Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറ്റാടി യന്ത്രം ഉപയോ​ഗിച്ച് വൈദ്യുതിക്കൊപ്പം ശുദ്ധജലവും ഓക്സിജനും ഉദ്പാദിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല; രാഹുൽ ​ഗാന്ധി കളിയാക്കിയത് കാര്യമറിയാതെ; അബുദാബിയിലെ മരുഭൂമിയിൽ നിന്നും ഫ്രഞ്ച് കമ്പനി അര മണിക്കൂറിൽ ഉദ്പാദിപ്പിച്ചത് 62 ലീറ്റർ ശുദ്ധജലം; ഓക്സിജനെ വേർതിരിക്കാൻ ഫ്രാക്ഷണൽ ഡിസ്റ്റിലേഷനും ക്രയോജനിക് ഡിസ്റ്റിലേഷനും; കാര്യമറിയാതെ മോദിയെ ട്രോളി രാഹുൽ ​ഗാന്ധി

കാറ്റാടി യന്ത്രം ഉപയോ​ഗിച്ച് വൈദ്യുതിക്കൊപ്പം ശുദ്ധജലവും ഓക്സിജനും ഉദ്പാദിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല; രാഹുൽ ​ഗാന്ധി കളിയാക്കിയത് കാര്യമറിയാതെ; അബുദാബിയിലെ മരുഭൂമിയിൽ നിന്നും ഫ്രഞ്ച് കമ്പനി അര മണിക്കൂറിൽ ഉദ്പാദിപ്പിച്ചത് 62 ലീറ്റർ ശുദ്ധജലം; ഓക്സിജനെ വേർതിരിക്കാൻ ഫ്രാക്ഷണൽ ഡിസ്റ്റിലേഷനും ക്രയോജനിക് ഡിസ്റ്റിലേഷനും; കാര്യമറിയാതെ മോദിയെ ട്രോളി രാഹുൽ ​ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

കാറ്റാടി യന്ത്രം ഉപയോ​ഗിച്ച് വൈദ്യുതിക്കൊപ്പം ശുദ്ധജലവും ഓക്സിജനും ഉദ്പാദിപ്പിക്കാനാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കളിയാക്കി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എത്തിയതിന് പിന്നാലെ വിഷയത്തിൽ രാഹുൽ ​ഗാന്ധിക്ക് വേണ്ടത്ര അറിവില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും രം​ഗത്തെത്തി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും മാധ്യമങ്ങൾ വളരെ മുന്നേ റിപ്പോർട്ട് ചെയ്തതുമായ കാര്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് ബിജെപി നേതാക്കൾ പറയുന്നു. വെള്ളിയാഴ്ച കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി കാറ്റാടി യന്ത്രത്തെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം പ്രധാനമന്ത്രിയുടെ അറിവില്ലായ്മ അല്ല, മറിച്ച്, അദ്ദേഹത്തിന് ചുറ്റുമുള്ളവർക്ക് അത് അ​ദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ധൈര്യമില്ലാത്തതാണ് എന്നും രാഹുൽ കുറിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെസ്താസ് എന്ന വിദേശകമ്പനിയുടെ സിഇഒ ഹെന്റിക് ആൻഡേഴ്‌സണുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ വിഡിയോയിൽ മോദി ഇങ്ങനെ പറയുന്നു- 'അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പമുള്ള പ്രദേശങ്ങളിൽ കാറ്റാടി യന്ത്രം ഉപയോഗിച്ച് വെള്ളം വേർതിരിക്കാൻ സാധിക്കും. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് ഊർജം ഉണ്ടാക്കാം. ഒപ്പം ഈർപ്പമുള്ള വായു ശേഖരിച്ച് ശുദ്ധജലവും ഉണ്ടാക്കാൻ സാധിക്കണം.

കാറ്റാടി യന്ത്രങ്ങളിൽനിന്ന് ഓക്‌സിജനും ഇതുപോലെ ഉണ്ടാക്കാനാകുമെന്നും ഇക്കാര്യത്തിൽ ഗവേഷണം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളെ കമ്പനി സിഇഒയും അംഗീകരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ വിമർശനമെത്തിയത്. ഇതിന് പിന്നാലെ മോദിയാണോ രാഹുലാണോ ശരി എന്ന അന്വേഷണവും സമൂഹമാധ്യമങ്ങളിൽ ശക്തമായി.

കാറ്റാടി യന്ത്രങ്ങളിൽനിന്ന് വെള്ളം ഉണ്ടാക്കിയെടുക്കാമെന്നു നേരത്തേ തന്നെ ഗവേഷണങ്ങളിൽ തെളിയിച്ചിട്ടുള്ളതാണ്. 2012 ൽ ഫ്രഞ്ച് കമ്പനിയായ ഇയോൾ വാട്ടർ കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വെള്ളം ഉണ്ടാക്കാൻ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. WMS 1000 എന്ന മോഡലാണ് കമ്പനി നിർമ്മിച്ചത്. അബുദാബിക്കു സമീപത്തെ മരുഭൂമിയിൽ നടത്തിയ പരീക്ഷണത്തിൽ മണിക്കൂറിൽ 62 ലീറ്റർ വെള്ളം ഉണ്ടാക്കിയെന്നാണു കമ്പനി അവകാശപ്പെടുന്നത്. ഒരു ദിവസം ആയിരം ലീറ്ററോളം വെള്ളം ഇങ്ങനെ ഉത്പാദിപ്പിക്കാമെന്നാണു കമ്പനി അറിയിച്ചത്. എന്നാൽ പദ്ധതിക്കു വലിയ ചെലവ് വരുമെന്നതിനാൽ അവർ പിന്നോട്ടുപോകുകയായിരുന്നു. 2012 ൽ 500,000 യൂറോയായിരുന്നു ഇതിന്റെ ഉ​ദാപാദന ചെലവ്.

അടുത്ത ചോദ്യം കാറ്റാടി യന്ത്രം ഉപയോ​ഗിച്ച് ഓക്സിജൻ നിർമ്മിക്കാനാകുമോ എന്നതാണ്. സാങ്കേതികമായി പറഞ്ഞാൽ, സാങ്കേതികമായി പറഞ്ഞാൽ, ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ എന്ന പ്രക്രിയയിലൂടെ വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയും. ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ, ക്രയോജനിക് ഡിസ്റ്റിലേഷൻ എന്നിവ ഉൾപ്പെടെ നിരവധി പ്രക്രിയകൾ ഉണ്ട്. ഇതുവഴി വഴി വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയും.

ഒരു മിശ്രിതത്തെ അതിന്റെ ഘടകഭാഗങ്ങളിലേക്ക് വേർതിരിക്കുന്നതാണ് ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ. ഇത് ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി സാധാരണയായി ചെയ്യുന്നു. 78% നൈട്രജനും 21% ഓക്സിജനും അടങ്ങിയ അന്തരീക്ഷ വായുവിൽ നിന്നും ഫ്രാ​​ക്ഷണൽ ഡിസ്റ്റിലേഷൻ വഴി ഓക്സിജൻ സൃഷ്ടിച്ചെടുക്കാനാകും. -200ഡി​ഗ്രി സെൽഷ്യസ് എത്തുന്നതു വരെ വായു ഫിൽട്ടർ ചെയ്ത് തണുപ്പിക്കുന്നു. വായു ദ്രവീകരിക്കുമ്പോൾ, നീരാവി ഘനീഭവിപ്പിക്കുകയും ഫിൽട്ടറുകൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്യുന്നു. കാർബൺ ഡൈ ഓക്സൈഡ് -79 ഡി​ഗ്രി സെൽഷ്യസിലും ഓക്സിജൻ - 183 ഡി​ഗ്രി സെൽഷ്യസിലും നൈട്രജൻ -196 ഡി​ഗ്രി സെൽഷ്യസിലും മരവിപ്പിക്കുന്നു. ദ്രാവക വായുവും നൈട്രജനും വേർതിരിക്കപ്പെടുന്നു.

ക്രയോജനിക് ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെയും വായു വിഭജനം നടത്താം. ബഹിരാകാശയാത്രികർ ബഹിരാകാശത്ത് ശ്വസിക്കുന്ന രീതിയാണ് രണ്ടാമത്തെ രീതി. ബഹിരാകാശയാത്രികർ ഭൂമിയിൽ നിന്ന് ഓക്സിജൻ കൊണ്ടുവരുന്നു. തുടർന്ന് വൈദ്യുതവിശ്ലേഷണം എന്ന പ്രക്രിയയിൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവർത്തിപ്പിച്ച് ഓക്സിജൻ ഉണ്ടാക്കുന്നു. വാസ്തവത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാട്ടർ റീസൈക്ലിങ് സംവിധാനം മാലിന്യങ്ങളിൽ നിന്നും കുടിവെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓക്സിജൻ വിതരണം നിലനിർത്തുന്നതിനും ബഹിരാകാശയാത്രികർ വൈദ്യുതവിശ്ലേഷണം ഉപയോഗിക്കുന്നു.

ഒരേ ടർബൈനിൽ സൈദ്ധാന്തികമായി ഇത് ചെയ്യാൻ കഴിയുമെങ്കിലും, പ്രായോ​ഗികമായി അത് നേടാൻ പ്രയാസമാണെന്ന കാര്യവും ശ്രദ്ധേയമാണ്. അതിന്റെ സാ​ധ്യതകളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോ​ദ്യത്തെയാണ് രാഹുൽ ​ഗാന്ധി ആഘോഷമാക്കിയത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സമീപത്തുള്ള ആർക്കും അദ്ദേഹത്തിന് മനസ്സിലായില്ലെന്നു പറയാനുള്ള ധൈര്യമുണ്ടായില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ തിരിച്ചടിച്ചു.

കമ്പനിയുടെ തലവൻ പ്രധാനമന്ത്രിയുടെ ആശയങ്ങളെ അംഗീകരിക്കുമ്പോൾ രാഹുൽ പ്രധാനമന്ത്രിയെ പരിഹസിക്കുകയാണ്. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വായുവും വെള്ളവും ഉണ്ടാക്കാമെന്ന മാധ്യമ റിപ്പോർട്ടുകളും ട്വീറ്റിനോടൊപ്പം പീയുഷ് ഗോയൽ പങ്കുവച്ചിട്ടുണ്ട്. ബിജെപി വക്താവ് സംബിത് പാത്രയും രാഹുൽ ഗാന്ധിക്കെതിരെ പ്രതികരിച്ചു. വിഷയത്തിലെ ശാസ്ത്രീയ റിപ്പോർട്ടുകൾ രാഹുൽ ഗാന്ധി വായിച്ചുനോക്കണമെന്നും സങ്കീർണതയുള്ളതയുള്ളതു കാരണം അദ്ദേഹത്തിന് അതു മനസ്സിലാകാൻ പോകുന്നില്ലെന്നും ബിജെപി നേതാവ് പരിഹസിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP