Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ പ്രഖ്യാപിക്കപ്പട്ടതുമുതൽ നാട്ടിൽ; ഏപ്രിൽ മുതൽ എത്ര ദിവസം ഡൽഹിയിൽ ജോലിക്ക് ഹാജരായിരുന്നുവെന്നതിനും അവധിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്നതിനും വിവരങ്ങൾ ലഭ്യമല്ല; ആഭ്യന്തര വിമാന സർവീസും ട്രെയിനും ഓടി തുടങ്ങിയിട്ടും രാജ്യ തലസ്ഥാനത്ത് എത്തിയില്ല; വീട്ടിലിരുന്ന് ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി അഞ്ചു മാസത്തിനിടെ വാങ്ങിയത് 3.28 ലക്ഷം;ജീവനക്കാർക്ക് പ്രതിമാസം 1,05,592 രൂപ; 'തോറ്റ എംപി' സമ്പത്ത് ശരിക്കും ഖജനാവ് മുടിക്കുന്ന പുത്രനാവുമ്പോൾ

ലോക്ഡൗൺ പ്രഖ്യാപിക്കപ്പട്ടതുമുതൽ നാട്ടിൽ; ഏപ്രിൽ മുതൽ എത്ര ദിവസം ഡൽഹിയിൽ ജോലിക്ക് ഹാജരായിരുന്നുവെന്നതിനും അവധിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്നതിനും വിവരങ്ങൾ ലഭ്യമല്ല; ആഭ്യന്തര വിമാന സർവീസും ട്രെയിനും ഓടി തുടങ്ങിയിട്ടും രാജ്യ തലസ്ഥാനത്ത് എത്തിയില്ല; വീട്ടിലിരുന്ന് ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി അഞ്ചു മാസത്തിനിടെ വാങ്ങിയത് 3.28 ലക്ഷം;ജീവനക്കാർക്ക് പ്രതിമാസം 1,05,592 രൂപ; 'തോറ്റ എംപി' സമ്പത്ത് ശരിക്കും ഖജനാവ് മുടിക്കുന്ന പുത്രനാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്ന് ദയനീയമായി പരാജയപ്പെട്ട സിപിഎം നേതാവ് എ സമ്പത്തിനെ കാബിനറ്റ് പദവിയോടെ ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചപ്പോൾ തന്നെ ഇത് വലിയ ധൂർത്താണെന്നും ഇത്തരമൊരു തസ്തികയുടെ ആവശ്യം പോലുമില്ലെന്നും വ്യാപകമായി വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോള്ഡ എ സമ്പത്ത് ഡൽഹി കണ്ടിട്ട് 5 മാസങ്ങളായെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു. എന്നിട്ടും അഞ്ചുമാസത്തിനിടെ വീട്ടിലിരുന്നു ശമ്പളമായി െൈകപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമ്പത്ത് നാട്ടിലാണ്. ഏപ്രിൽ മുതൽ എത്രദിവസം ഡൽഹിയിൽ ജോലിക്ക് ഹാജരായിരുന്നു, അവധിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നാണ് കേരള ഹൗസിന്റെ മറുപടി. കേന്ദ്ര സർക്കാരന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനും സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുമെന്ന് പറഞ്ഞാണ് മുൻ എംപിയും സി.പിഎം നേതാവുമായ എ സമ്പത്തിനെ ഡൽഹി കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ചത്.

കോവിഡ് ലോക്ഡൗൺ മുതൽ പ്രത്യേക പ്രതിനിധി വീട്ടിലാണ്. ലോക്ഡൗണിനെ തുടർന്ന് ഡൽഹിയുൾപ്പെടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോൾ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധിയില്ലാത്തതു ചർച്ചയായിരുന്നു. ലോക്ഡൗണിന്റെ ഭാഗമായി വിമാന, റെയിൽ സർവീസുകൾ നിർത്തിവച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്ന് സമ്പത്ത് അന്ന് നൽകിയ വിശദീകരണം.

എന്നാൽ ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടിട്ട് മാസങ്ങളാകുന്നു. എന്നിട്ടും പ്രത്യേക പ്രതിനിധി വീട്ടിലിരുന്നു ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. 3.23,480 രൂപ അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റി. ഡൽഹി പ്രത്യേക അലവൻസ് കൂടി ചേരുന്നതാണ് ഈ തുക. സമ്പത്തിനെതിരെ നടപടിയാവശ്യപ്പെട്ട് അഡ്വക്കറ്റ് കോശി ജേക്കബ് നൽകിയ പരാതി ഗവർണർ സർക്കാരിന് കൈമാറിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് സർക്കാർ മറുപടി നൽകിയിട്ടില്ല.

സമ്പത്തിനും അഞ്ച് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുമായി സർക്കാർ പ്രതിമാസം ചെലവഴിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപയാണെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ശമ്പളം, ക്ഷാമ ബത്ത അവലൻസ് എന്നിങ്ങനെ ഒരു ലക്ഷത്തിനടുത്ത് സമ്പത്തിന് നൽകുന്നുണ്ട്. സമ്പത്തിന്റെ അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ക്ഷാമ ബത്ത- 33,423 രൂപ, ഡൽഹി അലവൻസ്- 57,000 രൂപ. ആകെ 92,423 രൂപയാണ് സമ്പത്തിന് ലഭിക്കുന്നത്. യാത്രാ ബത്തയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പൊതു ഭരണ വകുപ്പ് നൽകിയിട്ടില്ല.

പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാർ, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ അനുവദിച്ച് കൊടുത്തിരുന്നു. മൂന്ന് പേരാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. അസിസ്റ്റന്റുമാരായി പ്രവേശിച്ച രണ്ട് പേരും 40,716 രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. 24,160 രൂപയാണ് ഓഫീസ് അറ്റൻഡന്റിന്റെ ശമ്പളം. മൂവരും ചേർന്ന് കൈപ്പറ്റുന്നത് 1,05,592 രൂപയാണ്. പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച കെ സതീഷ് ബാബു ഇതുവരെ ചുമതല ഏറ്റെടുത്തില്ല. നിയമനങ്ങളിലെ വിവാദമാണ് കാരണം. ഡ്രൈവറെ ഇതുവരെ നിയമിച്ചിട്ടില്ല.

കേന്ദ്രസർക്കാറിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കലാണ് പ്രത്യേക പ്രതിനിധിക്ക് പ്രധാന ചുമതലയായി നൽകിയിരുന്നത്. കേരള ഹൗസ് കേന്ദ്രീകരിച്ചാണ് ഓഫീസിന്റെ പ്രവർത്തനം. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. പ്രളയ പുനരധിവാസവും പ്രളയസെസും ഏർപ്പെടുത്തിയതിന് പിന്നാലെയുള്ള നിയമനത്തിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ചേർന്ന മന്ത്രിസഭയാണ് നിയമനത്തിന് അംഗീകാരം നൽകിയത്.

മുൻ കാലങ്ങളിൽ റസിഡന്റ് കമ്മീഷണറുടെ ഓഫീസാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിലെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ പ്രത്യേക പ്രതിനിധിയുടെ ആവശ്യമെന്തെന്നന്നതിന് സർക്കാരിനുത്തരമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP