Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ ഞാൻ എല്ലാം മനോജേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന ക്ലാസിക് മറുപടി; സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോഴും സിപിഎം ഏരിയ സെക്രട്ടറിയുടെ പേര് പറഞ്ഞു രക്ഷപ്പെടാൻ നീക്കം; അടൂരിൽ ശമ്പളം ചോദിച്ച സെയിൽസ് ഗേൾസിനെ മർദിച്ച തുണിക്കട ഉടമയെ രായ്ക്കു രാമാനം പൊക്കി പൊലീസ്: ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ: അടൂരിലെ തട്ട റോഡിൽ ഒലീവിയ സിൽക്സ് ഉടമ സിബിയെ രക്ഷിക്കാനുള്ള സഖാക്കളുടെ ശ്രമം പൊളിഞ്ഞ കഥ

അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ ഞാൻ എല്ലാം മനോജേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന ക്ലാസിക് മറുപടി; സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോഴും സിപിഎം ഏരിയ സെക്രട്ടറിയുടെ പേര് പറഞ്ഞു രക്ഷപ്പെടാൻ നീക്കം; അടൂരിൽ ശമ്പളം ചോദിച്ച സെയിൽസ് ഗേൾസിനെ മർദിച്ച തുണിക്കട ഉടമയെ രായ്ക്കു രാമാനം പൊക്കി പൊലീസ്: ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ: അടൂരിലെ തട്ട റോഡിൽ ഒലീവിയ സിൽക്സ് ഉടമ സിബിയെ രക്ഷിക്കാനുള്ള സഖാക്കളുടെ ശ്രമം പൊളിഞ്ഞ കഥ

ശ്രീലാൽ വാസുദേവൻ

അടൂർ: കുടിശികയുള്ള ശമ്പളം ചോദിച്ചെത്തിയ സെയിൽസ് ഗേൾസിനെ കടയ്ക്കുള്ളിലിട്ട് മർദിച്ച തുണിക്കട ഉടമയെ പൊലീസ് രായ്ക്ക് രാമാനം പൊക്കി. തട്ട റോഡിൽ പ്രവർത്തിക്കുന്ന ഒലീവിയ സിൽക്സ് ഉടമ സിബിയെ ആണ് ഇന്ന് പുലർച്ചെ എസ്ഐ അനൂപ് വീട്ടിലെത്തി പൊക്കിയത്. സിബിയുടെ ഭാര്യ അശ്വതിയും കേസിൽ പ്രതിയാണ്.

സിബിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് അടൂർ സ്റ്റേഷനിലേക്ക് സിപിഎം ജില്ലാ നേതാക്കളുടെ അടക്കം വിളിയെത്തി. ഇവർക്ക് വേണ്ടി ശിപാർശയ്ക്ക് കുട്ടി സഖാക്കൾ സ്റ്റേഷനിൽ തമ്പടിച്ചിരിക്കുകയുമാണ്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സെയിൽസ് ഗേൾസായ ചാരുംമൂട് സ്വദേശി അഷ്ന, കോട്ടയം സ്വദേശി എന്നിവർ ശമ്പള കുടിശിക ചോദിക്കാനെത്തിയത്. ഒന്നും രണ്ടും പറഞ്ഞ് ഇവരോട് തർക്കമായി. ഒടുവിൽ സിബിയും ഭാര്യയും ചേർന്ന് യുവതികളെ മർദിക്കുകയായിരുന്നു.

റിറ്റിയെ മർദിക്കുന്ന രംഗം അഷ്ന ഫോണിൽ പകർത്തി. ഇതോടെ മൊബൈൽ ഫോണും സിബി കൈക്കലാക്കി. യുവതികൾ അടൂർ സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പിങ്ക് പൊലീസ് ടീം സ്ഥാപനത്തിലെത്തി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഞാൻ മനോജേട്ടനോട് സംസാരിച്ചിട്ടുണ്ട്. നിങ്ങൾ പൊക്കോളൂ എന്നായിരുന്നു സിബിയുടെ മറുപടി. സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി അഡ്വ എസ്. മനോജിന്റെ പേരാണ് സിബി പൊലീസിനെ ഭയപ്പെടുത്താൻ പറഞ്ഞത്.

പ്രതി വരാൻ കൂട്ടാക്കിയില്ലെന്ന് കണ്ടതോടെ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിയെത്തി. അവരോടും ഇതേ മനോജേട്ടന്റെ പേരാണ് പറഞ്ഞത്. ഇയാൾ സ്റ്റേഷനിലേക്ക് ചെല്ലാൻ കൂട്ടാക്കിയതുമില്ല. ഇതേ തുടർന്നാണ് എസ്ഐ അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നു പുലർച്ചെ ഇയാളെ പൊക്കി കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളെ ആക്രമിച്ചതിനും മൊബൈൽ ഫോൺ പിടിച്ചു പറിച്ചതിനും ജാമ്യമില്ലാ വകുപ്പിട്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതിയെ സ്റ്റേഷനിൽ കൊണ്ടു വന്നതോടെ സകലമാന രാഷ്ട്രീയക്കാരുടെയും വിളി ഇയാൾക്ക് വേണ്ടിയെത്തി. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന സിപിഎമ്മുകാരാണ് സ്ത്രീകളെ മർദിച്ച പ്രതിക്ക് വേണ്ടി ജില്ലാ തലം മുതൽ വിളിച്ചത്. നേരിട്ട് സ്റ്റേഷനിൽ വന്നാൽ പ്രശ്നം ആയെങ്കിലോ എന്നു കരുതി ഫോണിൽ ബന്ധപ്പെടുകയാണ് ഇവർ ചെയ്യുന്നത്. എന്നാൽ, എഫ്ഐആർ ഇട്ട സ്ഥിതിക്ക് പ്രതിയെ ഒരു കാരണവശാലും വിടില്ലെന്ന നിലപാടിലാണ് പൊലീസ്.

അതിശക്തമായ സമ്മർദമാണ് പ്രതിക്ക് വേണ്ടി ചെലുത്തുന്നത്. സിപിഎമ്മിന്റെ പിൻബലത്തിലാണ് പ്രതി യുവതികളെ മർദിച്ചത് എന്നാണ് സൂചന. മുൻപും സിബിക്കെതിരേ സമാന പരാതികൾ ഉയർന്നിരുന്നു. അന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടരന്വേഷണമൊന്നും നടന്നിരുന്നില്ല. പരാതിക്കാരി സ്റ്റേഷൻ കയറിയിറങ്ങി മടുക്കുകയാണുണ്ടായത്. ഇപ്പോൾ പരാതിക്കാരികളും സ്റ്റേഷനിലുണ്ട്. ഒത്തു തീർപ്പുണ്ടാക്കി വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP