Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസൻസ് ഇല്ലെന്നത് റിപ്പോർട്ട് ചെയ്തപ്പോൾ കണ്ണിലെ കരടായി; പീഡനങ്ങൾ അക്കമിട്ട് നിരത്തി പരാതി കൊടുത്തപ്പോൾ ശത്രുത കൂടി; താൻ മരിച്ചാൽ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടർമാരും മാനേജ്‌മെന്റുമാണെന്നും എംബിസിയെ അറിയിച്ചതും പ്രതികാരം അതിരു കടന്നതിന് തെളിവ്; റിയാദിലെ താമസ സ്ഥലത്ത് സൗമ്യയെ കൊന്ന് കെട്ടിത്തൂക്കിയതോ? സൗദി അൽജസീറാ ആശുപത്രിയിലെ കള്ളക്കളികൾ ചർച്ചയാക്കിയ മലയാളി നേഴ്‌സിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത മാത്രം

എൻഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസൻസ് ഇല്ലെന്നത് റിപ്പോർട്ട് ചെയ്തപ്പോൾ കണ്ണിലെ കരടായി; പീഡനങ്ങൾ അക്കമിട്ട് നിരത്തി പരാതി കൊടുത്തപ്പോൾ ശത്രുത കൂടി; താൻ മരിച്ചാൽ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടർമാരും മാനേജ്‌മെന്റുമാണെന്നും എംബിസിയെ അറിയിച്ചതും പ്രതികാരം അതിരു കടന്നതിന് തെളിവ്; റിയാദിലെ താമസ സ്ഥലത്ത് സൗമ്യയെ കൊന്ന് കെട്ടിത്തൂക്കിയതോ? സൗദി അൽജസീറാ ആശുപത്രിയിലെ കള്ളക്കളികൾ ചർച്ചയാക്കിയ മലയാളി നേഴ്‌സിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത മാത്രം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യ നോബിളാണ്(33)റൂമിൽ മരിച്ച നിലയിൽ കണ്ടത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ.

റിയാദ് അൽജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സൗമ്യ നോബിളിന്റെ മരണത്തിൽ ആശുപത്രി മാനേജ്‌മെന്റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പരാതി നൽകിയതിന്റെ പേരിൽ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭർത്താവ് നോബിൾ പറഞ്ഞു. ആശുപത്രി ഹോസ്റ്റലിന്റെ ഗോവണിയിൽ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദിൽ നിന്ന് അറിയിച്ചത്. ഇത് കുടുംബം വിശ്വസിക്കുന്നില്ല.

ആശുപത്രി മാനേജ്‌മെന്റിന്റെയും ഡോക്ടർമാരുടെയും പീഡനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ ഭർത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റൽ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിളിന്റെ കൈയിൽ തെളിവുണ്ട്. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുമ്പോട്ട് പോകാനുള്ള തീരുമാനം.

പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നരവർഷമായി ഈ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ കമ്മിറ്റി ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റാശിദ് ദയ, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനിടെയാണ് മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നത്.

ആശുപത്രിയുടെ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഏഴ്മാസം മുൻപ് സൗമ്യ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ഭർത്താവ് നോബിൾ പറയുന്നു.ആശുപത്രിയിലെ പീഡനങ്ങൾ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴിൽ വകുപ്പിനും സൗമ്യ പരാതി നൽകിയിരുന്നു.

താൻ മരിച്ചാൽ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടർമാരും മാനേജ്‌മെന്റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. ആശുപത്രിയിൽ എൻഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും സൗമ്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിൽ ആശുപത്രി മാനേജ്‌മെന്റ് വൈരാഗ്യം വെച്ച് പുലർത്തിയെന്നും ഭർത്താവ് നോബിൾ പറയുന്നു. സൗമ്യ അയച്ച മെയിലുകളുടെ സ്‌ക്രീൻ ഷോർട്ടുകളും നോബിൾ പുറത്തുവിട്ടിട്ടുണ്ട്.

മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. ആർപ്പൂക്കര ചക്കുഴിയിൽ ജോസഫ് എൽസമ്മ ദമ്പതികളുടെ മകളാണ് സൗമ്യ. മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭർത്താവ് നോബിൾ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുള്ളതിനാൽ അന്വേഷണ നടപടികൾ പൂർത്തിയായതിനു ശേഷം ശേഷമേ മൃതദേഹം നാട്ടിലേക്കു എത്തിക്കാൻ കഴിയുകയുള്ളുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP