Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാൽ ഞാൻ വൃത്തികെട്ടവൾ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്; പന്ത്രണ്ടാമത്തെ വയസ്സ് മുതൽ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചുവരികയാണ്; അടുത്ത ബന്ധുക്കൾ പോലും നിരന്തരം പരിഹസിച്ചു; കറുത്തവൾ എന്ന അർത്ഥത്തിൽ എന്നെ കാലി എന്ന് വിളിച്ചിട്ടുണ്ട്'; ഷാറൂഖ് ഖാന്റെ മകൾ ആയിട്ടും അവഹേളനം അനുഭവിച്ചത് വെളിപ്പെടുത്തി സുഹാന ഖാൻ

'എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാൽ ഞാൻ വൃത്തികെട്ടവൾ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്; പന്ത്രണ്ടാമത്തെ വയസ്സ് മുതൽ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചുവരികയാണ്; അടുത്ത ബന്ധുക്കൾ പോലും നിരന്തരം പരിഹസിച്ചു; കറുത്തവൾ എന്ന അർത്ഥത്തിൽ എന്നെ കാലി എന്ന് വിളിച്ചിട്ടുണ്ട്'; ഷാറൂഖ് ഖാന്റെ മകൾ ആയിട്ടും അവഹേളനം അനുഭവിച്ചത് വെളിപ്പെടുത്തി  സുഹാന ഖാൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജാതി വിവേചനത്തേക്കാൾ വളരെ ശക്തമാണ് വർണ്ണത്തിന്റെ അഥവാ നിറത്തിന്റെ പേരിലുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരുണ്ട നിറത്തിലുള്ളവരെ പരിഹസിക്കാനുള്ള പ്രവണത പൊതുവെ ഇന്ത്യൻ സമൂഹത്തിൽ കൂടുതലാണ്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖീന്റെ മകളായിരുന്നിട്ടുപോലും താൻ നിറത്തിന്റെ പേരിൽ അവഹേളത്തിനും വിവേചനത്തിനും ഇരായി എന്ന് വെളിപ്പെടുത്തുകായാണ് സിനിമാ താരം കൂടിയായ സുഹാന ഖാൻ.

താര ചക്രവർത്തിയുടെ മകളായതിനാൽ തന്നെ അഭിനയത്തിലേക്ക് കടക്കുംമുമ്പേ പ്രശസ്തിയിലെത്തിയ താരപുത്രിയാണ് സുഹാന. ഇതിനകം തന്നെ മറ്റ് താരപുത്രിമാർക്ക് ലഭിക്കുന്നതിനെക്കാളും ജനപ്രീതി നേടാൻ സുഹാനയ്ക്ക് സാധിച്ചിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. ഷോർട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ സുഹാനയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു അനുഭവമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്.

തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചു വരികയാണെന്ന് ഇരുപതുകാരി ആയ സുഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു. ബന്ധുക്കൾ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവൾ എന്ന അർത്ഥത്തിൽ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരിൽ ഉള്ള ഇത്തരത്തിൽ ഉള്ള വേർതിരിവ് നിർത്താൻ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട് പ്രശ്‌നം നടക്കുന്നുണ്ട്. അതിൽ പരിഹരിക്കപ്പെടേണ്ട വിഷയത്തിൽ ഒന്നാണ് ഇത്.ഇത് എന്നെ കുറിച്ച് മാത്രമല്ല. വളർന്നു വരുന്ന എല്ലാ ചെറിയ ആൺകുട്ടികളെയും പെൺകുട്ടികളെയും യാതൊരു കാരണവും ഇല്ലാതെ തരം താഴ്‌ത്തുന്ന പ്രവണതയാണ് ഉള്ളത്. എന്റെ രൂപത്തെ കുറിച്ച് വന്ന ചില കമന്റ്‌സ് ഇതാണ്.

എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാൽ ഞാൻ വൃത്തികെട്ടവൾ ആണെന്ന് പ്രായം ആയ ചില സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇവർ ശെരിക്കും മുതിർന്നവർ ആണെന്നുള്ള കുഴപ്പം അല്ല ഇന്ത്യക്കാർ ആയ നമുക്കും ഇരുണ്ട നിറം ഉള്ളത് സ്വാഭാവികം ആണ് എന്നത് മറന്നു പോകുന്നതും സങ്കടം നിറഞ്ഞതാണെന്നും സുഹാന പറയുന്നു.

സുഹാനയുടെ വെളിപ്പെടുത്തൽ നവമാധ്യമങ്ങളിലും വലിയ ചർച്ചയാവുകയാണ്. ജാതിവിവേചനം പോലെ അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇതെന്നും പലരും കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP