Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുണിയുടെ അളവ് കുറച്ചാലെ അവസാരം കിട്ടു; മോള് പുരോഗമിക്കുന്നുണ്ട്; ഭാവിയിൽ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും തരംതാണ കമന്റുകൾ; ഇറക്കം കുറഞ്ഞ് വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി എസ്തറിനെതിരെ സൈബർ ആങ്ങളമാർ; കുടുംബത്തേയും അധിക്ഷേപിച്ച് കമന്റുകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി അനശ്വര രാജൻ സൈബർ ആക്രമണത്തിന് ഇരയായ സംഭവം വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. അനശ്വരയ്ക്ക് പിന്തുണയുമായി ' വി ഹാവ് ലഗ്സ് ' ക്യാമ്പയിനുമായി നിരവധി താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ സമാനമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ് നടി എസ്തർ. ഒരു ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെയാണ് വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമർശവുമായി ചിലർ രംഗത്തെത്തിയത്.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് ഇക്കൂട്ടർ എത്തിയത്.

ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് സൈബർ സദാചാരക്കാരെ വെറിപിടിപ്പിച്ചത്. ഇത്തരം വസ്ത്രം ധരിക്കുന്നത് കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിക്കാനാണെന്നും മാതാപിതാക്കൾക്ക് വേഗത്തിൽ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടർ പറഞ്ഞുവെക്കുന്നത്.

മോള് പുരോഗമിക്കുന്നുണ്ടെന്നും സമീപ ഭാവിയിൽ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമർശം. നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ നടക്കുകയാണെന്നും ഇതിനൊക്കെ അതിനുമാത്രം പ്രായമായോ തുടങ്ങി ആക്ഷേപകരമായ അനേകം പരാമർശങ്ങളാണ് എസ്തറിനെതിരെ കമന്റ്‌ബോക്‌സിൽ നിറയുന്നത്. ബ്രോയിലർ കോഴിയെന്നൊക്കെ വിളിച്ച് അങ്ങേയറ്റം തരംതാഴ്ന്ന കമന്റുകളാണ് ചിലർ എഴുതിവിടുന്നത്.

നേരത്തെ അനശ്വര രാജനെതിരെ സൈബർ ആക്രണമുണ്ടായപ്പോൾ അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയ വ്യക്തി കൂടിയാണ് എസ്തർ. പ്രായഭേദമില്ലാതെ എല്ലാ താരങ്ങളും ഇത്തരം ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും അനശ്വരയുടെ വിഷയമുണ്ടായപ്പോഴാണ് പരിധികൾ ലംഘിക്കുന്ന ഇത്തരം അശ്ലീല പരാമർശങ്ങൾക്കെതിരെ പ്രതികരിക്കാൻ തീരുമാനിച്ചതെന്നുമാണ് എസ്തർ പ്രതികരിച്ചത്.

സമൂഹത്തിന് പുരുഷതാരങ്ങളോടും സ്ത്രീ താരങ്ങളോടും രണ്ട് നീതിയാണെന്നും ഓൺലൈൻ ആങ്ങളമാർ ടോക്‌സിക്കാണെന്നും അന്ന് എസ്തർ വിമർശിച്ചിരുന്നു. കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എസ്തറും 'വീ ഹാവ് ലെഗ്സ്' ക്യാമ്പയിന്റെ ഭാഗമായത്.നേരത്തെ സൈബർ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജനെ പിന്തുണച്ചാണ് ' വീ ഹാവ് ലെഗ്സ് ക്യാമ്പയിന്' താരങ്ങൾ തുടക്കം കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP