Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെഗുവേര എന്ന മനുഷ്യനെ വധിച്ചതുകൊണ്ട്, അദ്ദേഹത്തിന്റെ ആശയങ്ങളെ, അദ്ദേഹത്തിന്റെ തന്ത്രങ്ങളെ, അദ്ദേഹത്തിന്റെ ഗറില്ലാ ആശയങ്ങളെ ഇല്ലാതാക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തെറ്റി..! അതേ സാമാജ്യത്വ ശ്ക്തികൾക്ക് മുന്നിൽ എന്നും പറയാൻ ഈ വാക്കുകളാണ് പ്രസക്തം അവർക്ക് തെറ്റ് പറ്റി; ബൊളിവിയൻ വിപ്ലവകാരി ചെഗുവരയെ മരണത്തിൽ ഫിദൽ കാസ്‌ട്രോ പ്രതികരിച്ചത് ഇന്നും പ്രസക്തം; ഓർമകൾക്ക് ഇന്ന് 53 വർഷം

മറുനാടൻ ഡെസ്‌ക്‌

ക്യൂബൻ വിപ്ലവകാരി ചെഗുവേര വിടപറഞ്ഞിട്ട് ഇന്ന് 53 വർഷം പിന്നിടുന്നു. മരണമില്ലാത്ത വിപ്ലവ സൂര്യനായി ഇന്നും അദ്ദേഹം നിലനിൽക്കുകയാണ് ലോകമെമ്പാടുമുള്ള ജനതയുടെ മനസിൽ. സാമ്രാജ്യത്വം കൊതിക്കുന്ന ജനവിഭാഗങ്ങൾക്ക് ഇന്നും ആ പേര് ഭീതിയോടെയാണ് ഓർമയിൽ വരിക. ലാറ്റിൻ അമേരിക്കൻ ജനതയ്ക്കായി തന്റെ വർണശഭളിതമായ യൗവ്വനം ഒഴിഞ്ഞു വച്ച ചെറുപ്പക്കാരൻ. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. ഫിദൽ കാസ്‌ട്രോയ്ക്ക് ഒപ്പം ചേർന്ന് ബൊളിവിയൻ കാടുകളിൽ ഗൊറില്ലാ വാർ നടത്തുമ്പോഴാണ് അദ്ദേഹത്തെ ബൊളിവിയൻ പട്ടാളം പ്രതികരിച്ചത്.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്ത്രത്താൽ സ്വധീനിക്കപ്പെട്ടിരുന്നു. ചെ ഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബൈസൈക്കിൾ ഡയറീസിൽ അദ്ദേഹം ഇതിനെ കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്. മാർക്‌സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്‌ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.

1956-ൽ മെക്‌സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്‌ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രന്മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, ''സുപ്രീം പ്രോസിക്യൂട്ടർ'' എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്.

പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സിഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

അമേരിക്കയോട് ചെഗുവേരയുടെ മരണവർത്തമാനമറിഞ്ഞ് ഫിദൽ കാസ്‌ട്രോ പറഞ്ഞ ശ്രദ്ധേയമായ മറുപടി ഇപ്രകാരമായിരുന്നു, 'ചെഗുവേര എന്ന മനുഷ്യനെ വധിച്ചതുകൊണ്ട്, അദ്ദേഹത്തിന്റെ ആശയങ്ങളെ, അദ്ദേഹത്തിന്റെ തന്ത്രങ്ങളെ, അദ്ദേഹത്തിന്റെ ഗറില്ലാ ആശയങ്ങളെ ഇല്ലാതാക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തെറ്റി..! അതേ സാമാജ്യത്വ ശ്ക്തികൾക്ക് മുന്നിൽ എന്നും പറയാൻ ഈ വാക്കുകളാണ് പ്രസക്തം അവർക്ക് തെറ്റ് പറ്റി.

'വെടിവെക്കരുത്. ഞാൻ ചെഗുവേരയാണ്. എന്നെ ജീവനോടെ പിടികൂടുന്നതായിരിക്കും നിങ്ങൾക്ക് ലാഭം' -ഓടി രക്ഷപ്പെടാനാകാത്ത വിധം പരിക്കേറ്റ്, ഫയറിങ്ങിൽ കയ്യിലെ യന്ത്രത്തോക്ക് തെറിച്ചുപോയ അവസ്ഥയിൽ കാട്ടിനുള്ളിൽ ഒരു മരത്തിൻ ചുവട്ടിൽ ഇരിക്കെ, തന്റെ നേർക്ക് തോക്കും ചൂണ്ടിപ്പിടിച്ചുകൊണ്ട് വന്ന അമേരിക്കൻ പരിശീലിത ബൊളീവിയൻ കമാൻഡോകളോട്, ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായ ചെഗുവേര പറഞ്ഞു.

ലാ ഹിഗ്വെറയിലെ മലയിടുക്കുകളിൽ ഒളിച്ചു പാർത്തിരുന്ന ചെഗുവേരയെയും സംഘത്തെയും ലക്ഷ്യമിട്ടുകൊണ്ട് ബൊളീവിയൻ റേഞ്ചേഴ്സിന്റെ ഒരു സായുധസംഘം ഏറെ നാളായിരുന്നു അവർക്കു പിന്നാലെ കൂടിയിട്ട്. തങ്ങളുടെ തൊട്ടുപിന്നാലെ മരണമുണ്ട് എന്ന് ആ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. 1967 ഒക്ടോബർ 7-ന് വഴിയിൽ വെച്ച് കണ്ടുമുട്ടിയ ആടുമെയ്‌ക്കുന്നൊരു സ്ത്രീയോട് അവർ പ്രദേശത്തെ പട്ടാളസാന്നിധ്യത്തെപ്പറ്റി അന്വേഷിച്ചു. ആ ചോദ്യങ്ങളുടെ പേരിൽ അവർ തന്നെ പട്ടാളത്തിന് തങ്ങളെപ്പറ്റിയുള്ള വിവരം ചോർത്തിക്കൊടുത്താലോ എന്ന് സംശയിച്ച ചെ തന്റെ സംഘത്തിലെ രണ്ടു പേരെ അമ്പത് പെസോസ് നൽകി അവരെ നിശ്ശബ്ദയാക്കാൻ പറഞ്ഞുവിടുന്നുണ്ട്. പണം കൈപ്പറ്റിയാലും അവർ തങ്ങളെ ചിലപ്പോൾ ഒറ്റിക്കൊടുത്തേക്കാം എന്ന സംശയവും ചെ തന്റെ ഡയറിയിൽ കുറിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP