Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

19 കാരനായ വിദ്യാർത്ഥിയെന്നോ 84 കാരനായ വൈദികനെന്നോ ഇല്ല ഭരണകൂടത്തിന്റെ വേട്ടപ്പട്ടികൾക്ക്; ഏമാന് ഇര വേണ്ടപ്പോൾ പോയി കുരയ്ക്കുക, കടിക്കുക, കൊണ്ടു വരിക - അത്രമാത്രം; ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ ഷിജു ആച്ചാണ്ടി

19 കാരനായ വിദ്യാർത്ഥിയെന്നോ 84 കാരനായ വൈദികനെന്നോ ഇല്ല ഭരണകൂടത്തിന്റെ വേട്ടപ്പട്ടികൾക്ക്; ഏമാന് ഇര വേണ്ടപ്പോൾ പോയി കുരയ്ക്കുക, കടിക്കുക, കൊണ്ടു വരിക - അത്രമാത്രം; ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ ഷിജു ആച്ചാണ്ടി

മറുനാടൻ ഡെസ്‌ക്‌

മഹാരാഷ്ട്രയിലെ എൽഗാർ പരിഷത്ത്- ഭീമ കൊറേഗാവ് കേസിൽ മലയാളിയായ സാമൂഹ്യപ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകനായ ഷിജു ആച്ചാണ്ടി. ഭരണകൂടത്തിന്റെ വേട്ടപ്പട്ടികൾക്ക് 19 കാരനായ വിദ്യാർത്ഥിയെന്നോ 84 കാരനായ വൈദികനെന്നോ ഇല്ലെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ഒരായുഷ്കാലം ആദിവാസികൾക്കുവേണ്ടി ചിലവഴിച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റായി ചിത്രീകരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നദിയും സമുദ്രവുമെന്നപോലെ ജീവനും മരണവും ഒന്നാണെന്ന ഖലീൽ ജിബ്രാന്റെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്, അറസ്റ്റിനു മുമ്പ് ഫാ.സ്റ്റാൻ സ്വാമി എഴുതിയ കുറിപ്പ് അവസാനിക്കുന്നത്. ജീവിതം അശരണർക്കായി സമർപ്പിച്ച 84 കാരനായ ഒരു സന്യാസിക്കു ഇതിലൊന്നും പേടിയുണ്ടാകില്ല. പക്ഷേ, നമ്മൾ പേടിക്കണം- ഷിജു ആച്ചാണ്ടി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഷിജു ആച്ചാണ്ടിയുടെ പോസ്റ്റ് ഇങ്ങനെ..

19 കാരനായ വിദ്യാർത്ഥിയെന്നോ 84 കാരനായ വൈദികനെന്നോ ഇല്ല ഭരണകൂടത്തിന്റെ വേട്ടപ്പട്ടികൾക്ക്. ഏമാന് ഇര വേണ്ടപ്പോൾ പോയി കുരയ്ക്കുക, കടിക്കുക, കൊണ്ടു വരിക - അത്രമാത്രം.

ഒരായുഷ്കാലം ആദിവാസികൾക്കുവേണ്ടി ചിലവഴിച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റായി ചിത്രീകരിക്കാനാണ് ഇപ്പോൾ ശ്രമം. പാർക്കിൻസൺസ് രോഗബാധിതനായ ഈ വയോധികനെ ഈ കോവിഡ് കാലത്ത് റാഞ്ചിയിൽ നിന്നു മുംബൈയിലേക്ക് കൊണ്ടു പോയിരിക്കുകയാണ് എൻ ഐ എ സംഘം.

ഖനി ലോബികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങിയതോടെയാണ് സ്റ്റാൻ സ്വാമിയെ അധികാരികൾ നോട്ടമിടാൻ തുടങ്ങിയത്. ധാതുസമ്പന്നമായ ഝാർഖണ്ഡിലെ ആദിവാസി- വനഭൂമികൾ കൈയടക്കാനും ആദിവാസികളെ അവരുടെ പൈതൃക ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കാനും വൻ കോർപറേറ്റുകൾ ശ്രമം തുടങ്ങിയ 90 കളിലാണ് സ്റ്റാൻ സ്വാമിയുടെയും പോരാട്ടങ്ങൾ തുടങ്ങുന്നത്. നക്സലൈറ്റ്, മാവോയിസ്റ്റ് ബന്ധങ്ങൾ ആരോപിച്ച് ആദിവാസി യുവാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലുകളിൽ അടച്ചത് അദ്ദേഹം പുറത്തു കൊണ്ടു വന്നു. ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന ആദിവാസി യുവാക്കളിൽ 98% നും യാതൊരു നക്സൽ ബന്ധങ്ങളുമില്ലെന്ന് തെളിവുകൾ സഹിതം സ്ഥാപിക്കുന്ന ഗ്രന്ഥം അദ്ദേഹം 2016 ൽ പ്രസിദ്ധീകരിച്ചത് ഭരണകൂടത്തിന് വൻ തിരിച്ചടി ആയിരുന്നു. 5,000 രൂപയിൽ താഴെയാണ് ജയിലിൽ കഴിയുന്ന ചെറുപ്പക്കാരുടെ കുടുംബ വരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്കു വേണ്ടി അഭിഭാഷകരെ നിയോഗിക്കാനും ജാമ്യമെടുക്കാനും സ്റ്റാൻ സ്വാമി രംഗത്തിറങ്ങി. 2014 ൽ കേന്ദ്രത്തിലും ഝാർഖണ്ഡിലും ബിജെപി അധികാരത്തിൽ വന്നതോടെ സ്വാമിക്കെതിരായ നീക്കങ്ങൾ ശക്തമായി. 2018 ൽ ഒരു അറസ്റ്റുണ്ടായി. വർഗീയ വിഷവും അദ്ദേഹത്തിനെതിരെ ചീറ്റി.

കഴിഞ്ഞ ദിവസങ്ങളിൽ 15 മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്തു. അതിനു ശേഷം വീണ്ടും ചോദ്യം ചെയ്യുന്നതിനായി മുംബൈയിൽ ചെല്ലണമെന്നു നിർദ്ദേശിച്ചു. 84 കാരനായ തനിക്ക് റാഞ്ചിയിൽ നിന്നു മുംബൈ വരെ ഈ കോവിഡ് കാലത്ത് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും വീഡിയോ കോൺഫ്രൻസിംഗിലൂടെ ചോദ്യം ചെയ്യലിനു വിധേയനാകാമെന്നും അദ്ദേഹം മറുപടി നൽകി. അതിനു ശേഷമാണ് താമസസ്ഥലത്തു നിന്ന് അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്കു പിടിച്ചു കൊണ്ടു പോയതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.

നദിയും സമുദ്രവുമെന്നപോലെ ജീവനും മരണവും ഒന്നാണെന്ന ഖലീൽ ജിബ്രാന്റെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്, അറസ്റ്റിനു മുമ്പ് ഫാ.സ്റ്റാൻ സ്വാമി എഴുതിയ കുറിപ്പ് അവസാനിക്കുന്നത്. ജീവിതം അശരണർക്കായി സമർപ്പിച്ച 84 കാരനായ ഒരു സന്യാസിക്കു ഇതിലൊന്നും പേടിയുണ്ടാകില്ല. പക്ഷേ, നമ്മൾ പേടിക്കണം.

 

19 കാരനായ വിദ്യാർത്ഥിയെന്നോ 84 കാരനായ വൈദികനെന്നോ ഇല്ല ഭരണകൂടത്തിന്റെ വേട്ടപ്പട്ടികൾക്ക്. ഏമാന് ഇര വേണ്ടപ്പോൾ പോയി...

Posted by Shiju Aachaandy on Friday, October 9, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP