Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് കാലത്ത് അഭിനയം നിർത്തി നഴ്‌സിങ് കുപ്പായം അണിഞ്ഞു; ഒടുവിൽ തനിക്കും കോവിഡ് പിടിപെട്ടെന്ന് അറിയിച്ച് നടി ശിഖാ മൽഹോത്ര

കോവിഡ് കാലത്ത് അഭിനയം നിർത്തി നഴ്‌സിങ് കുപ്പായം അണിഞ്ഞു; ഒടുവിൽ തനിക്കും കോവിഡ് പിടിപെട്ടെന്ന് അറിയിച്ച് നടി ശിഖാ മൽഹോത്ര

സ്വന്തം ലേഖകൻ

ഹാരാഷ്ട്രയിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അഭിനയം നിർത്തി നഴ്‌സിങ് കുപ്പായം അണിഞ്ഞ നടി ശിഖാ മൽഹോത്രയെ കുറിച്ചുള്ള വാർത്തകൾ അടുത്ത കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഒടുവിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ ഇറങ്ങി പുറപ്പെട്ട തനിക്കും കോവിഡ് പിടിപെട്ട വിവരം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശിഖ.

തന്നെയും കോവിഡ് ബാധിച്ചുവെന്ന വിവരം ആരാധകരുമായി പങ്കുവെച്ച ശിഖ കോവിഡ് വന്നതിൽ തനിക്ക് ദുഃഖമില്ലെന്നും ഉടൻ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും തന്റെ സോഷ്യൽ മീഡിയാ പേജിൽ ശിഖ കുറിച്ചു. നടിക്ക് ആശംസകളുമായി ഒട്ടനവധി പേർ രംഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടെന്നും ആരാധകർ കുറിച്ചു.

2014ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്‌സിങ്ങിൽ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു. ''രാജ്യത്തെ ആരോഗ്യമേഖലയിൽ അടിയന്തിര സാഹചര്യം വന്നതോടെയാണ് താൻ രോഗികളെ ചികിത്സിക്കാൻ ജോലിയിൽ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കുമ്പോൾ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്''- എന്നായിരുന്നു അന്ന് ശിഖ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്സായി സേവനമനുഷ്ഠിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP