Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാംവിലാസ് പാസ്വാന്റെ മന്ത്രി മന്ദിരത്തിൽ ആർക്കും വെറുതെ ഭക്ഷണം കിട്ടുമായിരുന്നു; പാസ്വാന്റെ അടുക്കളച്ചെലവും വെള്ളച്ചെലവും ദേശീയപത്രങ്ങളിൽ വലിയ തമാശവാർത്തകളായിരുന്നു; ഉണ്ണാൻ വകയില്ലാത്തവൻ മന്ത്രി ആയാൽ എന്ന മട്ടിൽ...കാരണം പാസ്വാൻ എന്ന നീചജാതിപ്പേരാണല്ലോ! രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിലോ? പാസ്വാന്റെ ആരും അറിയാത്ത മുഖം: എച്ച്മു കുട്ടി എഴുതിയ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ ലീഡർ ഓഫ് ഓൾ സീസൺസ് എന്നും മറ്റും വിശേഷിപ്പിക്കാറുണ്ട്. രാഷ്ട്രീയകാലാവസ്ഥയ്ക്ക് അനുസരിച്ച് മാറിക്കളിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കും പലരും ഇന്നലെ അദ്ദേഹം വിട പറഞ്ഞപ്പോൾ എടുത്തുപറഞ്ഞു. എന്നാൽ, അധികമാരും പറയാത്ത ചില കാര്യങ്ങൾ കുറിക്കുകയാണ് എഴുത്തുകാരിയായ എച്ച്മു കുട്ടി. ബിഹാറിലെ ജാതിവിവേചനത്തിന്റെ കഥ. തന്റെ ജോലിസ്ഥലത്ത് പാസ്വാൻ വിഭാഗത്തോട് മര്യാദ ഇല്ലാതെ പെരുമാറുന്നത് കണ്ടു. എന്നാൽ, ജോലി സ്ഥലത്തുണ്ടായിരുന്ന ജപ്പസ് പാസ്വാൻ, തപ്പസ് പാസ്വാൻ എന്നീ സഹോദരന്മാർ രാംവിലാസ് പാസ്വാന്റെ മന്ത്രി മന്ദിരത്തിൽ പോയി ഉച്ചഭക്ഷണം കഴിക്കും. ആർക്കും അവിടെ വെറുതെ ഭക്ഷണം കിട്ടുമായിരുന്നു.

രാംവിലാസ് പാസ്വാന്റെ അടുക്കളച്ചെലവും വെള്ളച്ചെലവും ദേശീയപത്രങ്ങളിൽ വലിയ തമാശവാർത്തകളായിരുന്നു. ഉണ്ണാൻ വകയില്ലാത്തവൻ മന്ത്രി ആയാൽ എന്ന മട്ടിൽ...കാരണം പാസ്വാൻ എന്ന നീചജാതിപ്പേരാണല്ലോ രാംവിലാസിന്റെ ഒപ്പമുള്ളത്.

രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിൽ ആ അന്നദാനത്തെപ്പറ്റി എത്ര പറഞ്ഞാലും ഭാരതീയർക്ക് മതി വരുമായിരുന്നില്ല.-എച്ച്മു കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

രാം വിലാസ് പാസ്വാൻ എന്ന കേന്ദ്രമന്ത്രിയെ എനിക്ക് അറിയില്ല. കാറിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. വി പി സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാസ്വാൻ ലേബർ മിനിസ്റ്റർ ആയിരുന്നു.

എന്റൊപ്പം സൈറ്റിൽ ജോലി ചെയ്തിരുന്ന ജപ്പസ് പാസ്വാൻ, തപ്പസ് പാസ്വാൻ എന്നീ രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. അവരാണ് പാസ്വാൻ എന്നാൽ മഹാമോശം ജാതിയാണെന്ന് എനിക്ക് പറഞ്ഞു തന്നത്. സിവിൽ എൻജിനീയർമാരായ അഗർവാളും സക്‌സേനയും ഒക്കെ പാസ്വാൻ സഹോദരങ്ങളെ തെണ്ടിപ്പട്ടികളോടെന്ന വണ്ണം ആട്ടിക്കൊണ്ട് മര്യാദ ഇല്ലാതെ പെരുമാറുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.

എന്റെ കഠിന ജീവിതകാലമായിരുന്നു അത്. ഞാൻ ഭക്ഷണം ഉപേക്ഷിച്ചിരുന്ന കാലം.

ഈ പാസ്വാന്മാർ രാംവിലാസ് പാസ്വാന്റെ മന്ത്രി മന്ദിരത്തിൽ പോയി ഉച്ചഭക്ഷണം കഴിക്കും. ആർക്കും അവിടെ വെറുതെ ഭക്ഷണം കിട്ടുമായിരുന്നു. ഞാനും പാസ്വാന്മാരോടൊപ്പം പോയി അവിടത്തെ കാന്റീനിൽ നിന്ന് റൊട്ടിയും ദാലും പച്ചമുളകും സവാള ചീവിയതും കഴിച്ചിട്ടുണ്ട്. പിന്നെ പച്ചവെള്ളവും കുടിക്കും.

രാംവിലാസ് പാസ്വാന്റെ അടുക്കളച്ചെലവും വെള്ളച്ചെലവും ദേശീയപത്രങ്ങളിൽ വലിയ തമാശവാർത്തകളായിരുന്നു. ഉണ്ണാൻ വകയില്ലാത്തവൻ മന്ത്രി ആയാൽ എന്ന മട്ടിൽ...കാരണം പാസ്വാൻ എന്ന നീചജാതിപ്പേരാണല്ലോ രാംവിലാസിന്റെ ഒപ്പമുള്ളത്.

രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിൽ ആ അന്നദാനത്തെപ്പറ്റി എത്ര പറഞ്ഞാലും ഭാരതീയർക്ക് മതി വരുമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP