Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിന്റെ കീ മറന്നു വെച്ചു; പുതിയ കാറിന്റെ ഗ്ലാസ് തകർത്ത് കുട്ടിയെ രക്ഷിക്കാൻ വിസമ്മതിച്ച് പിതാവ്; ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസ്സുകാരിക്ക് ചുടേറ്റ് ദാരുണാന്ത്യം

കാറിന്റെ കീ മറന്നു വെച്ചു; പുതിയ കാറിന്റെ ഗ്ലാസ് തകർത്ത് കുട്ടിയെ രക്ഷിക്കാൻ വിസമ്മതിച്ച് പിതാവ്; ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസ്സുകാരിക്ക് ചുടേറ്റ് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ലാസ്വേഗസ്സ്: കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസ്സുകാരി ചുടേറ്റ് മരിച്ചു. കാറിന്റെ താക്കോൽ മറന്നു വെച്ച പിതാവ്് വിൻഡോ ഗ്ലാസ് തകർത്ത് കുട്ടിയെ രക്ഷിക്കാൻ വിസമ്മതിച്ചതോടെയാണ് കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ അഞ്ചിന് തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് കീ മറന്നു വെച്ചെനന് പിതാവ് സിഡ്‌നി ഡീൽ തന്റെ സഹോദരനെയാണ് ആദ്യം ഫോണിൽ വിളിച്ചു പറഞ്ഞത്. കുട്ടി കാറിനുള്ളിൽ കുടുങ്ങി എന്നും എന്നാൽ എസി വർക്ക് ചെയ്യുന്നുണ്ടെന്നും കാർ തുറക്കാൻ ഉടൻ ഒരു കൊല്ലനുമായി എത്തണം എന്നുമായിരുന്നു ഇയാൾ സഹോദരനോട് ആവശ്യപ്പെട്ടത്. കൊല്ലൻ ആവശ്യപ്പെട്ട തുക നൽകാൻ സിഡ്‌നി വിസമ്മതിച്ചു.

ഇതിനെ തുടർന്ന് സഹോദരൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കാറിന്റെ വിൻഡോ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ ബലപ്രയോഗത്തിലൂടെ പൊലീസ് കാറിന്റെ ചില്ല് തകർത്ത് കുട്ടിയെ പുറത്തെടുത്തപ്പോൾ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചുരുന്നു. പൊലീസ് എത്തിയപ്പോൾ തന്നെ ഉടനെ ചില്ലുകൾ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ കാറാണെന്നും ചില്ലുകൾ പൊട്ടിച്ചാൽ അത് നന്നാക്കാൻ തന്റെ കയ്യിൽ പണമില്ലെന്നും സിഡ്‌നി പറഞ്ഞു.

പൊലീസ് ബലം പ്രയോഗിച്ചു വിൻഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസ്സെടുത്തു. ഒക്ടോബർ 8ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. അമേരിക്കയിൽ 2020 ൽ ചൂടേറ്റ് കാറിലിരുന്നു മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP