക്കൽ നടുമുറി രാജേഷിനെ (44) ഉറ്റ സുഹൃത്തായ മേത്തല കാരയിൽ അരുൺ(35) കൊലപ്പെടുത്തിയത് മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും ചേർന്നു മദ്യപിച്ചതിനൊടുവിൽ ഉണ്ടായ തർക്കത്തിൽ അരുൺ രാജേഷിനെ മർദിക്കുകയായിരുന്നു. നട്ടെല്ലൊടിഞ്ഞ് ആന്തരിക രക്തസ്രാവം സംഭവിച്ച രാജേഷ് വീടിന്റെ ഹാളിനുള്ളിൽ കിടന്നാണ് മരിച്ചത്.

പെട്രോൾ പമ്പിനു പടിഞ്ഞാറു വാടക വീട്ടിൽ ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് രാജേഷിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജേഷിന്റെ മരണത്തിന് ശേഷം സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. സയന്റിഫിക്ക് ഓഫീസറുടേയും ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ടിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. രാജേഷിന്റെ കൂട്ടുകാരും ഒപ്പം താമസിക്കുന്നവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മെഡിക്കൽ കോളേജിൽ അസി. ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മതിലകം സിഐ അനന്തകൃഷ്ണനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തൃശൂർ റൂറൽ എസ്‌പി ആർ. വിശ്വനാഥന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്‌പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ എസ്‌ഐമാരായ സൂരജ്, തോമസ്, ഉണ്ണിക്കൃഷ്ണൻ, ക്ലീസൺ സിപിഒമാരായ മനോജ്, എയ്ഞ്ചൽ എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്നു സൂചന ലഭിച്ചതിനാൽ കൂടെ താമസിച്ചിരുന്ന അരുൺ നിരീക്ഷണത്തിലായിരുന്നു. മൂന്നു വർഷമായി രാജേഷും അരുണും ഒരുമിച്ചാണ് താമസിക്കുന്നത്. രാജേഷ് 11 വർഷത്തോളമായി ഭാര്യയുമായും പ്രതി അരുൺ വീട്ടുകാരുമായും പിണങ്ങി നിൽക്കുകയായിരുന്നു. രണ്ടു പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. പലപ്പോഴും വഴക്കു കൂടാറുള്ള ഇവർ തിങ്കളാഴ്ച രാത്രി ഭക്ഷണം വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ അരുൺ രാജേഷിനെ മാരകമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ആന്തരികമായി മുറിവേറ്റ രാജേഷ് വീടിന്റെ ഹാളിനുള്ളിൽ കിടന്നാണ് മരിച്ചത്. അരുണിനെ കഴിഞ്ഞ ദിവസം പൊരി ബസാറിലെത്തിച്ചു തെളിവെടുത്തിരുന്നു. അതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട രാജേഷും കേസിലെ പ്രതി അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. തൊഴിൽ സംബന്ധമായി അടുത്ത ഇവർ ഏറെക്കാലമായി ഒരുമിച്ചാണ്. പൊരി ബസാറിലെ വാടക വീട്ടിൽ തന്നെ മൂന്ന് വർഷം ഒരുമിച്ചു താമസിച്ചു. രണ്ടു പേരും സ്വന്തം വീടുകളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഇന്നലെ പൊരി ബസാറിലെ വാടക വീട്ടിൽ അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രാജേഷിന്റെ മക്കൾ അച്ഛന്റെ സുഹൃത്തിനെ നിറകണ്ണുകളോടെ നോക്കി നിന്നു. രാജേഷിനു മർദനമേറ്റ തിങ്കളാഴ്ച വൈകിട്ട് രണ്ടു മക്കളും അച്ഛനെ കാണാൻ എത്തിയിരുന്നു.

പാതി അബോധാവസ്ഥയിലായ രാജേഷ് മക്കളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്ന രാജേഷ് മക്കളോട് സംസാരിച്ചു. മദ്യപിച്ച് അവശ നിലയിലായതിനാൽ മക്കളിരുവരും പിറ്റേന്നു വരാമെന്നു പറഞ്ഞു മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP