Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിങ്ക് പൊലീസുകാരികൾക്കും തിരുവല്ല പൊലീസ് സ്റ്റേഷനിൽ 13 പേർക്കും കോവിഡ്: അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിൽ രോഗികളുടെ എണ്ണം 51 ആയി: പത്തനംതിട്ടയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നു

പിങ്ക് പൊലീസുകാരികൾക്കും തിരുവല്ല പൊലീസ് സ്റ്റേഷനിൽ 13 പേർക്കും കോവിഡ്: അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിൽ രോഗികളുടെ എണ്ണം 51 ആയി: പത്തനംതിട്ടയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ പൊലീസ് സേനയിൽ കോവിഡ് പടരുന്നു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലുമാണ്. പിങ്ക് പൊലീസുകാരികൾക്കും കോവിഡ് പോസിറ്റീവായി. അടൂർ കേരളാ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനിൽ ഇതുവരെ 51 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ കൊട്ടിഘോഷിക്കപ്പെട്ട പത്തനംതിട്ട മാതൃക പൊട്ടിപ്പോളീസായിട്ട് ആഴ്ചകളാകുന്നു. ആദിയും അന്തവുമില്ലാതെ രോഗം പകരുകയും ചെയ്യുന്നു.

പിങ്ക് പൊലീസുകാരികൾക്ക് കോവിഡ് വന്നത് എവിടെ നിന്നാണെന്ന് ഒരു സൂചനയുമില്ല. രാവിലെ മുതൽ പിങ്ക് വാഹനത്തിൽ കറങ്ങുക എന്നത് മാത്രമാണ് ഇവരുടെ ഡ്യൂട്ടി. യാതൊരു പണിയുമില്ലാതെ മരത്തണലിൽ കാറുമിട്ട് വിശ്രമിക്കുന്ന പിങ്ക് പൊലീസുകാരികളുടെ നടപടി നേരത്തേ തന്നെ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പത്തനംതിട്ട എസ്‌പി ഓഫീസിലെ വനിതാ സെല്ലുമായി ചേർന്ന് പ്രവർത്തിക്കുന്ന രണ്ടു പിങ്ക് സിപിഓമാർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കുമ്പഴ, ആനപ്പാറ, കുലശേഖരപതി, ഓമല്ലൂർ എന്നിവിടങ്ങളിലാണ് ഇവർ പട്രോളിങ് നടത്തിയിട്ടുള്ളത്. കാറിൽ നിന്ന് പലപ്പോഴും പുറത്ത് ഇറങ്ങാത്ത ഇവർക്ക് രോഗം വന്നത് എങ്ങനെ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രശ്നം. അടൂർ കെഎപി മൂന്നാം ബറ്റാലിയനിൽ ഇന്നലെ മാത്രം 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 179 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് നേരത്തേ ഇവിടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടർന്ന് ക്യാമ്പ് ഇൻസ്്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയത്. ഡോ. സാജൻ ബാബു, ഏറത്ത് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ തട്ടത്തിൽ ബദറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 10 ക്യാമ്പ് ഫോളോവേഴ്സിനും 13 ട്രെയിനികൾക്കും ഒരു ഹവിൽദാറിനും രണ്ട് സിപിഓമാർക്കുമാണ് രോഗമുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP