Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല തീർത്ഥാടനത്തിൽ സ്വേച്ഛാധിപത്യപരമായി തീരുമാനം കൈക്കൊള്ളുന്നത് മതേതര സർക്കാരിന് ഭൂഷണമല്ലെന്ന് പന്തളം കൊട്ടാരം; വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ച ശുപാർശകൾ നടപ്പിലാക്കുന്നത്, വിശ്വാസി സമൂഹത്തോടും തന്ത്രിമുഖ്യരോടും ആലോചിച്ചിട്ട് ആകണമെന്നും കൊട്ടാരം; തിരുപ്പതി മോഡൽ ഓൺലൈൻ ദർശനം വിശ്വാസങ്ങൾക്ക് എതിരാണെന്നും തന്ത്രിയും; സർക്കാരിന് എതിരെ ഹിന്ദു സംഘടനകളും; മഹാമാരി സമയത്തെ ദർശനത്തിൽ എതിർപ്പ് ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണ കാലത്തെ ശബരിമല തീർത്ഥാടനം സംബന്ധിച്ച സർക്കാർ മാർഗരേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പന്തള ംകൊട്ടാരവും തന്ത്രിയും. കേരള സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാർശകൾ നടപ്പിലാക്കുന്നത്, വിശ്വാസി സമൂഹം, അയ്യപ്പ ഭക്തജനസംഘടനകൾ, ഗുരുസ്വാമിമാർ, ആചാര്യശ്രഷ്ഠർ, തന്ത്രിമുഖ്യർ എന്നിവരോട് ആലോചിച്ചതിന് ശേഷം മാത്രമേ പാടുള്ളെന്ന് പന്തളം കൊട്ടാരവും പറയുന്നു.

സർക്കാർ ശുപാർശകർക്കെതിരെ ഭക്തരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ ശുപാർശക്കെതിരെ തന്ത്രിയും പന്തളം കൊട്ടാരവും രംഗത്തെത്തിയിരിക്കുന്നത്.ക്ഷേത്രത്തിലെ അനുഷ്ടാനങ്ങൾ യഥാക്രമം നടത്തണമെന്നും കോവിഡ് സാഹചര്യത്തിൽ ആചാരങ്ങൾ ലംഘിച്ച് കൊണ്ടുള്ള ഓൺലൈൻ സംവിധാനം ശബരിമലയിൽ നടപ്പിലാക്കേണ്ടതില്ലെന്നുമാണ് വി്ശ്വാസികളുടെ പക്ഷം.

ശബരിമലയിൽ ദിനം പ്രതി 2,000 ഭക്തതരെ പ്രവേശിപ്പിക്കുന്നത് വഴി കോവിഡ് മാഹാമാരിക്കാലത്ത് രോഗവ്യാപനം വർധിച്ചാൽ അത് അയ്യപ്പഭക്തരുടെ തലയിൽ വയ്ക്കാനെ സർക്കാരും ശ്രമിക്കു എന്ന് ഭക്തരുടെ പ്രതികരണം. ഈ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചാണ് പന്തളം കൊട്ടാരവും കഴിഞ്ഞ ദിവസം പത്രകുറിപ്പ് ഇറക്കിയത്. അയ്യപ്പഭക്തരുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ അധികൃതർ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണമെന്നും പന്തളം രാജകുടുംബം പ്രസ്താവനയിലൂടെ പറയുന്നത്.

നടത്തിയ കേരള സർക്കാർ, മഹാമാരിയുടെ മറവിൽ ശബരിമല തീർത്ഥാടനത്തിലെ ദർശനപദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കരുകയാണെന്നും ആരോപണം ഉയരുന്നു. ശബരിമല തീർത്ഥാടനം സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായി തീരുമാനം കൈക്കൊള്ളുന്നത് മതേതര സർക്കാരിന് ഭൂഷണമല്ലെന്നും പന്തളം കൊട്ടാരം ആരോപിക്കുന്നു, അതേ സമയം സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കണ്ഠരര് രാജീവരര് പ്രതികരിച്ചത്.ഓൺലൈൻ ദർശനം ശബരിമലയിലെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും യോജിച്ചതല്ലെന്നാണ് തന്ത്രി കണ്ഠര് രാജീവരര് അഭിപ്രായപ്പെട്ടത്.

തിരുപ്പതി മോഡൽശബരിമല വിശ്വാസങ്ങൾക്ക് എതിരാണെന്നും തന്ത്രി പറഞ്ഞു. ശബരിമലയിൽ തിരുപ്പതി മോഡൽ ഓൺലൈൻ ദർശനമാകാമെന്ന നിർദ്ദേശത്തെ എതിർത്ത് തന്ത്രിയും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശത്തോട് യോജിപ്പില്ലെന്ന് തന്ത്രി വ്യക്തമാക്കി.

അതേസമയം ഓൺലൈൻ ദർശനത്തിനെതിരെ കടുത്ത രീതിയിലാണ് ഹിന്ദു ഐക്യ വേദി പ്രതികരിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ തീർത്ഥാടകരെ ശബരിമലയിൽ നിന്ന് അകറ്റിനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓൺലൈൻ ദർശനത്തിന് അരങ്ങൊരുങ്ങുന്നതെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് പ്രതികരിച്ചത്. ആചാരങ്ങൾ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020-2021 മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥടനം സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാർശകൾ നടപ്പിലാക്കുന്നത് വിശ്വാസി സമൂഹം, അയ്യപ്പ ഭക്തജനസംഘടനകൾ, ഗുരുസ്വാമിമാർ, ആചാര്യശ്രഷ്ഠർ, തന്ത്രിമുഖ്യർ, തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായി ഗൗരവമായ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ പാടുള്ളൂ. മഹാമാരിയുടെ ഭീതിദമായ വ്യാപനം സംസ്ഥാനത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, തീർത്ഥാടനത്തിനും ദർശനത്തിനും സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ അയ്യപ്പഭക്തരുടെ സുരക്ഷയെ വളരെയേറെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.

സമകാലീന സംഭവങ്ങൾ, അത് ശബരിമല സുരക്ഷാ വീഴ്‌ച്ചയാകട്ടെ അതുമല്ലെങ്കിൽ കോവിഡ്-19 വ്യാപനമാകട്ടെ, ശബരിമലയുടെയും അയ്യപ്പവിശ്വാസികളുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാകയാൽ ദേവസ്വം ബോർഡും കേരള സർക്കാരും ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ക്ഷേത്രത്തിന്റെയും ദേവന്റെയും താല്പര്യങ്ങൾക്ക് ഒട്ടും ഗുണകരമല്ല.

മഹാമാരിയുടെ സമൂഹവ്യാപനം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുമ്പോൾ വീണ്ടുവിചാരമില്ലാതെയും, ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിന് പിന്നിലെ വിശ്വാസപ്രമാണങ്ങളും പ്രായോഗികതയും മനസ്സിലാക്കാതെയും, പ്രോട്ടോക്കോൾ പാലിക്കാതെയും ആളുകളെ മല കയറ്റിവിട്ട് അധികൃതർ ആപത്ക്കരമായ സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തരുത്. അയ്യപ്പഭക്തരുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ അധികൃതർ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണം. സർക്കാർ കോവിഡ്-19 മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമപ്പുറം ശബരിമല തീർത്ഥാടനം സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായി തീരുമാനം കൈക്കൊള്ളുന്നത് മതേതര സർക്കാരിന് ഭൂഷണമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP