Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം; വിമാനയാത്രയ്ക്കിടെ പ്രസവ വേദനയെ തുടർന്ന് അലറി കരഞ്ഞ യുവതിക്ക് തണലായത് വിമാനത്തിലുണ്ടായിരുന്ന മുതിർന്ന ഗൈനക്കോളജിസ്റ്റ്: അമ്മയെയും കുഞ്ഞിനെയും വേണ്ട പോലെ പരിചരിച്ച് ഇൻഡിഗോ

ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം; വിമാനയാത്രയ്ക്കിടെ പ്രസവ വേദനയെ തുടർന്ന് അലറി കരഞ്ഞ യുവതിക്ക് തണലായത് വിമാനത്തിലുണ്ടായിരുന്ന മുതിർന്ന ഗൈനക്കോളജിസ്റ്റ്: അമ്മയെയും കുഞ്ഞിനെയും വേണ്ട പോലെ പരിചരിച്ച് ഇൻഡിഗോ

സ്വന്തം ലേഖകൻ

വിമാനയാത്രയ്ക്കിടെ ആകാശത്തു വച്ചു യുവതിക്ക് സുഖ പ്രസവം. ഇന്നലെ വൈകിട്ട് ഡൽഹിയിൽ നിന്ന് ബംഗ്ലൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ബെംഗളൂരുവിലെത്തിച്ചതിന് പിന്നാലെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹിയിൽ നിന്ന് ബംഗ്ലൂരുവിലേയ്ക്ക് പോയ ഇൻഡിഗോ 6E 122 വിമാനത്തിലാണ് യുവതിയുടെ പ്രസവം നടന്നത്. യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അലറി വിളിച്ചു. ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്ന മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ ഷൈലജ വല്ലഭാനി സമയോചിതമായി ഇടപെട്ട് യുവതിക്ക് വേണ്ട ശുശ്രൂഷകൾ നൽകി. യുവതിക്ക് പൂർണ പിന്തുണയോടെ ക്യാബിൻ ക്രൂവും ഒപ്പമുണ്ടായിരുന്നു. 7:40തോടെ യുവതി കുഞ്ഞിന് ജന്മം നൽകി.

വിമാനം ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ അമ്മയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുവാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങിയ അമ്മയേയും കുഞ്ഞിനെയും എയർപോർട്ട് ജീവനക്കാർ കരാഘോഷത്തോടെയാണ് സ്വീകരിച്ചത്. മാസം തികയാതെയാണ് യുവതി പസവിച്ചതെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

മാസം തികയാത്തതിനാലാണ് വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി നൽകിയതെന്നും വിമാനക്കമ്പനി അറിയിച്ചു. അതേസമയം കുഞ്ഞിന് ജീവിതകാലം മുഴുവൻ ഇൻഡിഗോ സൗജന്യ യാത്ര നൽകണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ആവശ്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP