Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് ഏകദേശം 2 കോടി രൂപ; രേഖകളിൽ കാണിച്ചത് വെറും 85 ലക്ഷം രൂപ മാത്രം; ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച് ക്രൈം പത്രാധിപർ; കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായറെന്നും ആക്ഷേപം; ക്രൈം നന്ദകുമാറിന്റെ പോസ്റ്റ് വൈറലാകുമ്പോൾ

ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് ഏകദേശം 2 കോടി രൂപ; രേഖകളിൽ കാണിച്ചത് വെറും 85 ലക്ഷം രൂപ മാത്രം; ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച് ക്രൈം പത്രാധിപർ; കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായറെന്നും ആക്ഷേപം; ക്രൈം നന്ദകുമാറിന്റെ പോസ്റ്റ് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലബാർ സിമന്റ് ശശീന്ദ്രന്റെ കൊലപാതകക്കേസ് അട്ടിമറിക്കാൻ സിബിഐ എസ്‌പി. നന്ദകുമാരൻ നായർ തട്ടിയത് കോടികൾ....എന്ന ആരോപണവുമായി ക്രൈം പത്രാധിപർ ടി പി നന്ദകുമാർ. ഇതുമായി ബന്ധപ്പെട്ട് സിബിഐ, ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്യുകയും ഏകദേശം 2 കോടി രൂപയോളം അന്വേഷണ ഉദ്യാഗസ്ഥനായ നന്ദകുമാരൻ നായർ പിടിച്ചെടുക്കുകയും ചെയ്തു. ഈ പണത്തിൽ വെറും 85 ലക്ഷം രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തതെന്ന് നന്ദകുമാർ ആരോപിക്കുന്നു.

കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായർ എന്നും ക്രൈം പത്രാധിപർ ആരോപിക്കുന്നു. തുടർച്ചയായി ഓരോ തവണയും അച്ഛൻ മകളെ പീഡിപ്പിച്ചു എന്ന കെട്ടുകഥ ഉണ്ടാക്കിയതിനെ തുടർന്ന്, കോടതി അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി എടുക്കുമെന്ന് താക്കീത് നൽകിയതെന്നും ആരോപിക്കുന്നു.

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മലബാർ സിമന്റ് ശശീന്ദ്രന്റെ കൊലപാതകക്കേസ് അട്ടിമറിക്കാൻ സിബിഐ എസ്‌പി. നന്ദകുമാരൻ നായർ തട്ടിയത് കോടികൾ....

ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു മലബാർ സിമന്റ് സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും രണ്ടു കുട്ടികളുടെയും നിഷ്ഠൂരമായ കൊലപാതകം. എന്നാൽ, ഈ കൊലപാതകം നടന്നതിന് വ്യക്തമായി സാഹചര്യ തെളിവുകൾ ഉണ്ടായിരുന്നിട്ടും, സിബിഐ ഇതിനെ ഒരു ആത്മഹത്യയായാണ് ചിത്രീകരിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി. നന്ദകുമാരൻ നായർ ഈ കേസിൽ ചാക്ക് രാധാകൃഷ്ണനെ മാത്രമാണ് പ്രതി ചേർത്തത്. മലബാർ സിമെന്റിൽ ശശീന്ദ്രൻ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്ന കാലഘട്ടത്തിൽ, സ്ഥാപനത്തിലെ അഴിമതിക്കാർക്കെതിരെ ഇദ്ദേഹം കൈക്കൊണ്ട ശക്തമായ നിലപാടിനെത്തുടർന്ന് നേരിടേണ്ടി വന്ന കൊടിയ മാനസിക പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് സിബിഐ. കുറ്റപത്രത്തിൽ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് സിബിഐ, ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്യുകയും ഏകദേശം 2 കോടി രൂപയോളം അന്വേഷണ ഉദ്യാഗസ്ഥനായ നന്ദകുമാരൻ നായർ പിടിച്ചെടുക്കുകയും ചെയ്തു. ഈ പണത്തിൽ വെറും 85 ലക്ഷം രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ബാക്കി തുക നന്ദകുമാരൻ നായർ തട്ടിയെടുക്കുകയാണ് ചെയ്തത്.

കൂടാതെ, ബാങ്ക് ലോക്കറിന്റെ താക്കോലും നന്ദകുമാരൻ നായർ പിടിച്ചെടുത്തു. എന്നാൽ ഈ താക്കോൽ നന്ദകുമാരൻ നായർ കോടതിയിൽ ഹാജരാക്കിയില്ല. കോടിക്കണക്കിന് രൂപ ദിവസേന വിറ്റുവരവുള്ള ബിസിനസ്സ് ഉടമയാണ് ചാക്ക് രാധാകൃഷ്ണൻ. അങ്ങനെയുള്ള അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറിൽ കോടിക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും ഉണ്ടാവും എന്നത് തീർച്ചയാണ്. അങ്ങിനെയെങ്കിൽ സ്വാഭാവികമായും ഈ ബാങ്ക് ലോക്കറിന്റെ താക്കോൽ തിരിച്ച് ഏൽപ്പിക്കുകയോ അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഇവ രണ്ടും സംഭവിക്കാത്തതിൽ നിന്ന് തന്നെ ഈ കേസ് അട്ടിമറിക്കുന്നതിനായി കോടികളാണ് നന്ദകുമാരൻ നായർ തട്ടിയെടുത്തിരിക്കുന്നത് എന്ന് വ്യക്തം.

6 സി.ഡി കളാണ് സി. ബി. ഐ. തെളിവുകളായി കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയത്. ആ സി.ഡികളുടെ കോപ്പികൾ ചാക്ക് രാധാകൃഷ്ണന്റെ അഭിഭാഷകൻ രാമൻപിള്ള ശേഖരിച്ചു പരിശോധിച്ചപ്പോൾ ഒരു സിഡിയിൽ ഒഴികെ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല അവയെല്ലാം ബ്ലാങ്ക് സി.ഡി.കളുമായിരുന്നു. തുടർന്ന്, കോടതി മുമ്പാകെ തന്നെ സിഡികൾ സിബിഐ തന്നെ ഓപ്പൺ ചെയ്തപ്പോൾ, ആ സിഡികളിൽ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് കോടതിക്കു ബോധ്യമാവുകയും ചെയ്തു. ഇതിനെ തുടർന്ന് കോടതി ശക്തമായ ഭാഷയിൽ സിബിഐക്കെതിരെ തിരിഞ്ഞതോടെ അവസാനം മൂന്ന് സിഡികൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. .

കവിയൂർ പീഡനക്കേസിൽ നാരായണൻ നമ്പൂതിരി സ്വന്തം മകൾ അനഘയെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന നികൃഷ്ടമായ കഥ മെനഞ്ഞ സിബിഐ ഓഫീസറാണ് നന്ദകുമാരൻ നായർ. തുടർച്ചയായി ഓരോ തവണയും അച്ഛൻ മകളെ പീഡിപ്പിച്ചു എന്ന കെട്ടുകഥ ഉണ്ടാക്കിയതിനെ തുടർന്ന്, കോടതി അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി എടുക്കുമെന്ന് താക്കീത് നൽകിയത്.

ഇതുപോലെ ഹരിദത്ത് എന്ന സിബിഐ ഉദ്യോഗസ്ഥന്റെ മരണത്തിൽ , 'ഷെയിം ടു സിബിഐ' എന്നാണ് നന്ദകുമാരൻ നായരെക്കുറിച്ച് ഹൈക്കോടതി, വിധി ന്യായത്തിൽ പരാമർശിച്ചിട്ടുള്ളത്. 

തിരുവനന്തപുരത്തെ ഗുണ്ടാ നേതാവിന് വേണ്ടി മൊഴി നൽകാൻ TVM CJM കോടതിയിൽ വന്ന ഒരു തട്ടിപ്പുകാരനായ ഉദ്യോഗസ്ഥനാണ് നന്ദകുമാരൻ നായർ. അങ്ങനെയുള്ള നന്ദകുമാരൻ നായർ ആണ് ചാക്ക് രാധാകൃഷ്ണനിൽ നിന്ന് കോടികൾ തട്ടിയെടുത്ത ശേഷം പ്രത്യുപകാരമായി അയാൾക്കെതിരെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചതും ശശീന്ദ്രൻ കൊലക്കേസ് ആത്മഹത്യയാക്കി അട്ടിമറിച്ചതും .

കൊലപാതക കേസിൽ മുഖ്യപ്രതിയായ സുന്ദരമൂർത്തി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതിനു പുറമെ ഇപ്പോൾ ആത്മഹത്യയ്ക്ക് ആവശ്യമായ എല്ലാ തെളിവുകളും നശിപ്പിച്ചിരിക്കുന്നു. അദ്ദേഹം വലിയൊരു തട്ടിപ്പ് വീരനും ക്രിമിനലുമാണെന്ന് ക്രൈം അന്ന് പ്രസിദ്ധീകരിച്ചിരുന്നു. അത് സത്യമാണെന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുക്കയാണ് ഇപ്പോൾ.

ദുരൂഹമരണങ്ങൾ

കോടതിയിൽ സിആർപിസി 164 പ്രകാരം രഹസ്യമൊഴി നൽകിയ സുപ്രധാന സാക്ഷികളായ ശശീന്ദ്രന്റെ ഭാര്യ ടീന കഴിഞ്ഞ ഒരു വർഷം മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. അതിന് ശേഷം ശശീന്ദ്രന്റെ സഹോദരനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇപ്പോളിതാ ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാഷ് മരണപ്പെട്ടിരിക്കുന്നു. ഇവരെല്ലാം തന്നെ സിആർപിസി 164 പ്രകാരം കൊലപാതകമാണെന്ന് രഹസ്യമൊഴി കൊടുത്തവരാണ്. ഒരു വർഷത്തിനുള്ളിലാണ് ഇവരെല്ലാം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എസ്‌പി.നന്ദകുമാരൻ നായരുടെ കൈകൾ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
.
ഒരു തെളിവുമില്ലാത്ത നാരായണ നമ്പൂതിരി എന്ന സാധു ബ്രാഹ്മണൻ പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന കെട്ടിച്ചമച്ച കഥ, കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കന്മാരായ കോടിയേരി ബാലകൃഷ്ണൻ , എം എ ബേബി, ശ്രീമതി ടീച്ചർ എന്നിവർക്കും നേതാക്കന്മാരുടെ മക്കളായ ബിനീഷ് കോടിയേരിക്കും അശോക് ബേബിക്കും സുധീർ നമ്പ്യാർക്കും വേണ്ടിയും കെട്ടിച്ചമച്ച നീചനും നികൃഷ്ടനുമായ നന്ദകുമാരൻ നായർ എന്ന അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ ബാലഭാസ്‌കറിന്റെ മരണവും അന്വേഷിക്കുന്നതെന്നത് വിചിത്രമായ കാര്യമാണ്.  ശശീന്ദ്രൻ റെയും കുട്ടികളുടെയും ദുരൂഹമരണങ്ങൾ കൊലപാതകമാണെന്നു വിശദമായ റിപ്പോർട്ട് CRIME തെളിവുകൾ സഹിതം പ്രസിദ്ധീകരിച്ചിരുന്നു.

വ്യക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും കൂട്ടക്കൊലപാതകം ആണെന്നും സിബിഐയുടെ സ്‌പെഷ്യൽ ടീം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈം ന്റെയും ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാഷിന്റെയും ജോയ് കൈതാരത്ത്ന്റെയും ഹരജികൾ ഹൈക്കോടതിയിൽ പരിഗണയിൽ ഇരിക്കുമ്പോഴാണ് കേസ് അട്ടിമറിക്കാൻ നന്ദകുമാരൻ നായർ എന്ന കറുത്ത ചെകുത്താൻ ശ്രമിക്കുന്നത് ....!
ടി പി നന്ദകുമാർ ,ചീഫ് എഡിറ്റർ ,ക്രൈം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP