Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംജിയിൽ ബിരുദ കോഴ്സുകളുടെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഒന്നാം വർഷ ക്ലാസുകൾ ഒക്ടോബർ 22ന് ആരംഭിക്കും

എംജിയിൽ ബിരുദ കോഴ്സുകളുടെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഒന്നാം വർഷ ക്ലാസുകൾ ഒക്ടോബർ 22ന് ആരംഭിക്കും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓൺലൈനായി ഫീസ് അടയ്ക്കണം. ഫീസടച്ച് ഒക്ടോബർ 13നകം സീറ്റ് ഉറപ്പാക്കാനുള്ള കൺഫമേഷൻ നൽകണം. സ്ഥിരപ്രവേശനം നേടുന്നവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തുണം. ഒക്ടോബർ 13ന് വൈകുന്നേരം നാലു വരെയാണ് ഫീസടയ്ക്കാനുള്ള സമയം. ഈ സമയത്തിനുള്ളിൽ ഫീസടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം അലോട്ട്‌മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. ഒക്ടോബർ 14,15 തീയതികളിലായി ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. ഒക്ടോബർ 19 ന് നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 22ന് ഒന്നാം വർഷ ക്ലാസുകൾ തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP