Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈനസ്-സിബി350യുടെ വില പ്രഖ്യാപിച്ച് ഹോണ്ട; 1.85 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഹൈനസ്-സിബി350യുടെ വില പ്രഖ്യാപിച്ച് ഹോണ്ട; 1.85 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഉത്സവസീസൺ മുൻനിർത്തി ഹോണ്ട ടുവീലേഴ്സ് ഇന്ത്യ, പുതിയ ഹൈനസ് -സിബി350യുടെ പ്രഖ്യാപിച്ചു. 1.85 ലക്ഷം രൂപയാണ് (ഗുരുഗ്രാം എക്സ് ഷോറൂം) വില. നൂതനമായ നവീന സവിശേഷതകളും ക്ലാസിക് മനോഹാരിതയ്ക്കുമൊപ്പമാണ് ഹൈനസ്-സിബി350 എത്തുന്നത്. പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ ഡിഎൽഎക്സ് വേരിയന്റുകൾക്ക് 1.85 ലക്ഷം രൂപയും ഡിഎൽഎക്സ് പ്രോ വേരിയന്റിലെ വിർച്വസ് വൈറ്റോടുകൂടിയ അത്ലറ്റിക് ബ്ലൂ മെറ്റാലിക്ക്, സ്പിയർ സിൽവർ മെറ്റാലിക്കോടുകൂടിയ പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്കോടുകൂടിയ മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലെ വാഹനത്തിന് 1.90 ലക്ഷ രൂപയുമാണ് (ഗുരുഗ്രാം എക്സ് ഷോറൂം) വില.

ബോൾഡ് ഹോണ്ട അടയാളമുള്ള ഡ്യുവൽടോൺ ഫ്യുവൽ ടാങ്ക് നൽകുന്ന പൈതൃക രൂപം റോഡിലെ എല്ലാവരെയും ഹൈനസിലേക്ക് ആകർഷിപ്പിക്കും. മുന്നിലെ 7 വൈ ആകൃതിയിലുള്ള അലോയ് വീൽ സവിശേഷമായ ആധുനിക രൂപവും നൽകും. 350സിസി, എയർ കൂൾഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹൈനസ്-സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാണിത്. ഹോണ്ട സെലക്റ്റബിൾ ടോർക്ക് കൺട്രോൾ, സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, അഡ്വാൻസ്ഡ് ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ, ഫുൾ എൽഇഡി സെറ്റപ്പ്, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്്, ഹസാർഡ് സ്വിച്ച് എന്നിവ ഈ വിഭാഗത്തിൽ തന്നെ ആദ്യത്തേതാണ്. എയർകൂളിങ് സിസ്റ്റം, ക്രോം പ്ലേറ്റഡ് ഇരട്ട ഹോൺ, ഡ്യുവൽ സീറ്റ്, 15 ലിറ്റർ ഇന്ധന ടാങ്ക് തുടങ്ങിയ സവിശേഷതകളും ഹൈനസ്-സിബി350നുണ്ട്. ആകർഷകമായ വിലയ്ക്കൊപ്പം ഈ രംഗത്ത് ആദ്യമായി ആറു വർഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ഹൈനസ്-സിബി350ന് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച സ്വീകാര്യത തങ്ങളെ അതിശയിപ്പിക്കുന്നു വെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഈ ഉത്സവകാലത്ത് ഹൈനസ്-സിബി350ന്റെ ആകർഷകമായ ആരംഭ വില പ്രഖ്യാപിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും 1.85 ലക്ഷം രൂപയിൽ തുടങ്ങുന്ന ഹൈനസ്-സിബി 350 ഇടത്തരം മോട്ടോർ സൈക്കിൾ പ്രേമികളെ ആകർഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP