Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈവ് റിപ്പോർട്ടിം​ഗിനിടെ തൊട്ടു പിന്നിൽ അപകടം; ഓടിയടുത്ത് അപകടത്തിൽ പെട്ടയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ; ആർ അജയഘോഷിന്റെ പ്രവർത്തിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ; പിണറായിയോട് ധൈര്യസമേതം ചോദ്യമുയർത്തി കൈയടി നേടിയ മാധ്യമ പ്രവർത്തകൻ വീണ്ടും വൈറലാകുമ്പോൾ

ലൈവ് റിപ്പോർട്ടിം​ഗിനിടെ തൊട്ടു പിന്നിൽ അപകടം; ഓടിയടുത്ത് അപകടത്തിൽ പെട്ടയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ; ആർ അജയഘോഷിന്റെ പ്രവർത്തിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ; പിണറായിയോട് ധൈര്യസമേതം ചോദ്യമുയർത്തി കൈയടി നേടിയ മാധ്യമ പ്രവർത്തകൻ വീണ്ടും വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൊട്ടു മുന്നിൽ ഒരു അപകടം നടന്നാൽ, ആദ്യം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകണോ അതോ സംഭവം റിപ്പോർട്ട് ചെയ്യണോ? ജേർണലിസം പഠിക്കുന്ന വേളയിൽ സ്വാഭാവികമായും ഓരോ വിദ്യാർത്ഥിയുടെയും ഉള്ളിൽ ഉയരുന്ന ചോദ്യമാണിത്.

ഈ ചോദ്യത്തിന് സ്വന്തം ജീവിതത്തിലൂടെ, അല്ലെങ്കിൽ സ്വന്തം അനുഭവത്തിലൂടെ മറുപടി നൽകുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ അജയഘോഷ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവർത്തകൻ സ്വന്തം ജോലിക്കിടയിലും സഹജീവികളോടുള്ള കരുതൽ കൈവിടരുത് എന്ന് മുഴുവൻ സമൂഹത്തിനും കാണിച്ചുകൊടുക്കുകയായിരുന്നു ആർ അജയഷോഷ്. ലൈവ് റിപ്പോർട്ടിനിം​ഗിനിടെ തൊട്ടരുകിലെ റോഡിൽ കാറിടിച്ച് മറിഞ്ഞു വീണ ബൈക്ക് യാത്രികന് സഹായഹസ്തവുമായി അദ്ദേഹം ഓടിയെത്തുകയായിരുന്നു.

ലൈവ് റിപ്പോർട്ടിങ്ങിനിടെ ലൈവായി അപകടവും. ഏഷ്യാനെറ്റിലെ നമസ്‌തേ കേരളം പരിപാടിക്കിടെ ലൈവ് റിപ്പോർട്ട് ചെയ്യവേ തിരുവനന്തപുരം വഴയിലയാണ് സംഭവം. പേരൂർക്കട വഴയിലയിൽ ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷ് വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകുന്നതിനിടെയായിരുന്നു സംഭവം.

അപകടം കണ്ട് മൈക്കുമായി ഓടിയെത്തിയ അജയഘോഷ് സംസ്ഥാന സെക്രട്ടറിയേറ്റിനെ കുറിച്ചുള്ള റിപ്പോർട്ടിം​ഗ് തത്ക്കാലം മാറ്റി വെച്ചു. അപകടത്തിൽ പെട്ട് വീണയാളെ മറ്റുള്ളവർക്കൊപ്പം ചേർന്ന് പിടിച്ചെഴുന്നേൽപ്പിച്ചു. റോഡിന് സൈഡിലേക്ക് താങ്ങി നടത്തുമ്പോഴും അജയഘോഷ് അദ്ദേഹത്തോട് ചോദിച്ചത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നായിരുന്നു. സാരമായ പരിക്കുകൾ ബൈക്ക് യാത്രക്കാരനില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് അ​​ദ്ദേഹം തന്റെ റിപ്പോർട്ടിം​ഗ് തുടർന്നത്.

പേരൂർക്കട വഴയിലയിൽ തന്നെയാണ് അജയഘോഷിന്റെ വീട്. ഏഷ്യാനെറ്റ് റീജിയണൽ എഡിറ്ററായ അജയഘോഷ് കൈരളി ടിവിയിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇന്ത്യാവിഷനിലും തുടർന്ന് ഏഷ്യാനെറ്റിലും എത്തുകയായിരുന്നു. കൊല്ലം സ്വദേശിയാണ് അജയഘോഷ്. ഉറച്ച നിലപാടുകളിലൂടെയും കൃത്യമായ ചോ​​ദ്യങ്ങളിലൂടെയും നിഷ്പക്ഷമായ റിപ്പോർട്ടിം​ഗിലൂടെയും ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തകനാണ് അജയഘോഷ്.

മുഖ്യമന്ത്രിയോടെ വാർത്താ സമ്മേളനത്തിൽ മടിയേതും കൂടാതെ വസ്തുതകൾ നിരത്തി ചോദ്യശരങ്ങൾ എയ്തും സമീപ കാലത്ത് അദ്ദേഹം കയ്യടി നേടിയിരുന്നു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ അനുഭാവികളുടെ വൻ ആക്രമണമാണ് അദ്ദേഹം നേരിടേണ്ടി വന്നത്. ‌

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP