Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു; സ്വർണ്ണ കടത്തിനൊപ്പം ഈന്തപ്പഴ വിതരണവും ഐഎഎസുകാരന് കുടുക്കാകും; ഈന്തപ്പഴ കേസിൽ ശിവശങ്കറിനെ പ്രതിയാക്കാനും സാധ്യത; വിനയാകുന്നത് അനുപമാ ഐഎഎസിന്റെ മൊഴി

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു; സ്വർണ്ണ കടത്തിനൊപ്പം ഈന്തപ്പഴ വിതരണവും ഐഎഎസുകാരന് കുടുക്കാകും; ഈന്തപ്പഴ കേസിൽ ശിവശങ്കറിനെ പ്രതിയാക്കാനും സാധ്യത; വിനയാകുന്നത് അനുപമാ ഐഎഎസിന്റെ മൊഴി

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ക്‌സറ്റംസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്. സ്വർണക്കടത്തിന് പുറമെ യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ തേടുമെന്നാണ് സൂചന. ഈന്തപ്പഴ കേസിൽ ശിവശങ്കറിനെതിരെ കസ്റ്റംസ് കേസെടുക്കുമെന്നാണ് സൂചന.

ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നത്. കൃത്യ സമയത്ത് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. നേരത്തെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജാരായിരുന്നത്. മറ്റുപ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും നേരത്തെ നൽകിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചനകൾ. സ്വർണക്കടത്ത് കേസിൽ എൻഐഎ മൂന്ന് തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

ഈന്തപഴ വിതരണത്തിൽ സാമൂഹിക വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയുടെ മൊഴി കസ്റ്റംസ് എടുത്തിരുന്നു. എല്ലാം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നായിരുന്നു അനുപമയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP