അജു വർഗീസും നീരജ് മാധവനും ഏറ്റെടുത്തപ്പോൾ അമേലിയയുടെ ഡാൻസ് ഓൺലൈൻ ലോകത്തു ഹിറ്റായി; ഇപ്പോൾ പാരിസിൽ നിന്നും പോലും ക്ഷണം; ഫ്രീ സ്റ്റൈൽ ഡാൻസർ ഏഴുവയസ്സുകാരി സ്വന്തമായി നടത്തുന്ന നൃത്ത പരീക്ഷണങ്ങൾക്ക് ആരാധകർ അനവധി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പെൺകുട്ടികളയാൽ ലേശം മേക്കപ്പിടും, ഒരു പാട്ടു കേട്ടാലോ മറ്റോ ചുമ്മാ നൃത്തച്ചുവടുകൾ വയ്ക്കും. ചിലപ്പോ കണ്ണാടി നോക്കി കിന്നാരം പറയും. അതുമല്ലെങ്കിൽ നല്ല ഉടുപ്പൊക്കെയിട്ട് പാട്ടൊക്കെ പാടി നടക്കും. ഇതൊക്കെ സർവ്വ സാധാരണമായ കാര്യം. അത്തരത്തിൽ ചിലതൊക്കെയെ ക്രോയ്ഡോണിലെ ഏഴുവയസ്സുകാരി അമേലിയ ജിജിനും ചെയ്തുള്ളൂ. പക്ഷെ കക്ഷിയിപ്പോൾ വലിയ ഓൺലൈൻ സെൻസേഷനായി മാറിയിരിക്കുകയാണ്.
ചില്ലറക്കാരൊന്നുമല്ല ആരാധകർ. മലയാള സിനിമയിലെ പുതു രക്തങ്ങളായ അജു വർഗീസും നീരജ് മാധവനും മുതൽ ഫ്രഞ്ച് ഡാൻസർ സബ്രീന ലോറീസും ബ്രിട്ടീഷ് റാപ്പർ സ്റ്റോമസിയും അടക്കമുള്ള താരനിരയാണ് ഇപ്പോൾ അമേലിയയെ ലാളിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചാൽ അതെങ്ങനെ സംഭവിച്ചു എന്നാണുത്തരം. ഒരു ഏഴുവയസുകാരിയുടെ കുസൃതിത്തരങ്ങൾക്കു ലോകം ചെവി കൊടുക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. ആ ഒരു ആവേശമാണ് ഇപ്പോൾ അമേലിയയെ ഇഷ്ടപ്പെടുന്നവർ പങ്കിടുന്നത്.
ഇത്തരം ഒരിഷ്ടമാണ് ഈ വാർത്തയ്ക്കു തന്നെ കാരണം. അമേലിയയുടെ നൃത്തം കണ്ട ഒരാൾ ഈ കുട്ടിയെ ഒന്ന് തപ്പി പിടിക്കൂവെന്ന് ബ്രിട്ടീഷ് മലയാളിയെ കഴിഞ്ഞ ദിവസം അറിയിച്ചത് മുതൽ ഓൺലൈനിൽ നടത്തിയ അന്വേഷണമാണ് ക്രോയ്ഡോണിലെ അമേലിയയുടെ വീട്ടിൽ എത്താൻ കാരണമായത്. പ്രദേശത്തെ മലയാളികൾ പലരും അറിഞ്ഞു കേട്ട് വരുമ്പോഴേക്കും ലോകത്തിന്റെ വിവിധ കോണിലുള്ളവർക്കു അമേലിയ സുപരിചത ആയിക്കഴിഞ്ഞു.
ലോക് ഡൗൺ കാലത്ത് അമേലിയ ചെയ്ത ചെറിയ നൃത്ത പരീക്ഷണങ്ങളാണ് സെലിബ്രിറ്റി ലോകത്ത് അമേലിയയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. റാപ് സംഗീത ലോകത്തു ചെറിയ പരീക്ഷണങ്ങൾ നടത്തി തുടങ്ങിയ അജുവിന്റെ പാട്ടും നീരജിന്റെ പോപ്പുലറായ അയ്യയ്യോ അയ്യയ്യോ പണിപാളീലോ... എന്ന പാട്ടും ഏറ്റെടുത്തു ചുവടു വയ്ക്കാൻ അമേലിയ തയ്യാറാപ്പോൾ കുഞ്ഞാരാധികയെ ഇരു താരങ്ങളും നെഞ്ചേറ്റി ലാളിക്കുക ആയിരുന്നു. ഇതോടെ ഓൺലൈൻ ലോകത്തുള്ള പാട്ടു പ്രേമികളും നൃത്തരാധകരും അമേലിയയുടെയും ഇഷ്ടക്കാരായി മാറി.
വെറും നാലു വയസുള്ളപ്പോൾ തന്നെ നൃത്തച്ചുവടുകളുമായി നേരം കളയുക എന്നതായിരുന്നു അമേലിയയുടെ പ്രധാന ഹോബിയെന്നു മാതാപിതാക്കളായ ജിജിനും ചിന്നുവും പറയുന്നു. ക്രോയ്ഡോണിലെ പർലിയിലാണ് ഈ കുടുംബം താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപ് യുകെയിലേക്കു കുടിയേറിയതാണ് ഇവരുടെ കുടുംബം. അമേലിയയുടെ മുത്തച്ഛനും മുത്തശ്ശിയുമായ പ്രസാദും ഷിർളിയും ഒക്കെ വർഷങ്ങളായി യുകെ മലയാളികൾ തന്നെയാണ്.
ഇതുവരെ വലിയ നൃത്തവേദികൾ ഒന്നും കൊച്ചുമകൾ പങ്കിട്ടിട്ടില്ലെങ്കിലും ഇതിനകം ഒട്ടേറെപ്പേരുടെ ഇഷ്ടക്കാരിയായി മാറി എന്നതാണ് മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ സന്തോഷം നൽകുന്നത്. എന്നാൽ കഴിഞ്ഞ വർഷം ക്രോയ്ഡോൺ കെസിഡബ്ല്യുഎ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ അമേലിയ നടത്തിയ പ്രകടനം പ്രായത്തെ മറികടന്നുള്ളതായിരുന്നു എന്ന് ആഘോഷത്തിൽ പങ്കാളികളായ മുഴുവൻ പേരും സമ്മതിച്ചിരുന്നു.
വൂഡ്കോട് പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അമേലിയ സ്വന്തമായി തന്നെയാണ് യുട്യൂബിലും മറ്റും കയറി നൃത്തച്ചുവടുകൾ കണ്ടെത്തുന്നത്. തന്റെ നൃത്തം വീഡിയോ ചെയ്യേണ്ടി വരുമ്പോൾ അച്ഛനും അമ്മയും കൂട്ടിനെത്തും. കൊറിയോഗ്രാഫിയും മിക്കവാറും അമേലിയ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതൽ കെസിഡബ്ല്യുഎ ഡാൻസ് സ്കൂളിന്റെ ഭാഗമായ അമേലിയ ഇപ്പോൾ നൃത്തപഠനം നടത്തുന്നത് ശങ്കരി ടീച്ചറിന്റെ കീഴിലാണ്.
ആരെയും അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് ഈ മിടുക്കിയുടെ നൃത്തപഠനം. ക്ലാസിക്കൽ നൃത്ത പഠനം ഭംഗിയായി മുന്നേറുമ്പോഴും അമേലിയ തരംഗം സൃഷ്ടിക്കുന്നത് ഫ്രീ സ്റ്റൈൽ മൂവ്മെന്റ്സിലാണ്. അനായാസം വഴങ്ങുന്ന കൈകാലുകൾ കൊണ്ട് നടത്തുന്ന കസർത്തുകൾ ആർക്കും ബോറടി ഇല്ലാതെ കണ്ടിരിക്കാവുന്ന കൊച്ചു വീഡിയോകളായി ഓൺ ലൈനിൽ നിറഞ്ഞോടുകയാണ്. സോഷ്യൽ മീഡിയ കാലത്തിന്റെ അനുകൂല ഘടകങ്ങൾ സ്വന്തമാക്കാനാണ് അമേലിയയും ശ്രമിക്കുന്നത്.
ഇംഗ്ലീഷ് പാട്ടുകാരൻ സിയ ചൻടാളർ പാടിയ പാട്ടിനൊപ്പമാണ് മൂന്നു വയസിൽ അമേലിയ ആദ്യമായി നൃത്തം ചെയ്യുന്നത്. പിന്നെ സ്ട്രീറ്റ് ഡാൻസ് പെർഫോമർമാരായി സ്കൂളിൽ നിന്നും നാലു വയസിൽ മറ്റൊരു പരീക്ഷണം. എന്നാൽ അത് അധികം നീണ്ടില്ല. പിന്നെ യു ട്യൂബ് ആയി പരീക്ഷണ രംഗം. മറ്റു നർത്തകർ പെർഫോം ചെയ്യുന്നത് കണ്ടു തനിയെ നൃത്തം ചെയ്യാൻ തുടങ്ങി.
ഇപ്പോൾ കോവിഡ് ലോക്ഡൗൺ എത്തിയപ്പോൾ സൂം വഴി കോറിയോഗ്രാഫർ പ്രിട്ടോയുടെ ക്ലാസുകളിലും പങ്കെടുത്തു തുടങ്ങി. ഈ വീഡിയോകളിൽ ഒന്നാണ് അജു വർഗീസിന്റെ കൈകളിൽ എത്തിയത്. അത് അദ്ദേഹം ഷെയർ ചെയ്തതോടെ അമേലിയയും താരമായി മാറുക ആയിരുന്നു. ഒരു കൊച്ചുകുട്ടി എന്നതിലപ്പുറം നൃത്തചുവടുകളിലൂടെ വേഗത തന്നെയാണ് ആരാധകർ നോട്ടമിട്ടത്.
പിന്നീട് നീരജ് മാധവൻ പോസ്റ്റ് ചെയ്ത പണിപാളിയ നൃത്ത ചലഞ്ച് അമേലിയയും ഏറ്റെടുത്തു. ഇതോടെ കക്ഷി നീരജിന്റേയും കണ്ണിലെത്തി. ഒട്ടും മടിക്കാതെ നീരജ് അമേലിയയെ തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും കയറ്റി വിട്ടു. അങ്ങനെ ഏഴു വയസുകാരിയുടെ പ്രകടനം ജനലക്ഷങ്ങളിലേക്ക് എത്തുക ആയിരുന്നു. തുടർന്ന് ഒട്ടേറെ ദക്ഷിണേന്ത്യൻ, ബോളിവുഡ് താരങ്ങളും അമേലിയയെ നോട്ടമിട്ടു. ഇതിനിടയിൽ ബ്രിട്ടീഷ് റാപ്പർ സ്റ്റോമേഷ്യയുടെ പാട്ടിനൊപ്പം ചുവടു വച്ചതും ശ്രദ്ധ നേടി.
View this post on Instagram
തുടർന്ന് അമേരിക്കൻ കൊറിയോഗ്രാഫർ മാറ്റ് സ്റ്റെഫാനിയയും ഫ്രഞ്ച് നർത്തകി സബ്രീന ലോനിസും അമേലിയയുടെ പ്രകടനത്തിന്ന് ഓൺലൈൻ ലോകത്തു കയ്യടി നൽകി പ്രോത്സാഹിപ്പിക്കാൻ ഒട്ടും മടി കാട്ടിയില്ല. സമയം കിട്ടുമ്പോൾ പാരിസിൽ തന്റെ ഡാൻസ് സ്കൂൾ സന്ദർശിക്കാൻ ക്ഷണം നൽകിയാണ് സബ്രീന തന്റെ സന്തോഷം അമേലിയയെ അറിയിച്ചിരിക്കുന്നത്. അമേരിക്കൻ ബാൻഡ് ആയ ബ്ലാക് ഐഡ് പീയും ഈയിടെ ഇൻസ്റ്റ അക്കൗണ്ടിൽ അമേലിയയുടെ നൃത്തം പോസ്റ്റ് ചെയ്തിരിക്കുകയാണ്. അമേരിക്കൻ എഫ് എം ചാനലായ ഹോട് 97 ലും അമേലിയ എത്തിക്കഴിഞ്ഞു.
View this post on Instagram
ഇങ്ങനെ അമേലിയ ഓൺലൈൻ ലോകത്തു പാറിപ്പറക്കുകയാണ്. തന്റെ സമപ്രായക്കാർക്കു ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം നൃത്ത ലോകത്തു സെൻസേഷൻ ആയിരിക്കുകയാണ് ഈ ക്രോയ്ഡോൺ സുന്ദരിക്കുട്ടി. ഇനിയെന്ത്, എന്നാണ് ചോദ്യമെങ്കിൽ കാത്തിരുന്ന് കാണൂ എന്നാണ് അമേലിയ പുതിയ നൃത്തച്ചുവടുകളുമായി ആരാധകർക്കു നൽകുന്ന മറുപടി.
View this post on InstagramGood vibes only like this dancer @ajdance2013! ✨???? - ???? @sabrinalonis
View this post on Instagram
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍