Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന ഓരോ കർഷകനും 10,000 രൂപ വരെ പെൻഷനായി നൽകാൻ ആലോചന; എസ്‌ബിഐ, എൽഐസി പെൻഷൻ പദ്ധതികൾക്കു സമാനമായ രീതി ക്ഷേമനിധി ബോർഡിലും നടപ്പാക്കാൻ തീരുമാനം: 20 ലക്ഷം കർഷകർ ചേരുമെന്ന് കണക്ക് കൂട്ടൽ

ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന ഓരോ കർഷകനും 10,000 രൂപ വരെ പെൻഷനായി നൽകാൻ ആലോചന; എസ്‌ബിഐ, എൽഐസി പെൻഷൻ പദ്ധതികൾക്കു സമാനമായ രീതി ക്ഷേമനിധി ബോർഡിലും നടപ്പാക്കാൻ തീരുമാനം: 20 ലക്ഷം കർഷകർ ചേരുമെന്ന് കണക്ക് കൂട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർഷകർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പുതിയ ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന ഓരോ കർഷകനും 10,000 രൂപ വരെ പെൻഷനായി നൽകാൻ ആലോചന. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗമായാൽ 60 വയസ്സിനു ശേഷം പെൻഷനായി പ്രതിമാസം 10,000 രൂപ വരെ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.ക്ഷേമ നിധി ബോർഡിന് കഴിഞ്ഞ ദിവസം മന്ത്രി സഭ അംഗീകാരം നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് 10,000 രൂപ വരെ പെൻഷൻ നൽകാൻ സർക്കാർ ആലോചിക്കുന്നത്.

എസ്‌ബിഐ, എൽഐസി പെൻഷൻ പദ്ധതികൾക്കു സമാനമായ രീതി ക്ഷേമനിധി ബോർഡിലും നടപ്പാക്കാനാണു തീരുമാനം. പദ്ധതി തയാറാക്കാൻ ചുമതലപ്പെടുത്തിയ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോർജ് അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള സമിതി കരടു ശുപാർശകൾ മന്ത്രി വി എസ്. സുനിൽ കുമാറിനും കൃഷി ഡയറക്ടർക്കും കൈമാറി. അടുത്തയാഴ്ച ബോർഡിന്റെ ആദ്യ യോഗത്തിൽ തീരുമാനമെടുക്കും. പദ്ധതി രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കും.

അഞ്ച് വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗമായാൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ അടച്ച അംശാദായത്തിന്റെ തോത് അനുസരിച്ചു പെൻഷൻ നൽകും. 100 രൂപയാണ് കുറഞ്ഞ അംശദായം. ഉയർന്ന പരിധിയില്ല. 250 രൂപ വരെയുള്ള വിഹിതത്തിന് തുല്യ തുക സർക്കാരും അടയ്ക്കും. കുറഞ്ഞത് 10,000 രൂപ വീതം ഓരോ മാസവും നൽകണമെന്നാണു കൃഷി മന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. ഇതിനു പണം കണ്ടെത്താനുള്ള മാർഗങ്ങളാണ് ആരായുന്നത്. 20 ലക്ഷം കർഷകർ ചേരുമെന്നാണു കണക്കുകൂട്ടൽ.

കഴിഞ്ഞ ദിവസമാണ് ക്ഷേമനിധി ബോർഡിന്് മന്ത്രി സഭ അംഗീകാരം നൽകിയത്. ചെയർമാനായി കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രനെ നിയമിക്കും. കാർഷികോൽപാദന കമ്മിഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ, മൃഗസംരക്ഷണ ഡയറക്ടർ, ധന, നിയമ വകുപ്പ് പ്രതിനിധികൾ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സിഇഒ തുടങ്ങിയവരടക്കം 22 ഡയറക്ടർമാരും ഉണ്ടാകും. കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുക ആയിരുന്നു.

രാജ്യത്ത് ആദ്യമായാണു കർഷക ക്ഷേമനിധി രൂപീകരിക്കുന്നത്. ബിൽ നിയമസഭ നേരത്തെ ഐകകണ്ഠ്യേന പാസാക്കിയിരുന്നു. അഞ്ച് വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗമായാൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ അടച്ച അംശദായത്തിന്റെ തോതനുസരിച്ചുള്ള പെൻഷൻ കിട്ടും. 100 രൂപയാണു കുറഞ്ഞ അംശദായം. പെൻഷൻ തുകയും മറ്റ് ആനുകൂല്യങ്ങളും ബോർഡ് തീരുമാനിക്കും. 250 രൂപ വരെയുള്ള അംശദായത്തിനു തുല്യമായ വിഹിതം സർക്കാരും ക്ഷേമനിധിയിലേക്ക് അടയ്ക്കും. ഇതിൽ കൂടിയ തുകയും കൃഷിക്കാരന് അടയ്ക്കാം.

18 വയസ്സു തികഞ്ഞ കൃഷിക്കാരാണ് അപേക്ഷിക്കേണ്ടത്. 55 വയസ്സ് പൂർത്തിയാകരുത്. മറ്റു ക്ഷേമനിധികളിൽ അംഗമായിരിക്കരുത്. 5 സെന്റ് ഭൂമിയെങ്കിലും സ്വന്തമായി വേണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. അംഗം മരിച്ചാൽ കുടുംബത്തിനു പെൻഷൻ ലഭിക്കും. ബോർഡ് യോഗം ചേർന്നു നടപടിക്രമങ്ങൾ തീരുമാനിച്ച ശേഷമേ അപേക്ഷ സ്വീകരിച്ചു തുടങ്ങൂ. ഇപ്പോൾ കർഷക പെൻഷൻ വാങ്ങുന്നവർക്ക് ഇനി പുതിയ ക്ഷേമനിധി വഴിയാകും വിതരണം.

ക്ഷേമനിധി ചട്ടങ്ങളുടെയും പദ്ധതിയുടെയും അംഗീകാരം അടുത്ത മന്ത്രിസഭാ യോഗവും നിയമസഭാ സിലക്ട് കമ്മിറ്റിയും തീരുമാനിക്കും. കൃഷി വകുപ്പിനു കീഴിൽ 35 ലക്ഷം കൃഷിക്കാരാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലായി 15 ലക്ഷം പേരുമുണ്ട്. ആകെ അരക്കോടി കർഷകർക്കു ക്ഷേമനിധി പെൻഷൻ നൽകാനാകുമെന്നാണു കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP