Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15,000 മീറ്റർ മുകളിൽ നിന്ന് സുഖോയ് യുദ്ധ വിമാനത്തിൽ നിന്നും തൊടുക്കാനാകും; ശത്രുവിന്റെ റഡാറുകളെ ഭസ്മമാക്കാൻ സഞ്ചരിക്കുക ശബ്ദത്തിന്റെ രണ്ടിരട്ടി വേ​ഗതയിലും; രുദ്രം-1 വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന; ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ഇനി കൂടുതൽ വ്യോമമേധാവിത്വം

15,000 മീറ്റർ മുകളിൽ നിന്ന് സുഖോയ് യുദ്ധ വിമാനത്തിൽ നിന്നും തൊടുക്കാനാകും; ശത്രുവിന്റെ റഡാറുകളെ ഭസ്മമാക്കാൻ സഞ്ചരിക്കുക ശബ്ദത്തിന്റെ രണ്ടിരട്ടി വേ​ഗതയിലും; രുദ്രം-1 വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന; ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ഇനി കൂടുതൽ വ്യോമമേധാവിത്വം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈലായ രുദ്രം-1 ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രു രാജ്യങ്ങളുടെ റഡാറുകളും നീരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അതിവേഗത്തിൽ തകർക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈലാണിത് (എൻ.ജി.എ.ആർ.എം). രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് രു​ദ്രം 1ന്റെ വിജയകരമായ പരീക്ഷണം. വിക്ഷേപണം വിജയകരമായതിന് പിന്നാലെ ശ്രദ്ധേയമായ നേട്ടം വൈകരിച്ചതിന് മിസൈൽ നിർമ്മിച്ച ഡി.ആർ.ഡി.ഒയെയും പങ്കാളികളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആർഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈൽ പരീക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു വിജയകരമായ പരീക്ഷണം. സുഖോയ് 30 എംകെഐയിൽ ഘടിപ്പിച്ചാണ് രുദ്രം 1ന്റെ പരീക്ഷണം നടത്തിയത്. വലിയ ചുവടുവയ്‌പ്പ് എന്നാണ് ഡിആർഡിഒ കേന്ദ്രങ്ങൾ രുദ്രം 1 മിസൈൽ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്. ശത്രുവിന്റെ റഡാറുകൾ തകർക്കാർ പ്രാപ്തമായ മിസൈൽ ആകാശത്ത് നിന്നും വിക്ഷേപിക്കാൻ പ്രാപ്തമാണ്. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണ് ഈ മിസൈൽ എന്നാണ് റിപ്പോർട്ട്.

ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ ആണ് പുതിയ മിസൈൽ വികസിപ്പിച്ചത്. രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് കൂടുതൽ വ്യോമമേധാവിത്വവും തന്ത്രപ്രധാന ശേഷിയും ആർജിക്കാൻ കഴിയും. ശത്രു റഡാറിനെ ലക്ഷ്യമാക്കി സുഖോയ് യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആന്റി റേഡിയേഷൻ മിസൈൽ ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കും. 15,000 മീറ്റർ മുകളിൽ നിന്നോ 500 മീറ്റർ മുകളിൽ നിന്നോ 250 കിലോമീറ്റർ റേഞ്ചിൽ സുഖോയി വിമാനങ്ങൾക്ക് രുദ്രം 1 തൊടുക്കാൻ സാധിക്കും. ശത്രു സാന്നിധ്യം കണ്ടെത്തി 250 കിലോമീറ്റർ പരിധിക്കുള്ളിലെ ലക്ഷ്യങ്ങളെ തകർക്കാനും കഴിയും.

വിവിധ ശ്രേണിയിലുള്ള റേഡിയേഷൻ ഉറവിടങ്ങളെ അതിവേഗത്തിൽ തിരിച്ചറിയാനുള്ള ശേഷിയും മിസൈലിനുണ്ട്. ശത്രു റഡാറിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതിന് ശേഷവും ആവശ്യമെങ്കിൽ മിസൈലിന്റെ ലക്ഷ്യം പുനക്രമീകരിക്കാൻ സാധിക്കുമെന്നതും ആന്റി റേഡിയേഷൻ മിസൈലിന്റെ പ്രത്യേകതയാണ്. മിസൈൽ വിക്ഷേപിച്ചതിന് ശേഷം ശത്രുക്കൾ അവരുടെ റഡാർ പ്രവർത്തന രഹിതമാക്കിയാലും ലക്ഷ്യത്തിലെത്തി അതിനെ ചാരമാക്കാനും മിസൈലിന് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP