Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണക്കടത്തിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും മുൻപന്തിയിൽ പോപ്പുലർ ഫ്രണ്ടാണെന്നും ചാനൽ ചർച്ചയിൽ പറഞ്ഞത് എ എ റഹിം; പോപുലർ ഫ്രണ്ട് സംശയത്തിന്റെ നിഴലിലാണെന്നും ഷാനി നയിച്ച ചർച്ചയിൽ ഡിവൈഎഫ് ഐ നേതാവ്; എല്ലാം അപകീർത്തികമെന്ന് പോപ്പുലർ ഫ്രണ്ടും; കോടതി ഉത്തരവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എതിരെ കേസ്; നുണക്കഥകൾ മെനഞ്ഞുണ്ടാക്കി കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ഗൂഢാലോചനയെന്ന ആരോപണത്തിൽ കോടതി നടപടി

സ്വർണ്ണക്കടത്തിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും മുൻപന്തിയിൽ പോപ്പുലർ ഫ്രണ്ടാണെന്നും ചാനൽ ചർച്ചയിൽ പറഞ്ഞത് എ എ റഹിം; പോപുലർ ഫ്രണ്ട് സംശയത്തിന്റെ നിഴലിലാണെന്നും ഷാനി നയിച്ച ചർച്ചയിൽ ഡിവൈഎഫ് ഐ നേതാവ്; എല്ലാം അപകീർത്തികമെന്ന് പോപ്പുലർ ഫ്രണ്ടും; കോടതി ഉത്തരവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എതിരെ കേസ്; നുണക്കഥകൾ മെനഞ്ഞുണ്ടാക്കി കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ഗൂഢാലോചനയെന്ന ആരോപണത്തിൽ കോടതി നടപടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പോപലുർ ഫ്രണ്ടിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖിന്റെ പരാതിയിൽ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിനെതിരേ കേസെടുക്കാൻ ആവശ്യപ്പെട്ടത്.

മനോരമ ന്യൂസ് ചാനലിൽ 2020 ജൂലൈ 14ന് നടത്തിയ കൗണ്ടർ പോയന്റ് പ്രോഗ്രാമിലാണ് എ എ റഹിം പോപുലർഫ്രണ്ടിനെതിരേ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ ആരോപണം ഉന്നയിച്ചത്. സ്വർണ്ണക്കടത്തു സംബന്ധിച്ച ചർച്ചയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ, എ എ റഹിം തുടങ്ങിയവരാണ് പങ്കെടുത്തത്.

സ്വർണ്ണക്കടത്തിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും അതിന്റെ മുൻപന്തിയിൽ നിൽക്കുന്നത് പോപുലർഫ്രണ്ടാണെന്നും ചർച്ചയിൽ എ എ റഹിം പറഞ്ഞിരുന്നു. ഈ സംഭവത്തിൽ പോപുലർഫ്രണ്ട് സംശയത്തിന്റെ നിഴലിലാണെന്നും റഹിം പറഞ്ഞു. ചർച്ചക്കിടയിൽ പോപുലർഫ്രണ്ടിനെ കുറിച്ച് എ എ റഹിം പരാമർശിച്ചപ്പോൾ സ്വർണക്കടത്തിൽ സർക്കാറിന്റെ പങ്കാണ് ചർച്ചാ വിഷയമെന്നും അതിലേക്ക് തിരിച്ചുവരണമെന്നും അവതാരക ഷാനി പ്രഭാകർ ആവശ്യപ്പെട്ടിരുന്നു.

റഹീമിന്റെ പരാമർശങ്ങൾ സംഘടനക്ക് അപമാനകരമാണെന്നും സംഘടനയെ താറടിക്കുന്നതാണെന്നും കാണിച്ച് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് വ്യാഴാഴ്‌ച്ചയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുവാനും രാജ്യദ്രോഹ ശക്തികൾക്ക് ഒത്താശ ചെയ്ത് നുണക്കഥകൾ മെനഞ്ഞുണ്ടാക്കി കേസന്വേഷണം വഴിതിരിച്ചു വിടാനുമാണ് റഹിം ശ്രമിച്ചതെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. കേസന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിനു കാരണം സ്വർണക്കടത്തു കേസിലുള്ള പ്രതിയുടെ പങ്കാണെന്ന് സംശയിക്കുന്നതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

പരാതി സ്വീകരിച്ച കോടതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീമിനെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ കൊണ്ടോട്ടി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഐപിസി 153 (എ) 153 (ബി) 295 (എ) 500 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. പരാതിക്കാരനു വേണ്ടി അഡ്വ. കെപി മുഹമ്മദ് ഷരീഫ്, അഡ്വ. അബ്ദുൽ ഷുക്കൂർ എന്നീവരാണ് ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP