Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു നിമിഷം പോലും എംഎ‍ൽഎ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎ‍ൽഎ നേരിട്ട് പങ്കെടുത്തു; കള്ളപ്പണ സംഘവുമായി എംഎ‍ൽഎയ്ക്കുള്ള ബന്ധം എന്താണെന്നും ഈ ഇടപാടിൽ അദ്ദേഹം വ്യക്തമാക്കണം; പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്; പി.ടി തോമസിനെതിരെ എ.എ റഹീം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ കോൺഗ്രസ് എംഎ‍ൽഎ പി.ടി തോമസ് രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കള്ളപ്പണം പിടികൂടുമ്പോൾ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഹിമിന്റെ പ്രസ്താവന.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരമെന്നും റഹിം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും ശ്രീ പി. ടി തോമസ് എംഎ‍ൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എംഎ‍ൽഎ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎ‍ൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവൻ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം,' റഹിം ആരോപിച്ചു.

കള്ളപ്പണ സംഘവുമായി എംഎ‍ൽഎയ്ക്കുള്ള ബന്ധം എന്താണെന്നും ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ അതോ ഇടനിലക്കാരനാണോ എന്നും റഹിം ചോദിച്ചു. മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്നും എ. എ റഹിം ചോദിച്ചു.കള്ളപ്പണം പിടിച്ചെടുത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് എംഎ‍ൽഎ ഓടി രക്ഷപ്പെട്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന എംഎ‍ൽഎ താനായിരുന്നെന്നും എന്നാൽ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു എന്ന വാർത്ത തെറ്റാണെന്നും പി.ടി തോമസ് എംഎ‍ൽഎ പറഞ്ഞിരുന്നു.

മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് സ്ഥലത്ത് പോയത്. എന്നാൽ അവിടെ നിന്നും മടങ്ങുന്ന വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥരായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത് എന്നും പി.ടി തോമസ് പറഞ്ഞു.

റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച കള്ളപ്പണമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പണമിടപാട് നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് എംഎ‍ൽഎ ഓടി രക്ഷപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എംഎ‍ൽഎയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗൺസിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ബ്രോക്കർ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്. ഇടപാടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ എംഎ‍ൽഎ മറ്റൊരു വഴിയിലൂടെ ഇറങ്ങി ഓടി എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎ‍ൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത. താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും ശ്രീ പി. ടി തോമസ് എംഎ‍ൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും
എംഎ‍ൽഎ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎ‍ൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎൽഎയ്ക്കുള്ള ബന്ധം എന്താണ്?ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?
സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദ്ദേശം നൽകണം.
ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP