Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടത്താണിയിൽ ചായ കുടിക്കാൻ ഹോട്ടലിൽ കയറി; ഫാസ്റ്റ് ഫുഡ് കടയിൽ വച്ച് ദേശീയ നേതാവിനെ അപമാനിക്കാൻ ശ്രമം; ഒരു മണിക്കൂറിനുള്ളിൽ അപകടവും; ചെറിയ കയറ്റം കയറുന്നതിനിടെ വണ്ടിയിൽ വന്നിടിച്ചത് ടോറസ് ലോറി; രണ്ട് തവണ മനപ്പൂർവ്വം കാറിൽ ലോറിയെ കൊണ്ടിടിപ്പിച്ചെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ; ഉറങ്ങി പോയെന്ന ഡ്രൈവറുടെ വിശദീകരണം വിശ്വസനീയമല്ല; മലപ്പുറത്ത് അബ്ദുള്ളകുട്ടിക്ക് നേരെയുണ്ടായത് അക്രമമോ? കാറപകടം വിവാദത്തിലേക്ക്

രണ്ടത്താണിയിൽ ചായ കുടിക്കാൻ ഹോട്ടലിൽ കയറി; ഫാസ്റ്റ് ഫുഡ് കടയിൽ വച്ച് ദേശീയ നേതാവിനെ അപമാനിക്കാൻ ശ്രമം; ഒരു മണിക്കൂറിനുള്ളിൽ അപകടവും; ചെറിയ കയറ്റം കയറുന്നതിനിടെ വണ്ടിയിൽ വന്നിടിച്ചത് ടോറസ് ലോറി; രണ്ട് തവണ മനപ്പൂർവ്വം കാറിൽ ലോറിയെ കൊണ്ടിടിപ്പിച്ചെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ; ഉറങ്ങി പോയെന്ന ഡ്രൈവറുടെ വിശദീകരണം വിശ്വസനീയമല്ല; മലപ്പുറത്ത് അബ്ദുള്ളകുട്ടിക്ക് നേരെയുണ്ടായത് അക്രമമോ? കാറപകടം വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയിൽവെച്ച് ആക്രമിച്ചതായി പരാതി. താൻ സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പരാതി നൽകുമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന് പിറകിൽ ഇടിക്കുകയുമായിരുന്നുവെന്ന് ബിജെപിയും ആരോപിച്ചു.. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയിലായിരുന്നു അപകടം. ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് അബ്ദുള്ളകുട്ടി പറയുന്നത്. രണ്ട് തവണയാണ് ഇടിച്ചത്. കാറിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവർക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് വരുന്നതിനിടെ പൊന്നാനിയിലെ വിലയങ്കോട് ഒരു ഫാസ്റ്റ്ഫുഡ് കടയിൽവെച്ച് ചില സംഭവങ്ങൾ ഉണ്ടായി. ഈ കടയിൽ വച്ച് ഒരാൾ തന്നോട് മോശമായി പെരുമാറിയിരുന്നു. അതിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്. ഉറങ്ങിപ്പോയെന്നാണ് ലോറി ഡ്രൈവർ പറഞ്ഞത്. എന്നാൽ അത് വിശ്വസനീയമല്ല. വാഹനം ആ പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നു. പൊലീസിൽ പരാതി നൽകുമെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് അബ്ദുള്ളകുട്ടി ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതല ഏറ്റത്. അതിന് ശേഷം തിരുവനന്തപുരത്ത് എത്തി. സ്ഥാനം ഏറ്റെടുത്ത ശേഷം നാട്ടിലേക്ക് ആദ്യമായി പോവുകയായിരുന്നു അബ്ദുള്ളകുട്ടി.

ഇതിനെ ദുരൂഹതയോടെയാണ് ബിജെപിയും കാണുന്നത്. ആ സാഹചര്യത്തിൽ പ്രതിഷേധം ഉയർത്താനാണ് ബിജെപി തീരുമാനം. അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാർട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.എന്നാൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസ് പ്രാഥമികമായി പറയുന്നത്.

സിപിഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്ത് അബ്ദുള്ളക്കുട്ടി സജീവമായത്. പിന്നീട് അദ്ദേഹം കോൺഗ്രസിലേക്ക് കൂറുമാറി. ഇപ്പോൾ ബിജെപിയിലാണ്. സിപിഎമ്മിൽ നിന്ന് പുറത്താക്കുമ്പോഴും കോൺഗ്രസിൽ നിന്ന് പുറത്താക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച അബ്ദുള്ളകുട്ടിയുടെ നടപടിയാണ് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എംഎൽഎയും എംപിയുമായിരുന്ന അബ്ദുള്ളകുട്ടിയെ ബിജെപിയുടെ ന്യൂനപക്ഷ മുഖമാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താൻ ബിജെപി തീരുമാനിച്ചത്. ഇത് സംസ്ഥാന ബിജെപിയിൽ ചില പ്രശ്‌നമുണ്ടാക്കുകയും ചെയ്തു.

ബിജെപിയുടെ ദേശീയ വക്താക്കളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ടോം വടക്കൻ ഇടം പിടിച്ചിരുന്നു. പുതിയ ചുമലത നിർവഹിച്ച് മുന്നോട്ട് പോകാൻ തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്ന് എ.പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. കേരളത്തിലെയും ദക്ഷിണേന്ത്യയിൽ പൊതുവെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ബിജെപി അനുകൂല നിലപാട് ഉണ്ടെന്നും കേരളത്തിലെ പൊരുതുന്ന ബിജെപി പ്രവർത്തകർക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സംസ്ഥാനരാഷ്ട്രീയത്തിൽ നിന്ന് വിട്ട് ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർന്നിരിക്കുന്ന അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടി ആയിരിക്കുകയാണ്. സിപിഎം എംപിയായും കോൺഗ്രസ് എം എൽ എയായും ഇതിനുമുമ്പ് വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ഇപ്പോൾ ബിജെപിയിലൂടെ ദേശീയരാഷ്ട്രീയത്തിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. സിപിഎം വിട്ടാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ എത്തിയത്.

കോൺഗ്രസിൽ എത്തി എം എൽ എ ഒക്കയായെങ്കിലും കഴിഞ്ഞവർഷം കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി. ഇതിനെ തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP