Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിജിപി സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഡിജിപിയെ പിന്തള്ളി അവസരം ലഭിച്ചത് മുൻ പൊലീസ് കോൺസ്റ്റബിളിന്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിജിപി സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഡിജിപിയെ പിന്തള്ളി അവസരം ലഭിച്ചത് മുൻ പൊലീസ് കോൺസ്റ്റബിളിന്

സ്വന്തം ലേഖകൻ

പട്ന: നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ച് ഡിജിപി സ്ഥാനം രാജിവെച്ച ബിഹാർ മുൻ ഡി.ജി.പി. ഗുപ്തേശ്വർ പാണ്ഡെയെ പിന്തള്ളി സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അവസരം ലഭിച്ചത് മുൻ പൊലീസ് കോൺസ്റ്റബിളിന്. പൊലീസ് മേധാവി സ്ഥാനം രാജിവെച്ച ശേഷം നിതീഷ് കുമാറിന്റെ ജെ.ഡി.(യു)വിൽ അംഗത്വം എടുത്ത ഗുപ്‌തേശ്വർ പാണ്ഡെയുടെ സ്വപ്‌നങ്ങളെല്ലാം ഇതോടെ തകിടം മറിഞ്ഞു.

പൊലീസ് മേധാവി സ്ഥാനം രാജിവെച്ച ഗുപ്തേശ്വറിന് സ്വന്തം ജില്ലയായ ബക്സറിൽനിന്ന് മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാൽ എൻ.ഡി.എ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ബക്സറിൽ ബിജെപിക്ക് സീറ്റ് ലഭിക്കുകയും മത്സരിക്കാനുള്ള അവസരം പരശുറാം ചതുർവേദി എന്ന മുൻ പൊലീസ് കോൺസ്റ്റബിളിന് ലഭിക്കുകയും ആയിരുന്നു. ചുരുക്കത്തിൽ മുൻ പൊലീസ് മേധാവിയെ വെട്ടി മുൻ പൊലീസ് കോൺസ്റ്റബിൾ ടിക്കറ്റ് കൈക്കലാക്കിയ കാഴ്ചയാണ് ബിഹാറിൽനിന്നുള്ളത്.

കഴിഞ്ഞ മാസമാണ് ഗുപ്തേശ്വർ പാണ്ഡേ, പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സ്വയം വിരമിച്ചത്. അന്നേ ദിവസം പാണ്ഡയെ പ്രകീർത്തിച്ചു കൊണ്ടുള്ള വീഡിയോയും പുറത്തിറക്കിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം അഭ്യുദയാകാംക്ഷികളോട് തന്നെ ദയവായി വിളിക്കരുതെന്നും ആശങ്കപ്പെടാതിരിക്കാനും അഭ്യർത്ഥിച്ച് ഗുപ്തേശ്വർ പാണ്ഡെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. ചുമതലകളിൽനിന്ന് സ്വതന്ത്രനായ ശേഷം താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ താൻ ഇക്കുറി മത്സരിക്കുന്നില്ലെന്നും പാണ്ഡെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP