Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയത്തുംപന ചെത്തി കള്ളുവിൽപ്പന നടത്തിയിരുന്നത് മാങ്കുളം കാട്ടിൽ; എക്സൈസ് ഉദ്യോ​ഗസ്ഥൻ പനയിൽ കയറി കണ്ടെത്തിയത് അഞ്ച് ലിറ്റർ കള്ളും; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

ആയത്തുംപന ചെത്തി കള്ളുവിൽപ്പന നടത്തിയിരുന്നത് മാങ്കുളം കാട്ടിൽ; എക്സൈസ് ഉദ്യോ​ഗസ്ഥൻ പനയിൽ കയറി കണ്ടെത്തിയത് അഞ്ച് ലിറ്റർ കള്ളും; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: മാങ്കുളം കാട്ടിൽ ആയത്തുംപന ചെത്തി കള്ളുവിൽപ്പന നടത്തിയ സംഭവത്തിൽ എക്‌സൈസ് കേസെടുത്തു. അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാങ്കുളം ആനക്കുളത്തിനടുത്തുള്ള തൊണ്ണൂറ്റാറ് കുടിക്ക് സമീപമുള്ള വനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയത്തുപന ചെത്തി കള്ളെടുക്കുന്നതായി സ്ഥിരീകരിച്ചത്. കള്ളുവീഴുന്നതിനായി സ്ഥാപിച്ചിരുന്ന ഇല്ലിയുടെ നിളത്തിലുള്ള ഭാഗം എക്‌സൈസ് ഉദ്യോഗസ്ഥനായ മാനുവൽ പനയിൽ കയറി താഴെ ഇറക്കി പരിശോധിച്ചപ്പോൾ 5 ലിറ്റർ കള്ള് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ അനധികൃതമായി ചെത്തിയെടുത്തിരുന്ന കള്ള് പ്രദേശവാസികളിൽ ചിലർ വിൽപ്പന നടത്തുന്നതായി സൂചന ലഭിച്ചത്. നാട്ടിലെ പനകളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ രുചിയും ലഹരിയുമുള്ളതിനാൽ നാട്ടുകാരിൽ ചിലരൊക്കെ ആദിവാസികളുടെ സഹായത്തോടെ ആയത്തുംപനയുടെ കള്ള് ശേഖരിച്ചിരുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിബിഡ വനമേഖലകളിൽ ആയത്തുംപന വളരുന്നുണ്ട്. ഇത് എവിടെയൊക്കെയുണ്ടെന്ന് കൃത്യമായി അറിയാവുന്നത് ആദിവാസികൾക്കാണ്. ഇവർക്ക് ഇത് ചെത്തി ഉപയോഗിക്കുന്നതിന് സാധാരണഗതിയിൽ വിലക്കില്ലങ്കിലും വിൽപ്പന നടത്തുന്നത് കുറ്റകരമാണ്.

ഈ പ്രദേശത്ത് വനത്തിൽ ചാരായം വാറ്റ് നടക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. വനമാകെ അരിച്ചുപെറുക്കിയെങ്കിലും ചാരായം വാറ്റ് കണ്ടെത്താനായില്ല. തുടർന്ന് ആദിവാസി കുടിക്കുസമീപമുള്ള  തിരച്ചിലിലാണ് രണ്ട് ആയത്തുംപന ചെത്തി കള്ള് ഉൽപ്പാദിപ്പിക്കുന്നതായി കാണപ്പെട്ടത്.

പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായും അബ്കാരി നിയമമനുസരിച്ച് പരമാവധി 10 വർഷം തടവുലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അധികൃതർ അറിയിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ റ്റി വി സതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ്, മാനുവൽ എൻജെ, ഹാരിഷ് മൈതീൻ, ശരത് എസ് പി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP