Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെ ഉൾപ്പെടുത്തും; മുഖ്യമന്ത്രിക്ക് ഇഷ്ടപ്രകാരം ഏതു ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം; സർക്കാർ ഏജൻസികളിലേയും പൊതുമേഖലാ സ്ഥാപനങ്ങലിലേയും നിയമനം മുഖ്യമന്ത്രിക്ക് നടത്താം; മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിനും കുറുക്കു വഴി; അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാൻ ഭരണ സമ്പ്രദായത്തിന്റെ അടിസ്ഥാന നയം തന്നെ മാറ്റുന്നു; ഷി ചിൻപിങിനെ കണ്ടു പഠിച്ച് പിണറായി; മന്ത്രിമാർ ഇനി വെറും നോക്കുകുത്തി

മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെ ഉൾപ്പെടുത്തും; മുഖ്യമന്ത്രിക്ക് ഇഷ്ടപ്രകാരം ഏതു ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം; സർക്കാർ ഏജൻസികളിലേയും പൊതുമേഖലാ സ്ഥാപനങ്ങലിലേയും നിയമനം മുഖ്യമന്ത്രിക്ക് നടത്താം; മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിനും കുറുക്കു വഴി; അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാൻ ഭരണ സമ്പ്രദായത്തിന്റെ അടിസ്ഥാന നയം തന്നെ മാറ്റുന്നു; ഷി ചിൻപിങിനെ കണ്ടു പഠിച്ച് പിണറായി; മന്ത്രിമാർ ഇനി വെറും നോക്കുകുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാത്മാഗാന്ധിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കാട്ടി തന്നത്. അഹിംസയിലൂടെ ഗാന്ധിജി സ്വപ്‌നം സാക്ഷാത്കരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വികേന്ദ്രീകരണ ഭരണം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിന്റെ പ്രതിഫലനമായിരുന്നു പഞ്ചായത്തി രാജ്. അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിക്കാതെ ത്രിതല ഭരണ സംവിധാനം. എന്നാൽ തൊട്ടടുത്തുള്ള ചൈനയിൽ ജനാധിപത്യമില്ല. അവിടെ എല്ലാം കമ്മ്യൂണിസ്റ്റ് ഭരണാധികാരി തീരുമാനിങ്ങും. പ്രിസഡന്റ് ഷി ചിൻപിങ് ഭരിക്കുന്നു. ഈ മാതൃകയിലേക്ക് കേരളവും നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ മുഖ്യമന്ത്രിയിലേക്ക് കൂടുതൽ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും സർക്കാർ ചട്ടങ്ങൾ പരിഷ്‌കരിക്കുന്നു എന്നാണ് വാർത്ത. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം ലഭിക്കുംവിധം ഭരണസമ്പ്രദായത്തിന്റെ അടിസ്ഥാന സ്വഭാവത്തിനുതന്നെ മാറ്റം വരുത്താനാണ് സർക്കാർ ശ്രമമെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ മന്ത്രിസഭായോഗം തീരുമാനിക്കുന്ന പല കാര്യങ്ങളിലും പുതിയ നിയമം വരുന്നതോടെ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാം. അതായത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്ന സുപ്രധാന വിവരമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

മന്ത്രിമാരിൽക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാർക്ക് നേരിട്ട് നിർദ്ദേശം നൽകാം. നിർദ്ദേശങ്ങളടങ്ങുന്ന പൊതുഭരണവകുപ്പിന്റെ കരട് റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും വാർത്ത പറയുന്നു. ചൈനയുടെ തലപ്പത്ത് ആജീവനാന്ത അധികാരം ഉറപ്പിച്ച് പ്രസിഡന്റ് ഷി ചിൻപിങ് ചില നീക്കങ്ങൾ നടത്തിയിരുന്നു. അഞ്ചു വർഷം വീതം പരമാവധി രണ്ടു തവണയേ ഒരാൾക്കു പ്രസിഡന്റാകാനാകൂ എന്ന ഭരണഘടനാ വകുപ്പ് പാർലമെന്റ് ഭേദഗതി ചെയ്തു. ഈ മാതൃകയുടെ മറ്റൊരു പതിപ്പാണ് കേരളത്തിൽ നടപ്പാക്കാൻ പോകുന്നതെന്ന വിലയിരുത്തലാണ് മാതൃഭൂമി വാർത്ത ചർച്ചയാക്കുന്നത്.

കേരളത്തിലെ നിലവിലെ വ്യവസ്ഥപ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്താനാണ് പുതിയ ശുപാർശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കിൽ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയൽ തീർപ്പാക്കാൻ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവിൽ ഫയലുകൾ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാർശയിൽ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല.

നിലവിൽ കേരളത്തിൽ മുന്നണി ഭരണമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ നയം മാത്രമല്ല ഭരണത്തിൽ പ്രതിഫലിക്കുന്നത്. മറ്റ് പാർട്ടികൾക്കും സ്വാധീനമുണ്ട്. പലപ്പോഴും മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങൾ എല്ലാം സിപിഐ അംഗീകരിക്കാറില്ല. ഇത് പലപ്പോഴും വിവാദമായി മാറും. ഈ സാഹചര്യത്തിൽ പലതും നടക്കാതെ പോകുന്നു. ശുപാർശ നൽകാനുള്ള അധികാരം മാറ്റുമ്പോൾ മന്ത്രിമാരറിയാതെ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയും. ഇതാണ് ഈ തീരുമാനത്തിന് പിന്നിലെ രഹസ്യ അജണ്ട. ഏകാധിപത്യ ശൈലിയിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള സാധ്യതാണ് ഇത്.

പുതുതായി മൂന്നാം ഷെഡ്യൂൾ കൊണ്ടു വരുന്നതും ചർച്ചകളിലാണ്. നിലവിലുള്ള രണ്ട് വിഭാഗങ്ങൾക്കുപുറമേ മൂന്നാം ഷെഡ്യൂൾകൂടി നിലവിൽവരും. മൂന്നാം ഷെഡ്യൂൾ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോൾ ഭേദഗതി ചെയ്യാം. നിലവിൽ ഗവർണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിലും മാറ്റം വരുത്തുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന കാര്യങ്ങളിൽ തീരുമാനം വകുപ്പ് സെക്രട്ടറിക്ക് എടുക്കാം, മന്ത്രിയറിയണമെന്നില്ല.

പി.എസ്.സി. ഉൾപ്പെടെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയിലെ ചെയർമാൻ, ഡയറക്ടർ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നടത്താം. സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമന ഫയൽ മന്ത്രിസഭയിൽ വേണമെങ്കിൽ വെക്കാമെന്നല്ലാതെ നിർബന്ധമില്ല.

പി.എസ്.സി.ക്കും സ്റ്റാറ്റിയൂട്ടറി ഏജൻസികൾക്കും റഫർ ചെയ്യുന്ന കേസുകളും ക്ലാസ് ത്രീ, ക്ലാസ് ഫോർ, ഡെപ്യൂട്ടേഷൻ നിയമനം, ജീവനക്കാരുടെ അച്ചടക്ക നടപടി തീർപ്പാക്കൽ എന്നിവയൊക്കെ സെക്രട്ടറിതലത്തിൽ തീർപ്പാക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ സെക്രട്ടറിക്ക് തീരുമാനിക്കാം. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മന്ത്രിക്ക് അയക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ടത് എന്താണെന്ന് വ്യവസ്ഥചെയ്തിട്ടില്ല.

മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് ഫയൽ നൽകണമെന്നാണ് പുതിയ നിർദ്ദേശം. ക്രമസമാധാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്‌സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും ചൈനീസ് മോഡലിലേക്ക് കൊണ്ടു പോകുകയാണ് കാര്യങ്ങൾ പിണറായി വിജയൻ എന്നാണ് ഉയരുന്ന വിമർശനം.

ചൈനയുടെ ഭരണം കൂടുതൽ ഏകാധിപത്യ രീതിയിലേക്കു മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ സർക്കാർ നൽകുന്നത്. കൂട്ടായ തീരുമാനങ്ങളിലൂടെ ഭരണമെന്ന പഴയരീതി മാറിം. രാജ്യത്തിന് ഒരു പാർട്ടി എന്നതു മാറി രാജ്യത്തിന് ഒരൊറ്റ നേതാവ് എന്ന നിലയിലേക്കും ഭരണം മാറുന്നുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ ചെറു പതിപ്പാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നാണ് മാതൃഭൂമി വാർത്ത നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP