Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീടിന് മുമ്പിൽ വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം; ഇരു സംഘങ്ങളായി ചേരിതിരിഞ്ഞ് നടത്തിയ അക്രമത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു; തിരൂരിൽ ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത് കൂട്ടായി സ്വദേശി യാസർ അറഫാത്ത്; രണ്ട് പേർക്ക് ഗുരുതര പരിക്ക്

വീടിന് മുമ്പിൽ വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം; ഇരു സംഘങ്ങളായി ചേരിതിരിഞ്ഞ് നടത്തിയ അക്രമത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു; തിരൂരിൽ ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത് കൂട്ടായി സ്വദേശി യാസർ അറഫാത്ത്; രണ്ട് പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

മലപ്പുറം; വീടിന് സമീപത്ത് വെച്ച് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരൂർ കൂട്ടായിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമണമുണ്ടായത്. കൂട്ടായി സ്വദേശി യാസർ അറഫാത്താണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് വിഭാഗങ്ങൾ ആയുധങ്ങളുമായി സംഘടിച്ചെത്തിയാണ് അക്രമണമുണ്ടായത്.

ഇന്നലെ രത്രി 11 മണിയോടെയാണ് അക്രമണമുണ്ടാകുന്നത്. വെട്ടേറ്റ് മരിച്ച യാസർ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എൽപി സ്‌കൂളിന്റെ കോംപൗണ്ടിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി വന്നിരിക്കുകയും മദ്യപിക്കാറുമുണ്ടായിരുന്നു. ഇതിന് സമീപത്ത് തന്നെയുള്ള മറ്റൊരു വീടായ ഏണീന്റെപുരക്കൽ അബൂബക്കറും മക്കളും നിരവധി തവണ ഇത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും ഇത്തരത്തിൽ ഇരു സംഘങ്ങളും തമ്മിൽ ആദ്യം വാക്ക് തർ്ക്കമുണ്ടായിരുന്നു.

വാക്ക് തർക്കത്തെ തുടർന്ന് സംഭവ സ്ഥലത്തുനിന്ന് പോയ യാസർ അറഫാത്തും സംഘവും പിന്നീട് ആയുധങ്ങളുമായി തിരിച്ചെത്തി വെല്ലിവിളിക്കുയായിരുന്നു. തുടർന്നുണ്ടായ അക്രമത്തിലാണ് യാസർ അറഫാത്തുകൊല്ലപ്പെട്ടത്. അബൂബക്കറിന്റെ മക്കളായ ഷമീം, ഷജീം എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യാസർഅറഫാത്ത് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP