Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസമിലെ കോൺ​ഗ്രസ് എംഎൽഎ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; രാജ്ദീപ് ഗോവാലയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് ആറു വർഷത്തേക്ക്

അസമിലെ കോൺ​ഗ്രസ് എംഎൽഎ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; രാജ്ദീപ് ഗോവാലയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് ആറു വർഷത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് എംഎൽഎയെ കോൺഗ്രസ് പുറത്താക്കി. അസമിലെ എംഎൽഎ രാജ്ദീപ് ഗോവാലയെയാണ് കോൺഗ്രസ് നേതൃത്വം പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. എംഎൽഎ പുറത്താക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് അംഗീകരിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു. ലഖിപുർ മണ്ഡലത്തിലെ എംഎൽഎയാണ് രാജ്ദീപ്. കുറച്ച് കാലമായി ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് രാജ്ദീപ് ഗോവാല. രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് രാജ്ദീപ് അടക്കം ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് അസം ബിജെപി നേതാവും മന്ത്രിയുമായ ഹേമന്ത് ബിശ്വ ശർമ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP