Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്ടോബർ 10 ന് മുല്ലപ്പെരിയാർ ഡാമിന് 125 വയസ്സ്; പ്രതിഷേധ സമരവുമായി സേവ് കേരള ബ്രിഗേഡ്

സ്വന്തം ലേഖകൻ

125 വർഷം പഴക്കമുള്ള ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം കേരളത്തിനും തമിഴ്‌നാടിനുമിടയിൽ പരിഹാരമില്ലാത്ത ഉഭയകക്ഷി പ്രശ്‌നമായി ഇപ്പോഴും നിലകൊള്ളുന്നു.മദ്ധ്യ കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഈ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു സമര രംഗത്തുള്ള, അഡ്വ:റസ്സൽ ജോയ് നേതൃത്വം കൊടുക്കുന്ന സേവ് കേരള ബ്രിഗേഡ്, വരുന്ന ഒക്ടോബർ 10 ന് കേരളം മുഴുവൻ വിവിധ രീതിയിലുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 10 ന് എല്ലാ പഞ്ചായത്തിലും സംഘടനയിലെ അംഗങ്ങൾ വീടുകൾക്ക് മുൻപിൽ ബാനറുകൾ പ്രദർശിപ്പിക്കുന്നതോടൊപ്പം പ്രധാന ജംഗ്ഷനുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 5 ആളിൽ കൂടാതെ പ്ലക്കാർഡുകൾ പിടിച്ചു പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി അമൃതാപ്രീതം അറിയിച്ചു.

ആലുവ മുൻസിപ്പൽ ഓഫീസിനു മുൻപിൽ ഒക്ടോബർ 10 ന് രാവിലെ പ്രശസ്ത ചിത്രകാരൻ ഇബ്രാഹിം ബാദുഷ, മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിയെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുവാൻ ലൈവ് ചിത്രരചന പ്രദർശനം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാമിന് 125 വർഷം തികയുന്ന വേളയിൽ ഈ വർഷം ഡിസംബർ 31 വരെ വിവിധ സമര പരിപാടികൾ നടത്തി സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.

കൂടാതെ സമൂഹത്തിൽ ഡാം ഉയർത്തുന്ന ഭീഷണിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സേവ് കേരള ബ്രിഗേഡ് 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ഓൺ ലൈൻ ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.മുല്ലപ്പെരിയാർ ഡാം വിഷയത്തെ സംബന്ധിച്ചുള്ള കളർ പെയിന്റിങ് ചിത്രങ്ങൾ വരച്ചു സേവ് കേരള ബ്രിഗേഡിന്റെ ഫേസ്‌ബുക് പേജിൽ ഒക്ടോബർ 15 ന് മുൻപായി പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.
ആദ്യ 8 സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്.
1st പ്രൈസ് 1000
2nd പ്രൈസ് 800
3rd പ്രൈസ് 600
കൂടാതെ 5 പേർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ചിത്രം പോസ്റ്റ് ചെയ്യുന്നതോടൊപ്പം ചിത്രം വരച്ച കുട്ടിയുടെ ഫോട്ടോയും, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂളിന്റെ പേര്, സ്ഥലം എന്നിവയും പോസ്റ്റ് ചെയ്യേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP