Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകസമരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ പട്ടയക്കേസ് കേട്ടത് അദ്ദേഹം നയിച്ച ഫുൾ ബഞ്ച്; കർഷകരോടുള്ള സ്‌നേഹവായ്പ് ആ വിധി ന്യായത്തിൽ കാണാം; ജീവിതത്തിലും പ്രവർത്തിയിലും കറതീർന്ന സോഷ്യലിസ്റ്റും; ജസ്റ്റിസ് പി.എ.മുഹമ്മദിനെ ഓർക്കുമ്പോൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു

കർഷകസമരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ പട്ടയക്കേസ് കേട്ടത് അദ്ദേഹം നയിച്ച ഫുൾ ബഞ്ച്;  കർഷകരോടുള്ള സ്‌നേഹവായ്പ് ആ വിധി ന്യായത്തിൽ കാണാം; ജീവിതത്തിലും പ്രവർത്തിയിലും കറതീർന്ന സോഷ്യലിസ്റ്റും; ജസ്റ്റിസ് പി.എ.മുഹമ്മദിനെ ഓർക്കുമ്പോൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു

സ്വന്തം ലേഖകൻ

കർഷക സ്നേഹിയായ ജസ്റ്റിസ് പി എ മുഹമ്മദ്

സ്റ്റിസ് പി എ മുഹമ്മദിന്റെ വിയോഗം എനിക്ക് ഒരു ജേഷ്ഠ സഹോദരന്റെ വിടവാങ്ങലിന് തുല്യമാണ്. 1979 ൽ ഞാൻ എറണാകുളത്ത് വന്ന കാലത്ത് തന്നെ പരിചയപ്പെട്ടു. സോഷ്യലിസ്റ്റ് പ്രസ്ഥാന പ്രവർത്തകനായിരുന്ന തലശ്ശേരി മുഹമ്മദ് എന്ന വിളിപ്പേരുള്ള അദ്ദേഹം ജീവിതത്തിലും പ്രവർത്തിയിലും ഒരു സോഷ്യലിസ്റ്റായിരുന്നു.

തന്റെ എല്ലാ കേസുകളും മണിക്കൂറുകൾ വാദിക്കുന്ന മുഹമ്മദ് സറിന്റെ വാഗ്വാദശൈലിയെ പലപ്പോഴും ഞാൻ പരിഹസിച്ചിരുന്നു. അതിലദ്ദേഹം ഒട്ടും പരിഭവിച്ചിട്ടില്ല. ജസ്റ്റിസ് നിയമന ഉത്തരവ് കിട്ടിയ ദിവസം അന്നത്തെ ഹൈക്കോടതി വായനശാലയിലേയ്ക്ക് കയറിവന്ന് മനയാനി ഞാൻ ജഡ്ജായി എന്ന് അറിയിച്ചു എന്റെ മറുപടി: ഞങ്ങളുടെ ഒരു കേസും തള്ളാൻ അങ്ങക്ക് കഴിയുകയില്ലല്ലോ? സാറിന്റെ കേസുകൾ വെച്ചുനോക്കിയാൽ ഞങ്ങളുടെ കേസുകളെല്ലാം നല്ലതല്ലെ? കേട്ടുനിന്ന കേളു നമ്പ്യാർ സാർ എന്നെ വഴക്കു പറഞ്ഞു. മുഹമ്മദ് സർ ഒരു പരിഭവവും കാണിച്ചില്ല. മനയാനിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, പറഞ്ഞോളു.

അദ്ദേഹം നയിച്ച ഫുൾബെഞ്ചാണ് പ്രശസ്തമായ പട്ടയക്കേസ് വാദം കേട്ടത്. 35 ദിവസത്തോളം നീണ്ടുനിന്ന വാദമുഖങ്ങൾ. വനഭൂമിയിലെ കുടിയേറ്റക്കാരായ 16 കർഷകർക്ക് വേണ്ടിയാണ് ഞാൻ ഹാജരായത്. പട്ടയകേസ് എന്നറിയപ്പെടുന്ന മേൽ കേസ് കർഷക സമരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. കേസ് വാദം കേട്ടത് അന്തരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് നയിച്ച ഫുൾ ബെഞ്ചാണ്.

വാദം കേട്ട മറ്റു ജഡ്ജിമാർ ജസ്റ്റിസ് ജി ശിവരാജൻ, ജസ്റ്റിസ് ജസ്റ്റിസ് എം ആർ ഹിരഹരൻ എന്നിവർ. ഈ സുപ്രധാന വിധി വന്നത് 1999 ഒക്ടോബർ ഏഴിന് - ഇന്നത്തേയ്ക്ക് 21 കൊല്ലം മുൻപ്. മേൽ വിധി 2000(1) ILR677782 വരെ പേജുകളിൽ കാണാം. 105 ഓളം പേജ് വരുന്ന വിധിന്യായം. അദ്ദേഹത്തിന്റെ കർഷകരോടുള്ള സ്നേഹ വായ്പ് വിധി ന്യായത്തിൽ സ്മരിക്കുന്നുണ്ട്. കർഷക പുത്രനായ എനിക്കൊന്നേ ചെയ്യുവാനുള്ളു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക. മേൽവിധി പിന്നീട് സുപ്രീം കോടതി ശരി വെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP